ചിങ്ങത്തോണി
രചന : ബിന്ദു അരുവിപ്പുറം ✍️ ചിങ്ങത്തോണിയിലേറിക്കൊണ്ടീ-നിറപുത്തരിയുണ്ണാൻ വായോ,നല്ലോർമ്മകൾ പൂത്തിരിയായ്ഇടനെഞ്ചിൽ കുമിയുന്നേ…..സ്വപ്നങ്ങൾ മാനസമുറ്റ-ത്തോണപ്പൂക്കളമെഴുതുന്നേ…..ആർപ്പുവിളിയ്ക്കാം, കുരവയിടാംഓണത്തപ്പനെ വരവേല്ക്കാം, !മുക്കുറ്റി, തുമ്പകളൊക്കെതുടികൊട്ടിപ്പാടുകയായ്.പൂത്തുമ്പികൾ രാഗം മൂളിപൂഞ്ചിറകുകൾ വീശുകയായ്.പൂക്കൂട കഴുത്തിൽ തൂക്കിപൂപ്പാട്ടുകൾ പാടി നടക്കാം.പൂ നുള്ളി തൊടികളിലങ്ങുംമോദത്തോടോടിനടക്കാം.ദുരിതങ്ങൾക്കില്ലൊരു പഞ്ഞം,ദുഃഖങ്ങൾക്കറുതിയുമില്ല.വറുതിയ്ക്കില്ലൊരു ദാരിദ്യം,വ്യാധിയ്ക്കും കുറവില്ലാക്കും.ഒരു പുത്തൻ ചേലയുടുക്കാൻപൊന്നോണക്കാലം വേണം.ഉള്ളുതുറന്നാടിപ്പാടാ-നോണത്തെ വരവേല്ക്കേണം.എന്നാലും…