മങ്ങിത്തുടങ്ങിയ മഴവില്ലുകൾ.
രചന : ജയരാജ് പുതുമഠം.✍️ പുലരിയിൽ പൊൻവെളിച്ചംതൂകിനിൽക്കുമെൻനിത്യദിവ്യതാരകേ…വസന്തോത്സവങ്ങൾകൊഴിഞ്ഞുവീണഈ പാഴ്മരച്ചുവട്ടിൽസൌന്ദര്യശിലകളിൽത്തീർത്തപുതിയ ചിദാകാശങ്ങളുമായ്നീയെന്തിന് വന്നു വീണ്ടുംപ്രണയമരണത്തിനപ്പുറത്തെപുകപടലങ്ങൾ പടർന്നമേഘവനത്തിൽകരിഞ്ഞ ഊഞ്ഞാലിലാടിമങ്ങിയ മഴവില്ലുകളിൽ ചാരിഞാനൊന്ന് മയങ്ങട്ടെ.