ചോരചാറുന്നമേഘം.
രചന : S ജയചന്ദ്രൻനായർ കഠിനംകുളം. ✍ ചോരചാറിപറന്നകാർമേഘമേചോർന്നൊലിക്കുന്നഹൃത്തടംപേറിനീ,കാലമെത്രപറന്നിടുംമേഘമായികാതമെത്ര പറന്നിടും ഭൂമിയിൽ. കാഴ്ച കണ്ടുനിൻ കൺകളിലന്ധത,ബാല്യരോദനംതീർത്തോബധിരത,ആർത്തനാദവും മതവെറി ഘോഷവുംഹൃദ്പുടത്തിലെ തന്ത്രികൾ പൊട്ടിയോ. ചേതനയറ്റയമ്മതൻ മാറിലായ്ചേർന്നമർന്നു നുണക്കുന്നയമ്മിഞ്ഞ,ചോരവാർന്നുവോ കുഞ്ഞിചൊടികളിൽകാഴ്ച കണ്ടുനിൻഹൃത്തടം പൊട്ടിയോ. ഉള്ളുകാളുന്ന വയറിന്റെ രോദനംതിന്നുമാറ്റുവാനൊരു വറ്റുതേടിയാ-കുഞ്ഞുപൈതങ്ങളലയുന്ന കാഴ്ചനിൻ,ഹൃദ്ടത്തിലെ ചോര ചാൽകീറിയോ. പശ്ചിമേഷ്യയും…