പ്രകാശവേഗങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍ നീയൊരുസൗമ്യശാന്തയായ നദിയായായിരുന്നു..നവോഢയായഒരു യുവതിയുടെഅന്നനടപോലെ നീയൊഴുകി.മലരികളും ചുഴികളുംനിനക്കന്യമായിരുന്നു.ചതിയുടെ കാണാക്കയങ്ങൾനിന്നിൽ ഒരിക്കലും രൂപപ്പെട്ടിരുന്നില്ല.സൗഹൃദങ്ങൾ മൊട്ടിട്ട്വിടർന്നിരുന്നു.ദേശത്ത് ഉദയാസ്തമയങ്ങൾ ഞങ്ങളുടെ വരുതിയിൽ നിന്നത്നിന്റെ വരദാനങ്ങൾ.ദേശം ഞങ്ങൾക്കായി തളിർത്തു.ഹരിതശോഭയണിഞ്ഞു.വിളവെടുപ്പ് കാലത്തിന്റെ കൃത്യതയും, ഫലസമൃദ്ധിയും,ആഹ്ലാദവുംനിന്റെ കാരുണ്യവായ്പ്പുകൾ.അല്ല നിൻ്റെ കർത്തവ്യപഥങ്ങളിൽ ചിലത് മാത്രം.ദേശം പൂത്തുലയാനും, സൗരഭ്യം…
