ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

സമ്മാനം

രചന : തോമസ് കാവാലം✍ സമ്മാനം നൽകീടുകിൽ അന്തസ്സു കാട്ടീടണംസമ്മോഹനമായീടാൻ ഉപയോഗങ്ങൾ വേണംവേണ്ടാത്തതൊന്നു നൽകിൽ വേണ്ടാതീനങ്ങൾ പോലെവേണ്ടതു നൽകുവാനായ് വേണ്ടതു വിവേകം താൻ.നൽകുന്നവന്റെയിഷ്ടം നോക്കുന്നതല്ലോ കഷ്ടം!വാങ്ങുന്നവന്റെയിഷ്ടം നോക്കുന്നതാകും തുഷ്ടിഇഷ്ടങ്ങൾ നോക്കിനൽകിൽ കഷ്ടപ്പെടുകയില്ലഇഷ്ടങ്ങൾ നോക്കാതുള്ളോർ നഷ്ടങ്ങൾതന്നെ നൽകും.എല്ലാം നാം നൽകേണമോ ഏവരും നൽകും…

ശാമുവേൽ മത്തായി ഹൂസ്റ്റണിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കുണ്ടറ മുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിൻറെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ വച്ച് തിങ്കളാഴ്ച നിര്യാതനായി. ന്യൂയോർക്കിൽ ദീർഘകാലം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചതിന് ശേഷം ഏതാനും…

ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് നിര്യാതനായി.

ഫാ . ജോൺസൺ പുഞ്ചകോണം ✍ ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് (70) നിര്യാതനായി. “ഞാൻ നല്ല പോരാട്ടം നടത്തി, ഞാൻ ഓട്ടം പൂർത്തിയാക്കി, ഞാൻ വിശ്വാസംകാത്തു.” (2…

കരയുവാൻ ഒരാളെയെങ്കിലും ബാക്കിവെയ്ക്കുക🧩🧩

രചന : ഖുതുബ് ബത്തേരി ✍ നിങ്ങൾ മരിക്കുമ്പോൾ ആരൊക്കെകരയുമെന്നെപ്പോഴെങ്കിലുംഓർത്തുനോക്കിയിട്ടുണ്ടോ.!വേർപ്പാടിന്റെ നോവത്രമേൽഉള്ളകങ്ങളിൽ മുറിവുകൾ കോറിയിടുംവിധം വിതുമ്പലുകൾഅടക്കിപിടിക്കുവാൻ ആയാസപ്പെടുന്നഒരു മുഖമെങ്കിലും,ജീവിക്കുമ്പോൾ ഓർമിക്കാതെപങ്കപ്പാടുകളിൽധൃതിപ്രാപിച്ച നാംഒരു നിമിഷദൈർഘ്യത്തിൽഅപഹരിച്ചുമിന്നായം കണക്കെവന്നുപോകുന്നമൃത്യുവിനു മുൻപിലൊരുഉത്തരമില്ലാത്ത ചോദ്യചിഹ്നമാവും.ജീവിതമെന്നത്ജീവിക്കുമ്പോളുള്ളപൂർണ്ണത മാത്രമല്ലമരണത്തിലുംമരിക്കാത്തഓർമ്മകളായി നാംഅപരന്റെ ഉള്ളിൽജീവിക്കുകയെന്നതുംകൂടിയാണ്.മരിക്കാത്ത ഓർമ്മകളിൽജീവിക്കുവാൻ പ്രാപ്തിനേടുമ്പോൾകരച്ചിലുകൾ കൈകോർത്ത നയനങ്ങൾവേർപ്പാടിന്റെ വേദനയിൽമുറിവേറ്റ് നീറുന്നത് കാണാം.🎋🎋

പ്രയാണം

രചന : കെ.ആർ.സുരേന്ദ്രൻ ✍ അവരിൽ യൗവ്വനംതുടിച്ച് നിന്ന നാൾഅവർക്ക്മരണംവഴിമാറി നടന്നകാമുകനായിരുന്നു.അവർക്കോജീവിതംഇരുണ്ടതുരങ്കത്തിലൂടൊള്ളപ്രയാണവും.അവർമരണത്തെ ഉപാസിച്ചു.ഉപവസിച്ചു.സ്വന്തങ്ങളും,ബന്ധങ്ങളും,മിത്രങ്ങളുംഅപരിചിതത്വത്തിന്റെമുഖങ്ങളുംഞെട്ടറ്റപൂക്കളായിവീണപ്പോൾഅവരുംഅക്കൂട്ടത്തിൽഒരു പൂവായിരുന്നെങ്കിൽഎന്നാശിച്ചു.ഗംഗകാലം പോലെകുതിച്ചൊഴുകിഅവരറിയാതെ,ആരോരുമറിയാതെ.ജീവിതത്തിന്റെപാലത്തിലൂടെയൗവ്വനവും,മധ്യാഹ്നവും,അപരാഹ്നവും,സന്ധ്യയും,രാത്രിയുമണഞ്ഞപ്പോൾഅവർക്ക്ജീവിതത്തോട്അഗാധമായപ്രണയം തോന്നി.അപ്പോൾ മരണംഎവിടെ നിന്നോ ഒക്കെകാലങ്കോഴിയായികൂവിഅവരുടെ ചെവികൾകൊട്ടിയടച്ച്ഭയപ്പെടുത്തി.അവർജീവിതത്തിന്റെ തൂണിൽവാർദ്ധക്യത്തിന്റെമെലിഞ്ഞ്ജരബാധിച്ച്ശുഷ്ക്കമായകൈകളോടെവലിഞ്ഞ് കയറാൻവിഫലശ്രമം നടത്തിനോക്കാതിരുന്നില്ല.ഊർന്ന് വീണ്പിടഞ്ഞെണീക്കാൻഅവർപെടാപ്പാട് പെട്ടു.കൊഴിഞ്ഞ് വീണപൂക്കളായിഅവരിൽനഷ്ടബോധംവളർന്നു.ഓരോമരണവാർത്തകളുംഅവരിൽഇടിമിന്നലുകളായി.ജീവിതംഎത്രയോ സുന്ദരമെന്ന്അവരപ്പോൾഓർത്തിരിക്കണം.തന്റെജീവിതപങ്കാളിയായിരുന്നമനുഷ്യനുംഇങ്ങനെയൊരു ഘട്ടംപിന്നിട്ടിരുന്നല്ലോഎന്നവർ ഓർത്തിരുന്നോഎന്തൊ……

ഡൽഹി അന്തർദേശീയ വിമാനത്താവളം. ടെർമിനൽ 3.

രചന : ഡോ. എസ്.എസ്. ലാൽ ✍ “ഇന്നലെ രാത്രി പന്ത്രണ്ടര സമയം. ഡൽഹി അന്തർദേശീയ വിമാനത്താവളം. ടെർമിനൽ 3. ഒരാഴ്ച നീണ്ട യാത്രകൾക്ക് ശേഷം വെളുപ്പിന് നാലേമുക്കാലിന് തിരുവനന്തപുരത്തേയ്ക്കുള്ള അടുത്ത വിമാനം പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.ഡൽഹിയിലെ ടെർമിനൽ 3 വലുപ്പത്തിലും…

അഭിസാരിക

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ അളകങ്ങൾ മാടിയൊതുക്കാതെ!അക്ഷികളെഴുതിക്കറുക്കാതെ!അരികത്തണഞ്ഞവർക്കെല്ലാം,അനുഭൂതിതൻ വീഞ്ഞു പകർന്നവൾ! അഭിസാരികേ നിന്നധരം വിറപൂണ്ടത് !അടങ്ങാത്തവികാരത്തിൻ വേലിയേറ്റമോ?അടക്കിവെച്ചനെഞ്ചിൻ വിങ്ങലിൻ താപമേറ്റോ?അഗ്നിക്ക് വലംവെച്ച് വാങ്ങിയജീവിതം!! അന്ധയായി തീരുന്നൊരുവനുവേണ്ടി!ആട്ടിയൂട്ടിയുറക്കി വളർത്തിയവർ,അലമുറയിട്ടു കരഞ്ഞീടുകിലും!അവനരികെ കുറുകിക്കൂടി ! ആയിരം സൂര്യചന്ദ്രന്മാർക്കൊരുവനായ് !ആയിരം സ്വർണ്ണരഥങ്ങളിലേറി!ആകാശഗോപുരം താണ്ടി!ആണൊരുത്തൻതൻ കരവലയത്തിലൊളിച്ചു! അവനായിവിറകൊണ്ട…

ഗാന്ധി മരിച്ചില്ല..

രചന : കാവ്യമഞ്ജുഷ ✍ ഗാന്ധി മരിച്ചില്ല….ഗാന്ധി നടക്കുന്നതുണ്ടിപ്പൊഴുമീ-യധർമ്മച്ചേറു വഹിക്കും ചതുപ്പിലൂടെഅന്നു നടന്ന പാദങ്ങളിൽ വേഗ-മിന്നു കുറഞ്ഞുപോയ്,തളർന്നുപോയിഉള്ളിലൊരായിരം സ്വപ്നങ്ങൾ പേറിവന്നു,ശാന്തിയെപ്പ്രാപിക്കുവാനായ്..പാഴ്ക്കിനാവതു മാത്രമെന്നറിഞ്ഞു –ത്കണ്ഠപേറിയലഞ്ഞു തിരിയവേഓർത്തുപോയ്,” ഞാനെന്തു നേടി “?ഗാന്ധി മരിച്ചതി,ല്ലിന്നിന്റെ നീതികളിൽതലതല്ലി മരിക്കാൻ തുനിയുന്നേയുള്ളൂ

22 പ്രോജെക്റ്റുകളുമായി അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫൊക്കാനാ കേരളത്തിൽ.

ശ്രീകുമാർ ഉണ്ണിത്താൻ✍ തിരുവനന്തപുരം : അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ( ഫൊക്കാനാ ),നൽപത്തിരണ്ട് വര്ഷങ്ങള്ക്കു മുൻപ്‌ പ്രവർത്തനമാരംഭിച്ച ഈ സംഘടന കേരളത്തിലും നോർത്ത് അമേരിക്കയിലും നിരവധി ചാരിറ്റബിൾ പ്രവർത്തങ്ങൾ സ്വന്തം…

എയർ കേരള

രചന : രാജിത്ത് കൃഷ്ണ പ്രഭയിൽ✍ കാത്തിരിപ്പിനൊടുവിൽ, പ്രവാസി മലയാളികളുടെ സ്വന്തം സംരംഭമായ എയർ കേരള വിമാന കമ്പനിയുടെ ആദ്യ സർവീസ് ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും.ഇതിനായി അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസിനായി ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു.രാജ്യത്തെ…