Category: ജീവിതം

കുപ്പായം.

രചന : ഗഫൂർകൊടിഞ്ഞി ✍. എടുക്കാചരക്ക് പോലെകീറിപ്പിഞ്ഞിയ കുപ്പായം.മഴവിൽ ശോഭയിൽ തുടിച്ചു നിന്നബഹുവർണ്ണങ്ങൾകാലം കവർന്നിരിക്കുന്നു.ചാരം പടർന്ന ആകാശം പോലെകരിമ്പൻ കുത്തിയിരിക്കുന്നു.പലയിടത്തും നാണം മറക്കാൻകഷ്ണങ്ങൾ തുന്നിച്ചേർക്കേണ്ടിവരുന്നു.ഉണങ്ങാത്ത മുറിവുകൾ പോലെഅഴുക്കു പുരണ്ട് ദുർഗന്ധം വമിക്കുന്നു.അലക്കാൻ കഴിയാത്തവിധവുംഅലക്കിയാൽ വെളുക്കാത്ത വിധവുംവർഷങ്ങളുടെ പഴമയിൽനൂലിഴകൾ വേർപ്പെട്ട്പൊടിഞ്ഞു പൊടിഞ്ഞു പോവുന്നു.അഴിച്ചിടുന്ന…

പ്രബോധനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ അങ്ങേമാനത്തെ വാതിൽ തുറന്നുഞാ-നങ്ങനെ പാറിപ്പറക്കുമ്പോൾ,സന്തതമന്നവിടൊക്കെ സകൗതുക-മെന്തെന്തുകാഴ്ചകൾ കണ്ടെന്നോ!അമ്പിളിമാമനെക്കണ്ടരികത്താ-യമ്പമ്പോ,കണ്ടു ഗ്രഹങ്ങൾ പിന്നെ!കണ്ടൂ,നക്ഷത്രകോടികളെങ്ങെങ്ങുംകണ്ടൂ,ദിനകര ബിംബത്തെ!എങ്ങുംതൊടാതെ പറന്നുനടന്നേ-നങ്ങനെയന്നൊരു പക്ഷിയെപ്പോെൽ!എത്രമനോഹരമെത്ര മനോഹരമത്രേ,യാനിമിഷങ്ങളെല്ലാംനക്ഷത്രംപെറ്റുപെരുകുന്നൂമാന-ത്തിക്ഷിതിയിങ്കൽ നാം കാഴ്ചക്കാർ!സൂര്യനും ചന്ദ്രനും സർവഗ്രഹങ്ങളുംനേരുപറഞ്ഞാൽ കാഴ്ചക്കാർ!ഈ വിശ്വമാകെക്കറങ്ങുന്നൂ,ഈ നമ്മളൊപ്പം കറങ്ങുന്നൂആർക്കറിയാവൂ,കറക്കത്തിൻ പൊരു-ളോർക്കി,ലനന്തമജ്ഞാതം ഹാ!സ്വപ്നങ്ങൾകണുക നമ്മൾനിരന്തരംസ്വപ്നമാണേതേതുമെന്നറിവൂനമ്മളിക്കാണുന്ന കാഴ്ചകൾ സർവവുംചുമ്മാതെ,ചുമ്മാതെയെന്നറിവൂ!ബോധമാണേതിനുമാധാരംസാദരമായതൊന്നോർപ്പൂ നാംബോധമീ…

ബഹുമാനമെന്ന ശക്തി

രചന : മംഗളൻ. എസ് ✍️ ബഹുമാനമാരോടുമില്ലാത്തൊരുയുഗംബഹുമാനം നേടാത്ത കർമ്മപഥങ്ങളുംമാതാപിതാക്കളോടില്ലൊരു ബഹുമാനംമനസ്സിൽലിടംപോലുമില്ല ഗുരുക്കൾക്കുംബഹുനില മാളികതന്നിൽ വസിച്ചാലുംബഹുമാനമറിയാത്തോൻ നീചൻ, നികൃഷ്ടൻബഹുമാനം സംസ്കാരമായി വളരേണംബഹുമാനം നാം സ്വയമാർജ്ജിച്ചെടുക്കണംനൽകണമർഹതയുള്ളോർക്കുബഹുമാനംനേടണം അർഹതയുണ്ടെങ്കിൽ ബഹുമാനംമാതാപിതാക്കൾക്കുനൽകണം ബഹുമാനംമരണാനന്തരവുമതുതുടരേണംഗുരുവരന്മാർക്കും മുദിർന്നോർക്കുമാദരംഗുരുത്വമുള്ളേതൊരു പൗരനും ഭൂഷണം.

എക്കോ ഫാമിലി നൈറ്റ് പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു; ഡോ. ബേബി സാം ശാമുവേലിന് ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന എക്കോ (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടനയുടെ 2025-ലെ വാർഷിക ഫാമിലി ഡിന്നർ ആൻഡ് അവാർഡ് നൈറ്റ്…

പ്രണയവർഷം

രചന : ജോർജ് കക്കാട്ട് .✍ ഒരുമിച്ചെത്രയോ കാലം,കൈകൾ കോർത്തു നടന്നവർ.ചിരിയിലും കണ്ണീരിലും,ഒപ്പമുണ്ടായിരുന്നവർ. മഴവില്ലുപോലെ വിരിഞ്ഞു,സ്വപ്നങ്ങളെത്രയോ മനോഹരം.പ്രണയത്തിൻ ഈ യാത്രയിൽ,അകലങ്ങളില്ലവർക്കെന്നും. മഞ്ഞണിഞ്ഞ പുലരികൾ,സന്ധ്യകൾ നക്ഷത്രമെഴുതിയ രാവുകൾ.ഓരോ വർഷവും സാക്ഷിയായ്,അവരുടെ സ്നേഹത്തിൻ കഥകൾ. ഇനിയും ഒരുമിച്ചു നടക്കാൻ,ആയുസ്സുണ്ടാകണേ ദൈവമേ.ഈ പ്രണയം നിലനിൽക്കട്ടെ,എന്നെന്നും മധുരമായി,…

സ്വത്വം തേടി.

രചന : അൻസൽന ഐഷ ✍ ഞാനാരെന്നറിയുവാനാശിച്ചുലകംചുറ്റിയിട്ടുംഅറിഞ്ഞില്ലിതുവരെയെന്നെ.ഒരുവേളയെങ്കിലും എന്നിലേക്കൊന്നുതിരിഞ്ഞുനോക്കിയിരുന്നെങ്കിൽഉള്ളിൽത്തെളിയുന്നൊരു ചെരാതുകാണുമായിരുന്നു.എന്നിലെയെന്നെക്കാണുവാനായിഒരുമാത്ര കണ്ണൊന്നടച്ച്ആ ശ്വാസനിശ്വാസമൊന്നറിഞ്ഞാൽമതിയല്ലോ.നിന്നെ നിനക്കല്ലാതെവേറയാർക്കറിയുമെന്ന്എന്നുള്ളിലെ ഞാൻപറഞ്ഞുതരില്ലേ ?നിന്നെത്തിരഞ്ഞു നീ അലയുമ്പോളുംഎന്തേ നിനക്കിത്ര വൈമനസ്യംഎന്നിലേക്കൊരുവേളയെങ്കിലുംഎത്തിനോക്കാൻ?ഇനിയും വൈകാതെ മടങ്ങൂമനസേ..നിനക്കുള്ളതും നീയുംനിന്നുള്ളിൽ മാത്രം.മറുത്തുള്ളതൊക്കെയുംവെറും മായമാത്രം.നിന്റെയെന്നു പറഞ്ഞ്മോഹിപ്പിച്ചതൊക്കെയുംനീയൊരുവിഡ്ഢിയെന്നറിഞ്ഞുതന്നെ.വൈകിയിട്ടില്ലിനിയുംതിരികെ നടക്കാനുംനിന്നുള്ളിലെ നിന്നെക്കാണുവാനുംഅതുമാത്രമാണുശാശ്വതസത്യമെന്നറിയുക.നിന്നെത്തിരയുവാൻഓടിനടക്കാതെനീയാരെന്നറിയാൻചോദ്യങ്ങൾ ചോദിച്ച്പരിഹാസമേൽക്കാതെസ്വത്വം തിരിച്ചറിയുകഇനിയെങ്കിലും.✍🏻

ചിരി

രചന : യൂസഫ് ഇരിങ്ങൽ ✍ ഈയിടെയായികണ്ണാടിയിൽ നോക്കുമ്പോൾഅവൾക്ക് തീരെ തൃപ്തി വരാറില്ലപുലർച്ചെ നാലുമുതൽരാത്രി വൈകും വരെനിർത്താതെ ഓടുന്നൊരുകരിവണ്ടിആകെ പുക പിടിച്ചപോലെതോന്നുന്നുനല്ല അഴകുണ്ടായിരുന്ന പല്ലുകൾഅടുക്കളയിലെമണ്ണെണ്ണ സ്റ്റൗ പോലെതുരുമ്പിച്ചു പഴകിയതായിതോന്നാറുണ്ട്മുടി കൊഴിഞ്ഞു തീരാറായിഇനി അമ്മയ്ക്ക്ബോബ് ചെയ്യുന്നതാണ്നല്ലതെന്ന് മൂത്തമോൾഇന്നലെയും ഓർമ്മിപ്പിച്ചുപേരെന്റ്സ് മീറ്റിംഗിന് വരുമ്പോഅമ്മ ചുരിദാറൊന്നുംഅണിയേണ്ടെന്ന്ഇളയ…

മഴപ്പൂക്കൾ

രചന : രാജു വിജയൻ ✍ കോരിച്ചൊരിയുന്നമഴയത്തുമെന്നിലെപ്രണയപ്പൂ പകരുന്നപെൺകിടാവേ….പൂത്തു, വിടർന്നു നീമനമാകെ നിറയവേ..മിഴികൾ തുളുമ്പു-ന്നതാർക്കു വേണ്ടി…!?നിൻ മിഴികൾ തുളുമ്പു-ന്നതാർക്കു വേണ്ടി…?ഒന്നുമോർക്കേണ്ട നീഎന്നെക്കുറിച്ചൊന്നുംഈ ഇരുളിമയെന്നോരസിച്ചവൻ ഞാൻ…!ഇനിയൊരു വെട്ടമായ്ആരെയും കാക്കാതെ,ഉഷ്ണത്തുരുത്തിലി-ന്നേകനല്ലോ… ഞാനീഉഷ്ണത്തുരുത്തി-ലിന്നേകനല്ലോ….!മഴ മെല്ലെയായിടുംപൂക്കൾ കൊഴിഞ്ഞിടുംനീയുമന്നത്തെപ്പോൽയാത്രയാകും….!പിന്നെയും വഴികളിൽഞാൻ തനിച്ചായിടും…ഈ മഴപോലെഞാനുമൊരോർമ്മയാകും…ഈ മഴപോലെഞാനുമൊരോർമ്മയാകും….

🌹മനുഷ്യ കോലം🌹

രചന : ജി .വിജയൻ തോന്നയ്ക്കൽ ✍. കോലങ്ങൾ കെട്ടും മനുഷ്യരല്ലൊ നമ്മൾ…കോലങ്ങളാടും ജീവിതങ്ങൾ…കണ്ണുനീർ കോരി അളന്നു നോക്കി….ആകാശം മുട്ടെ സ്നേഹമുണ്ടെ…ഉള്ളുനിറച്ചും കരുണയുണ്ടെ…ഹൃദയം നിറച്ചും കനിവാണല്ലോ..!കണ്ണുനീർ പാഠങ്ങൾ തണലായുണ്ടെ …കാൽപാദം താങ്ങുവാൻ ആരുണ്ടെ… ?ഹൃദയം നിറച്ചും ദുഃഖമുണ്ടെ…. !ചാരത്തു വീണതു തമ്പ്രാനാണോ…

കൂട്ട്

രചന : രാജേഷ് ദീപകം. ✍ പഴമക്കാര് പറയുംകഥകളിൽപഴഞ്ചൊല്ലുകളിൽചിരിയും ചിന്തയുമുണ്ടാകും.ഒന്നിച്ചുണ്ടുകളിച്ചുരസിച്ചൊരുകാലം,കൗമാരം.അവനില്ലെങ്കിൽഞാനില്ലവാക്കുംപൊരുളുംഒന്നല്ല.മെല്ലെവളർന്നുകൗമാരംചിന്തകൾപലവഴിമാറിപ്പോയി.ഉള്ളുതുറന്നുപറഞ്ഞകഥകൾപലതുംവാളായിശിരസ്സിൻമുകളിൽ നിൽക്കുന്നു.സ്വർണ്ണംകായ്ക്കുംമരമുണ്ടെങ്കിൽ,പുരയ്ക്ക്മുകളിൽവളർന്നെങ്കിൽ“വെട്ടീടേണംപുരയുംകൊണ്ടത്പോയേക്കാം.”ലഹരിനുരഞ്ഞസദസ്സുകളിൽഅറിയാതൊരുനാൾപറഞ്ഞകഥഗ്രാമംമുഴുവൻപാടുന്നു.‘കുടി’യുണ്ടെങ്കിൽപെണ്ണില്ലപെണ്ണിന്റച്ഛൻകട്ടായം.ഒരുനാളവനുംപെണ്ണുംപോകുന്നുമുട്ടിയുരുമ്മിനടക്കുന്നു.ഒളികണ്ണിട്ട്നോക്കുന്നുചുണ്ടിൽകള്ളപുഞ്ചിരികാണുന്നു.ആകള്ളന്റെനോട്ടവുംഭാവവുംകണ്ടുഞാൻആ കൂട്ട്വേണ്ടന്നങ്ങ്വെച്ചു.നന്നായകണ്ണാടിപൊട്ടിച്ചിതറിതകർന്നല്ലോ!!!