ആമോസിനെ
രചന : വൈഗ ക്രിസ്റ്റി ✍️ ആമോസിനെഅവസാനമായി കണ്ടത്ശലഭങ്ങളുടെകല്ലറയ്ക്കരികിൽ വച്ചാണ്(അതോ പൂക്കളുടെയോ?)ആമോസ്ഒരു വിപ്ലവമാകുന്നുതുറന്നു പറയാനോതുറന്നു വയ്ക്കാനോ മടിക്കുന്നതെല്ലാംഎനിക്ക് ,അശ്ലീലമാകുമ്പോൾആമോസ്അവയെ ആഘോഷമാക്കുന്നുസത്യത്തിൽ ,അയാൾക്ക് ഒന്നുംഒളിവിൽ ചെയ്യാനാവില്ലആമോസ്ഇരുളിനെ തിരഞ്ഞു നടക്കുന്നുഒരിക്കലും കണ്ടെത്തുന്നുമില്ലആമോസ്വെളിച്ചമാകുന്നുഅപ്രിയങ്ങളുടെ ,അശ്ലീലങ്ങളുടെ വെയിൽഇരുട്ട്അയാളിൽ നിന്നുംഓടിയൊളിക്കുന്നുആമോസ്എൻ്റെ കാമുകനല്ലഎൻ്റെ തൃഷ്ണകൾക്കുമേൽഅയാളുടെ പേര്ആളിപ്പടരാറില്ലആമോസ്എൻ്റെ സുഹൃത്തല്ലഎൻ്റെ നിസ്സഹായതകൾ,എൻ്റെ രഹസ്യങ്ങൾ…