എൻ്റെ കണ്ണാ….
രചന : അൽഫോൻസാ മാർഗരറ്റ് ✍ മഞ്ചാടിമണികളും മയിൽപ്പീലിച്ചെണ്ടുമായ്കണ്ണനെകാണാൻ ഞാൻ വന്ന നേരം….സ്നേഹാമൃതംതൂകും നിൻപുഞ്ചിരി കണ്ടുഞാൻമതിമറന്നങ്ങനെ നിന്നുപോയി. ചന്ദനച്ചാർത്തിൽ തിളങ്ങുമെന്നോമൽകണ്ണനെക്കണ്ടെൻ്റെ മനംനിറഞ്ഞു ….ആയിരം ദീപപ്രഭയിൽ ഞാൻ കണ്ടത്അമ്പാടിമുറ്റമോ ശ്രീകോവിലോ പൈക്കിടാവില്ല; ഗോപാലരില്ലഗോപികമാരും പാൽകുടവുമില്ല….പരിഭവമോടെന്നെ കള്ളക്കണ്ണിണയാലെനോക്കുമെൻ കാർമുകിൽവർണ്ണൻ മാത്രം….. എന്തിനെൻ കണ്ണാ പരിഭവമെനോടുപാൽവെണ്ണയില്ലാഞ്ഞോ…