പതിവുപോലെല്ലാം…
രചന : സെഹ്റാൻ. കെ ✍ ഉറക്കമില്ലാ രാത്രികളുടെവലിഞ്ഞുനീണ്ട അയക്കയറിൽതലകുത്തനെക്കിടന്ന് നോക്കിയാൽ പതിവുപോൽ പുകയുന്ന സൂര്യകാന്തിപ്പാടങ്ങൾ കാണാം.കണ്ണിലേക്ക് വെയിൽച്ചീളുകൾ കുത്തിക്കയറുമ്പോൾനേരം പുലർന്നിരിക്കാമെന്ന്(തെറ്റി) ധരിക്കും.ബാത്ത്റൂമിലെ ഫിലമെന്റ് ബൾബിന്റെ അരണ്ട മഞ്ഞവെളിച്ചത്തിൽ കൺതുറന്നൊരു സ്വപ്നം കാണാൻശ്രമിക്കുമ്പോൾ പതിവുപോൽ കയർക്കുരുക്കുകളുടെലക്ഷണമൊത്ത വൃത്തങ്ങൾ!ഷേവിംഗ് ബ്ലേഡുകൾ തീർക്കുന്നവിലക്ഷണ രേഖകൾ.ഈർപ്പം…