Category: ജീവിതം

എൻ്റെ ആണുങ്ങൾ

രചന : ജനീഷ പ്രസാദ്.✍ വേലി ചുറ്റിപ്പിടിച്ചവള്ളി പോലൊരാളുണ്ടായിരുന്നു.വിത്തുറക്കും മുൻപെഎന്നെ കളഞ്ഞിട്ടു പോയവൻ.പക്ഷേ എൻ്റെനെഞ്ചിലൊരു വേര് ബാക്കി വച്ചു.അവനൊന്നാമൻ.കൂട്ടത്തിൽ,ഞങ്ങൾ പ്രേമത്തിലാണെന്നഖ്യാതി പരത്തി,അവൻ്റേതാണെന്ന് വരുത്തിബെഞ്ചിൽ പേരു കോറിയിട്ട്ഇടക്കെന്നെ ഒളിഞ്ഞു നോക്കിപ്രണയം പറയാതെ പോയരണ്ടാമൻ.നിന്നെയെനിക്കു വേണമെന്ന്ആണയിട്ടു പറഞ്ഞെന്നെവിട്ടു പോവാതെ,കാൻ്റീനിലെ ചായയുംവാകത്തണലുംപകുത്തു തന്നവൻമൂന്നാമൻ.നാലാമനെ ഞാനിന്നേ വരെകണ്ടിട്ടില്ല,ശീതക്കാറ്റു…

വന്ദനം🌹🌺

രചന : ശോഭ വി എൻ.പിലാക്കാവ് ✍ നന്ദി പറയുകയെന്നുമെല്ലാവരുംവന്ദിച്ചീടുകയദൃശ്യമാംശക്തിയെ….രാവിലുറങ്ങിയെണീക്കുകയെന്നതാരുടെയാഗ്രഹം നമ്മിൽ ഭവിപ്പതൂ….ഏതൊരു ശക്തിയാൽ ജീവനും തന്നിട്ടുഭൂമിയിൽ വന്നു പിറന്ന തല്ലേ നമ്മൾ…..എല്ലാം മറന്നിട്ട് ഹുങ്കു കാണിക്കാമെന്നഹങ്കാരംമർത്യർക്കിതെല്ലാമേ……ധർമ്മ ദേശത്തിൽ പിറന്നത് നമ്മളുംധർമ്മം മറന്നുള്ള കർമ്മങ്ങൾ ചെയ്കയോ……പാലിക്ക ധർമ്മ മനുഷ്ഠാനമെന്ന പോൽപാഴായ് പോവില്ല…

നിലയ്ക്കാത്ത ചൂളംവിളികൾ.

രചന : ബിനു. ആർ.✍ കാണാകാഴ്ചകളിൽ അകലെ കാണാംകേൾവികളിൽ കാതങ്ങൾക്കലെകേൾക്കാം, കാലംപോൽ നീണ്ടുകിടക്കുംജീവിതവണ്ടിതൻ നിലയ്ക്കാ ശബ്ദ-മുഖരിതമാം ചൂളംവിളികൾ, പ്രതിരോധമില്ലാ ,പ്രതിരോധംതീർക്കും ആരോഗ്യകുന്നായ്മകൾ മാറ്റി വളഞ്ഞുപുളഞ്ഞവഴികൾ നേർരേഖയാക്കുവാൻ.എന്തിനോവേണ്ടിയലഞ്ഞയറംപറ്റിയജീവിതക്ലേശങ്ങൾ,പൊട്ടിച്ചിരി പൊട്ടിക്കരച്ചിൽ കലമ്പൽവഴിയിൽ കളഞ്ഞീടാൻ ചിന്തകളിൽതന്മയത്വ സമാധാനം ഇനിയെങ്കിലുംചന്തമോടെപുലർന്നീടാനീഘോഷഘോഷം.അനന്തമജ്ഞാതമവർണനിയമാംപദസഞ്ചയങ്ങളിലറിവിൻ മൂർത്തീദമാംതൂലികസഞ്ചരിച്ചീടവേ,ദൈവികസങ്കല്പംമനസ്സിൽ വിരിയവേ, കാലാതിർത്തികൾവഴിയേപിന്നിട്ടുപുറകോട്ടു പോകുന്നു.നിന്റെ പേരിന്നാശയ…

ഈറ്റക്കുന്ന്

രചന : രമ്യ തുറവൂര്‍ ✍ വീടിൻ്റെ പിറകുവശത്ത്ഒരുകാലത്തൊരുമണൽക്കുന്നുണ്ടായിരുന്നു.,അതിൻ്റെ ഓരത്തായി ഒരീറ്റക്കാടും.മരിച്ചതിൻ്റെ പിറ്റേദിവസംഅമ്മൂമ്മ ഈറ്റ വെട്ടാൻ പോയപ്പോൾഈറ്റക്കാട്ടിൽ നിന്ന്ഒരുവൾ കുട്ടയും മുറവുമായി ഇറങ്ങിവന്നു.അവരിരുവരുംജീവിതവും മരണവുമെന്ന് പേരിട്ട്ആ കാടിനു ചുറ്റുംപകലും രാത്രിയുമായി.ജീവിതത്തിന് മൂന്നുംമരണത്തിന് മുപ്പതുമെന്ന കണക്ക്അവരുടെ സ്വപ്നങ്ങളെയെണ്ണി.പകൽ മുഴുവനും ഈറ്റക്കാടിന് ചുറ്റുംഅവർ പല…

സൂര്യസ്മിതം

രചന : എം പി ശ്രീകുമാർ✍. മഞ്ഞണിഞ്ഞ പൂവിതളിൽസൂര്യസ്മിതം പോലെകുഞ്ഞുമുഖത്തെന്തു ശോഭദൈവസ്മിതത്താലെ !ഏഴുനിറം പീലിനീർത്തുമിന്ദ്രചാപമൊന്നാമാനസമാം നീലവിണ്ണിൽനൃത്തമാടിടുന്നൊ !പൊന്നണിഞ്ഞ ചന്ദ്രികയാചൊടികളിൽ നില്ക്കെപൊന്നിൻകുടമിന്നു നല്ലതങ്കക്കുടമായിതങ്കക്കുടത്തിന്റെ കുഞ്ഞുനെറ്റിമേലെ ചേലിൽതങ്കഭസ്മത്താലെയൊരുപൊട്ടുകുത്തിയപ്പോൾതങ്കമനംതുടിച്ചൊരുതുമ്പിതുള്ളും പോലെ !വിണ്ണിലേയ്ക്കു പറക്കുവാൻവെമ്പൽ കൊള്ളും പോലെ !

തുലാവർഷം ✍️

രചന : അനൂബ് ഉണ്ണിത്താൻ ✍ ആർത്തലച്ചു പെയ്യുംതുലാവർഷ മഴ…..ആർത്തിരമ്പിയൊഴുകുന്നുതുലാവർഷവും.. .വൈകിയെത്തിയൊരു പ്രഹരമേ !വസുധവീർപ്പുമുട്ടുന്നു നിറയുംജലത്താൽ…പ്രളയമൊരു പ്രഹരമായ്ഇരമ്പിക്കയറും നീരിനാൽഗതികിട്ടാതലയും ആത്‍മാക്കൾഎങ്ങോട്ടെന്നില്ലാത്തമിഴിനീർക്കാഴ്ച്ച വിങ്ങുംമാനസമോടെ നോക്കിനിൽപ്പു മാനവർ .മാളികമുകളിലെ പ്രണയവും നൃത്തവുംഅനാഥർക്കല്ലൊ പ്രാണൻ്റെ വേദനമഴയേ നീ ഒരു മിതമായി പെയ്യട്ടെ…മാനവർ എന്നും സമത്വമായി വാഴട്ടെ…

മരിച്ചതിനു ശേഷം

രചന : ജിസ ജോസ് ✍ മരിച്ചതിനു ശേഷംഎൻ്റെ പുടവകൾനീയെന്തു ചെയ്യും?ഓരോന്നിനുംഹൃദയമുണ്ടെന്നുംപ്രത്യേക താളത്തിൽഅവ മിടിക്കുന്നുണ്ടെന്നുംനിനക്കെങ്ങനെമനസ്സിലാവാനാണ്!പണ്ടു പണ്ടുതുണിക്കെട്ടുമായെത്തുന്നബംഗാളി പയ്യനിൽ നിന്നുഇൻസ്റ്റാൾമെൻ്റിൽ വാങ്ങിയചോപ്പുകരയൻവെള്ളസാരികൾദേബ്ദാസെന്നു പേരുള്ളഅവൻ്റെ തുടുത്ത മുഖം!കൈപ്പണിത്തരംചന്തംകൂട്ടിയകൈത്തറിസാരികൾ,സാരിക്കെട്ടുമായെത്തുന്നതമിഴൻ വിടർത്തിയിട്ടുകൊതിപ്പിച്ചിരുന്നകള്ളപ്പട്ടുകൾ ,ചെട്ടിനാടൻ കോട്ടൺ…മോഹിച്ചു വാങ്ങിയകാഞ്ചീപുരംകട്ടിക്കസവിഴ പാകിയബനാറസി സിൽക്ക് ..ഉച്ചയിടവേളകളിൽഓഫീസിൽ നിന്നു മുങ്ങിസെക്കൻ്റ് സെയിലുനടക്കുന്നഗാന്ധിമന്ദിരത്തിൽ ചെന്നുനീയറിയാതെവാങ്ങിക്കൂട്ടിയഒഴുക്കൻ സാരികൾ…

ടാറ്റു.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ ടാറ്റുഒരു തുറന്നു പറച്ചിലാണ്പ്രഖ്യാപനമാണ്തോളെല്ലിലൊരുപൂമൊട്ട്ചെവിക്ക് താഴെപായക്കപ്പലിൻ്റെനങ്കൂരംകീഴ്ച്ചുണ്ടിൽകലമാൻകൊമ്പുകൾതോളിലേക്ക് ചായ്ഞ്ഞ്*പിയോണികൾഷർട്ടിൻ്റെ വിടവിലൂടെതല നീട്ടുന്നൊരുമയിൽപ്പീലിപിൻ കഴുത്തിൽമുടിക്കിടയിൽമൂന്നാം കണ്ണ്കഴുത്തിൽ ചുറ്റിമാറിലേക്കിറങ്ങുന്നപൂവള്ളിമുലകൾക്കിടയിൽചിറകുവിരിച്ചൊരുഫാൽക്കൻമോതിരവിരലിനുംചൂണ്ടുവിരലിനുമിടയിൽഒളിപ്പിച്ച കുരിശ്.കൈത്തണ്ടയിൽചിത്രശലഭംമുട്ടുകാലിൽ നിന്ന്മേലോട്ടരിക്കുന്നകരിന്തേൾപൊക്കിൾ കരയിൽതുന്നലിട്ട ചുണ്ടുകൾവാരിയെല്ലിൽനിൻ്റെ പേര്.പാദങ്ങളിൽചുറ്റിപ്പിടിച്ച വലയുംചിലന്തിയും.ഇനി നിന്നെയൊന്ന്കാണട്ടെ.ഒറ്റക്കാഴ്ചയിൽചിഹ്നങ്ങൾ ഒന്നുമില്ലഇടങ്കൈയിൽ നക്ഷത്രംഇടനെഞ്ചിൽചെ’യുംചെമ്പതാകയും.

🌹 ആർത്തിപെരുത്തവർ 🌹

രചന : ബേബി മാത്യു അടിമാലി✍ സ്വർണ്ണപ്പാളികൾചെമ്പായ് മാറ്റണവിരുതുകളുള്ളവിദഗ്ദന്മാർമിന്നുവതെല്ലാംപൊന്നല്ലെന്നത്തെളിയിച്ചവരീവിദ്വാന്മാർആർത്തിപെരുത്തവർസ്വാർത്ഥതമൂത്തവർപെരുകിനിറഞ്ഞിനാടാകെവിശ്വാസത്തിൽപേരുപറഞ്ഞവർവിശ്വാസികളേവഞ്ചിച്ചോർവാദത്തിനുപ്രതിവാദമുയർത്തിതടിതപ്പുന്നൊരുകൂട്ടരിവർഅവർക്കുവേണ്ടിവാദിക്കാനായിന്യായികരണപരിഷകളുംകളവുകളെല്ലാംകണ്ടുപിടിച്ചൊരുന്യായാസനവുംഞെട്ടിപ്പോയ്സ്വർണ്ണം കട്ടുകടത്തിയ നീചകള്ളന്മാർക്കിതുവെള്ളിടിയായ്വരിവരിയായിഅഴിയെണ്ണാനായ്നിൽക്കുന്നവരുവരാന്തകളിൽപോറ്റിയകൈകളിൽതന്നെകടിച്ചൊരുപോറ്റിക്കും ഇതുവിനയായിസത്യത്തിൻ്റൊരുവിജയം കാൺകേവിശ്വാസികളുടെഹൃദയത്തിൽനിറയുന്നാശ്വാസത്തിൻകണികകൾപടരുന്നു അതു നാടാകെ

ഒളിമങ്ങാത്ത കൗതുകം.

രചന : ബിനു. ആർ.✍ ഓർമ്മയിലിപ്പോഴും ജ്വലിക്കുന്നൂഒളിമങ്ങാത്ത കൗതുകംവിശാലമാം താമരപ്പാടത്തിൻവിസ്തൃതമാം ഇങ്ങേച്ചെരുവിൽതറ്റുടുത്തുനിൽക്കുമാതെങ്ങിൻതോപ്പിനുനടുവിൽമുത്തശ്ശൻതീർത്തൊരാനാലുകെട്ടിൻ പ്രൗഢമാംഎൻതറവാട്ടിൻമൗനചിത്രം.അതിന്നെലുകയിൽ നാലിലുംകൈയാട്ടിനിന്നാർത്തു-ചിരിക്കുന്നൂ വേലിപ്പരുത്തിയുംകടലാവണക്കും ചേലുള്ളതൂക്കം ചെമ്പരത്തിയുംകൊങ്ങിണിയും നല്ലവടുകപ്പുളിയൻ നരകവുംമഞ്ഞക്കോളാമ്പിയും, നീലശഖുപുഷ്പവും, നീലനിറംനാവിൽചേർക്കും മൾബറിയും.ഞങ്ങളഞ്ചാറുതായ്‌വഴിക്കാരുണ്ട്സമാനകളിടതൂർന്നബാല്യത്തിൻതുള്ളൽമനങ്ങൾ വീറുറ്റവർകളിയാട്ടക്കാർ റബ്ബർപന്തുപോൽതൊത്തിച്ചാടുന്നവർ, തൊട്ടുതൊട്ടില്ല,ഒളിച്ചോട്ടം നടത്തുന്നവർതാമരവിടരുംപാടത്തിന്നരികിൽകാത്തിരിക്കുന്നൂ, തെറ്റാലിയിൽഉരുണ്ടകല്ലുമായ്, വന്നിരിക്കുംഇരണ്ടകളെ പിടിക്കാൻ.ചില്ലറവായ്‌നോട്ടക്കാർ പണിക്കാർമുത്തശ്ശൻതൻപിണിയാളുകൾവന്നുനിന്നുമുറുക്കാൻ ചുവപ്പിൽകിന്നാരം പറയാറുണ്ടെപ്പോഴുംപാടത്തെവെള്ളത്തിൽ വരാൽ,മുഴി,മത്സ്യത്തേരോട്ടങ്ങൾനടക്കാറുണ്ടെപ്പോഴുമെന്ന്ചൂണ്ടയിടലിൽ…