വിചാരങ്ങൾ (1)….. Santhosh .S. Cherumoodu
കാലത്തിൻ്റെ പോക്കുകളിൽ കവിതയും അകപ്പെടുന്നുണ്ട്. അതുമൂലമുള്ള മാറ്റങ്ങൾ അനുനിമിഷം കവിത പ്രകടമാക്കുന്നുമുണ്ട്.സാങ്കേതികമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ പ്രകടിപ്പിക്കുമ്പോഴും കവിത അതിൻ്റെ സ്ഥായിയിൽ നിന്നും അണുവിട വ്യതിചലിക്കുന്നില്ല.വ്യക്തിഗതയ്ക്കും ആത്മഭാഷണത്തിനുമൊക്കെ ഇപ്പോഴുമത് മികച്ച സ്ഥാനം നൽകുന്നുണ്ട് .ശ്രീമതി. ആഞ്ജലാ ലോപ്പസിൻ്റെ ‘വീണ്ടും കാണുമെന്നതിൽ സന്ദേഹമൊട്ടുമില്ല…
