ഹൃദയവാടി
രചന : ബിന്ദു അരുവിപ്പുറം .✍ നിറമുള്ളൊരു കനവായിതെളിയുന്ന നിലാവായിഅകതാരിൽ ശ്രുതിമീട്ടുംഅവളെന്റെ കാമിനിയല്ലേ!കാറ്റൊഴുകും വഴികളിലാകെകുളിരായിപ്പുണരുന്നു,കനവിലും നിനവിലുമായ്നിറയുന്നൊരു പ്രണയമതല്ലേ!ആലോലം കാറ്റിഴയുമ്പോൾമനതാരിൻ മൃദുതാളവുമായ്മന്ദാരച്ചില്ലകളാകെമോഹത്തിൻ ശീലുണരുന്നു.കരളാകെ മുത്തു പതിച്ചുംമിഴികളിലോ കടലു നിറച്ചുംസ്വപ്നങ്ങൾ ചിറകുമുളയ്ക്കേതഴുകുകയാണെന്നെ സുഖദം!ഉള്ളത്തിലാഴങ്ങളിലായ്പ്രിയമുള്ളൊരു രാഗം പോലെമധുരിതമാം നിമിഷങ്ങൾപെയ്യുന്നു പൂനിലാവായ്!നീയെന്നിലറിയാതിന്നുംആത്മാവിലൊഴുകുന്നു.ഒരുനാളും മായാതിപ്പൊഴുഓർമ്മകളായ് പുൽകുകയല്ലോ!ഹൃദയത്തിൻ സ്പന്ദനമെല്ലാംമണിവീണനാദമുണർത്തി,നീൾമിഴികളിലോർമ്മകളെന്നുംതഴുകുന്നു തിരമാലകളായ്!
