നഷ്ടപ്രണയം
രചന : ഗീത മുന്നൂർക്കോട് ✍ കാറ്റിൽ നിന്നുംമുല്ലമൊട്ടിന്റെപരാഗത്തുണ്ടുകൾപ്പോലെഅവനെന്നെ ഇറുത്തെടുത്ത്മുത്തം തന്നിരുന്നുനീർച്ചോലകളിൽ നിന്നുംകുമ്പിൾ കോരികുളിർമാരിയാക്കിഎന്നെ നനച്ചിരുന്നുമഴച്ചാറ്റലിന്റെയീണമൂറ്റിഎന്റെ വിതുമ്പലുകളെഅവൻ ലാളിച്ചിരുന്നുസായന്തനപ്പടവുകളിൽഓടിക്കേറിചുവന്നു പുഷ്പിച്ചിരുന്നഎന്നെനെഞ്ചിൽത്തിരുകികൊഞ്ചിക്കുമായിരുന്നുവെൺ നിലാപ്പുതപ്പു കീറിഎന്നെയാശ്ലേഷത്തിൽപുതപ്പിക്കുമായിരുന്നുകടൽക്കോളുകളെ ശാസിച്ച്കുഞ്ഞോളങ്ങളുടെതരിവളകളിടുവിച്ച്അവനെന്റെ കൈത്തലങ്ങളിൽസ്വാന്തനമമർത്തിയിരുന്നുഅവനെവിടെ…?അവൻ പോയ വഴികളിൽസായന്തനക്കാറ്റിൽമഴച്ചാറ്റലിൽത്തേങ്ങുന്നനീർച്ചോലകളിൽഅലറിയടുക്കുന്നകടൽക്കോളുകളിൽഅസ്ഥിപഞ്ഛരത്തിന്റെമൃതാവസ്ഥയിലെത്തിഞാനിന്നുമവനെ തേടുന്നു..