അച്ചിക്കോന്തന്
രചന : ഉണ്ണി കെ ടി ✍ അച്ചിക്കോന്തനല്ലേ കൊച്ചിക്കുപോകാന്നിക്കണത്…?കൊച്ചികണ്ടാൽ പിന്നച്ചിവേണ്ടാത്രേ….!വേണ്ട…,എന്നാപ്പിന്നെ കൊല്ലോംകൂടെ കണ്ടേച്ചുംവായോന്ന് കുടുംബസ്വത്തിലതിമോഹള്ളകുഞ്ഞിപ്പെങ്ങള്…!അതെന്തിനാ കൊല്ലംകൂടി ന്ന്ള്ള ചോദ്യംകണ്പീലിതുമ്പത്ത്കണ്ടപാടെ പഴഞ്ചൊല്ലിനെകൂട്ടുപിടിച്ചു വെറുതെ ചിരിച്ചവളലസം പറയണു…,ഓ.. , കൊല്ലംകണ്ടാ പിന്നില്ലോം വേണ്ടല്ലോ…!അപ്പൊ എങ്ങനാ…? അച്ചി ചോയ്ക്കണു…ഞാൻ നിക്കണോ, അതോ പോണോ…?ന്നാ പിന്നെ…
