ഒരു മഴച്ചിത്രം
രചന : എൻ.കെ.അജിത്ത് ആനാരി✍️ പെയ്യാൻകൊതിക്കും മഴയ്ക്കൊട്ടു മുമ്പിലായ്നന്നായടിക്കുന്ന കാറ്റിനൊപ്പംമണ്ണും പറക്കുന്നു മുറ്റത്ത് കാറ്റൊരുവല്ലാത്ത ചിത്രം വരച്ചിടുന്നൂകൊമ്പുലച്ചാടുന്നു വൃക്ഷങ്ങൾ,കാക്കകൾവെമ്പിപ്പറക്കുന്നു കൂടുവിട്ട്മുറ്റത്തിനപ്പുറം കുറ്റിയിൽ കെട്ടിയനന്ദിനിപൈയിനു ഭീതിഭാവംചാവടിത്തിണ്ണയിൽ മൂകം ഉറങ്ങിയശ്വാനൻ്റെ നിദ്രയ്ക്കു ഭംഗമായീകോഴിതൻ വാലിനെ കാറ്റുലച്ചീടുന്നുകോമരംതുള്ളീ മുളംകാടുകൾപെട്ടന്നു മിന്നലൊന്നെത്തീ ഗഗനത്തിൽവജ്രായുധം മിന്നിമാഞ്ഞപോലെദിക്കെട്ടുമൊട്ടു കിടുക്കുംവിധത്തിലായ്വെട്ടീയിടിയൊന്നു കാറ്റിനൊപ്പംകാറൊളിയേറെ…