ആരവങ്ങളില്ലാതെ..
രചന : ബിന്ദു അരുവിപ്പുറം✍ സ്വപ്നങ്ങളോട് വിട പറഞ്ഞുകൊണ്ട്കെട്ടുപാടുകളില്ലാത്തലോകത്തേയ്ക്കവൾ യാത്രയായി,പരാതിയും പരിഭവവങ്ങളൊന്നുമില്ലാതെ.സ്നേഹത്താൽ ചേർത്തണച്ചവർമരവിച്ച സങ്കടങ്ങൾ പതം പറഞ്ഞ്കരഞ്ഞു കൊണ്ടേയിരുന്നു.എന്നും മഴയെ ഇഷ്ടപ്പെട്ടിരുന്നവൾക്ക്യാത്രാമൊഴിയെന്നപോലെമഴയും ആർത്തലച്ചു കൊണ്ടേയിരുന്നു.നിനക്കായ് കണ്ണിമ ചിമ്മാതെനിന്റെ വരവിനായ് സ്നേഹം കൊതിച്ച്രാവോളം കാത്തിരുന്നതല്ലേ!…..പ്രതീക്ഷകൾ വിങ്ങലായ്നെടുവീർപ്പലകളുതിർത്ത്സങ്കടക്കയങ്ങളിൽ മുങ്ങിത്താണു.തുന്നികെട്ടിയ മുറിവിന്റെ വേദനനെഞ്ചിലേറ്റി ഈറൻക്കിനാക്കളുംനീറ്റലോടെ മിഴിയടച്ചു.ഇനിയും…
