അങ്ങനൊരു കാലമുണ്ടായിരുന്നു….. Narayan Nimesh
1998 നവംബര്‍ മാസം.അങ്ങനൊരു കാലമുണ്ടായിരുന്നു.അന്നെല്ലാരും ചെറുപ്പമായിരുന്നു,സ്വപ്നങ്ങള്‍ കാണുന്നവരായിരുന്നു. ഒരു ഞായര്‍ പ്രഭാതം.വൈകിയുണരുന്ന ദിവസം.കണ്‍മിഴിച്ച പിന്നുംഒരു മണിക്കൂറോളം അലസതയെ താലോലിച്ചിരുന്നു.വിശപ്പുണ്ട്.മഴ നനഞ്ഞ പ്രഭാതം കടന്ന്വെളിച്ചം കുറഞ്ഞപൂര്‍വ്വാഹ്നത്തിലാണ് നേരമപ്പോള്‍.കഴിക്കാനൊന്നുമില്ല.പുറത്തേക്കിറങ്ങണം..പല്ലുതേപ്പും കുളിയും കഴിഞ്ഞ്കണ്ണാടിയിലൊന്ന് നോക്കി.കൈയ്യില്‍ കിട്ടിയ ഉടുപ്പുമിട്ടിറങ്ങി.അല്ലെങ്കില്‍, ഈ നഗരത്തില്‍ ഞാനെന്തിനെന്‍റെരൂപത്തേയുംവസ്ത്രങ്ങളേയും ശ്രദ്ധിക്കണം ! മഹാനഗരംഅങ്ങനെയൊരുപാട്…
