റൊണാൾഡോ V/s മെസ്സി.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ പച്ചക്കറിവണ്ടി ഓടിക്കുന്നത്റൊണാൾഡോ.വിളിച്ച് പറയുന്നതുംതൂക്കിക്കൊടുക്കുന്നതുംമെസ്സി.വീട്ടിൽപെയിൻ്റ് പണിക്ക് വന്നിരുന്നുതടിച്ചൊരു റൊണാൾഡോ.ഇന്നലെപൈപ്പ് നന്നാക്കിയത്ഹിന്ദി പറയുന്ന മെസ്സി.ബാർബർ ഷോപ്പിൽപുതിയൊരു റൊണാൾഡോ വന്നിട്ടുണ്ട്.പരിചയപ്പെട്ടുപേര് ചോദിച്ചുസദഖത്തുള്ള ആലം.ഫരീദ ഹോട്ടലിലെപൊറോട്ടക്കാരൻമെസ്സിയുടെപേര് എനിക്കറിയാം.പ്രഫുൽ കുമാർ ബിശ്വാസ് .റോഡ് പണിക്കുള്ളലോറി വന്നു നിന്നുഒരു ലോഡ് മെസ്സിയെ /റൊണാൾഡോയെറോഡരുകിൽതട്ടി,കടന്നുപോയി.
