ദു:ഖവെള്ളിയിലെ കനൽനാദം
രചന : ലിൻസി വിൻസെൻ്റ്✍ സ്വന്തം ഹൃദയത്തിലേയ്ക്ക്, പ്രവേശിച്ച് ,മറ്റൊന്നും ചെയ്യാനില്ലാതെ, ഭവനത്തിലോ, ദേവാലയത്തിലോ,കണ്ണുംപൂട്ടിയിരിക്കുന്ന ഒരു പകൽ, ഓരോ ധ്യാനവും സ്നാനമാകുന്ന പകൽ… വാഴ് വിലെ ഏറ്റവും ദു:ഖിതനായ, പുരുഷനെ വലം ചുറ്റുന്ന ദിനം,പഞ്ചക്ഷതങ്ങളുടെ സങ്കടം, പാദങ്ങളിൽ, കൈവെള്ളയിൽ, നെഞ്ചിൽ, ഇറ്റുവീഴുന്ന…