രചന : ബിനു. ആർ. ✍️ കെട്ടുപിണഞ്ഞ നൂലാമാലകൾപോൽചന്തമില്ലാചിന്തകൾ ഉള്ളിൽ കനക്കവെഹരിതനിറങ്ങൾ മനസ്സിൽ പുൽകിപ്പരക്കവേതണലിറക്കങ്ങൾ നിഴൽ ചിത്രങ്ങളാകുന്നു.സാമവേദം തോന്ന്യാസമായ് മലീമസ-പ്പെടുമ്പോൾ സാഗരനീലിമയിൽ തിരകൾക്കുചാരുതയേറുമ്പോൾ കാറ്റിൻകിന്നാരങ്ങൾമുരൾച്ചകളായീടവേ,ചിതലരിക്കാത്തകാരിരുമ്പിൻ ദൃഢത കാല്പനികമാകുന്നു.നീയുംഞാനും തണലിറക്കങ്ങളിൽനടനമാടീടവേ,നനഞ്ഞമണ്ണിൽ നിറഞ്ഞകനവുകളുണരുന്നു,നിഴലനക്കങ്ങളിൽഉറുമ്പുകൾ നുരയുന്നു,വേർപ്പിൻകണങ്ങളിൽ മഴനീർ നിറയുന്നു.അസ്‌തമനചെഞ്ചായങ്ങളിൽ ഗരിമപടരുമ്പോൾ അകലെകാണുംനെരിപ്പോടിൽ ജ്വലനംകൂർത്തദംഷ്ട്രങ്ങൾക്കിടയിൽനുരനുരയുമ്പോൾ കാണുന്നതെല്ലാംവെൺകനവായ്മാറുന്നു, പുലർച്ചയിൽ.