ഇനിയെങ്കിലും…
രചന : സിന്ദുകൃഷ്ണ ✍️ ഇനിയെങ്കിലും…ഇനിയെൻ്റെവദനത്തിലൊന്ന്സമാധാനത്തിൻ്റെപ്രാവുകളെപച്ചകുത്താമോ ?എൻ്റെ കണ്ണിൽനല്ലകാലത്തിൻ്റെകാഴ്ച്ചകളെ മാത്രമായിതുറന്നു വെയ്ക്കാമോ?എനിക്കെൻ്റെ കരളിൽസ്നേഹത്തിൻ്റെതേനരുവികളെഅനർഗ്ഗളമായിചുരത്തി വിടണം…എൻ്റെ കരങ്ങളിൽകാരുണ്യത്തിൻ്റെകയ്പ്പറ്റ കടലുകൾ തീർക്കണം…എൻ്റെ കാലടികൾക്ക്നിർഭയമായസഞ്ചാര വേഗതയുമിരിക്കട്ടെ !എനിക്കിനിനിഴലുകൾ വേണ്ട !അനീതിക്കെതിരെഞാനൊരുസൂര്യനാവട്ടെ!എനിക്കാരേയുംചുമക്കാനും വയ്യ!ഞാനിനിസ്വതന്ത്രമാകട്ടെ !എനിക്കിനിവയറൊട്ടിവിശന്നുകരയുന്നകുഞ്ഞുമുഖങ്ങൾ കാണണ്ട !ഉടുപ്പു കീറിയദാരിദ്ര്യത്തിൻ്റെദയനീയതയുംപീഡനങ്ങളുംകാണണ്ട !ഭീകരതയുടെതേർവാഴ്ച്ചകളുംനിലതെറ്റിയവേഴ്ച്ചകളുംവേണ്ട !എനിക്കിനിസ്നേഹത്തിൻ്റെപൂങ്കാവനങ്ങളുംസൗഹൃദത്തിൻ്റെവാടാമലരുകളുംസമാധാനത്തിൻ്റെലില്ലിപ്പൂക്കളും മതി!അതെചന്തമുള്ളപുഞ്ചിരികൾ മതി !പ്രകാശമുള്ളകണ്ണുകൾ മതി…