നമുക്കൊരേ സ്വരങ്ങൾ
രചന : പാപ്പച്ചൻ കടമക്കുടി ✍ എനിക്കു നിന്നടുത്തു വന്നിരിക്കണംനിനച്ചതൊക്കെ കാതിലിന്നു പെയ്യണംനനുത്തു പുഞ്ചിരിച്ചു നിന്റെ ചുണ്ടിനാൽഎനിക്കൊരിഷ്ടരാഗമുദ്ര നല്കണം.തിളച്ചിടുംമനസ്സു മൂടിവയ്ക്കിലുംമുളച്ചു പൊന്തിടുന്നു മോഹമെന്തിനോ?തെളിഞ്ഞുദിച്ചിടുന്നു സൗരമണ്ഡലംകുളിർന്നു പാടിയുള്ളിലിന്നു പൈങ്കിളി.അകന്നകന്നു നാമടുത്തിരിക്കണംഅകംനിറഞ്ഞു കാവ്യമാല കോർക്കണംവിടർന്നിടുന്നൊരായിരം ദലങ്ങളിൽതുടുത്തവീണ പോലെയിന്നു പാടണംപയസ്സുപോലെ ശുഭ്രമായ് പരസ്പരംലയിക്കണം നമുക്കൊരേ സ്വരങ്ങളായ്എഴുന്നുനില്ക്കണം…
