ഋതുഭേദം
രചന : ബേബിസബിന✍️ ഇതളടർന്ന ചില്ലയിലവളൊരുനാളിൽകണ്ണീരുണങ്ങാതെയാകെ പരവശയായിനില്ക്കേ പുത്തൻ നിനവുപകർന്നീടാൻകരുതലിൻ ചുമടുവച്ചെത്തി കാലവും.ദൂരേയ്ക്കു മാഞ്ഞുപോയോരെന്നുടെസ്വപ്നങ്ങളോയിടയ്ക്കിടെ തലപൊക്കിആനന്ദത്തേൻ നുകർന്നനുരാഗമുരളി നാംമീട്ടിയഴകോലും കൊച്ചോടം നീന്തിപ്പോയി.നിനവിൻ്റെ ചുമരിലഴകായി നീയൊരുമാത്രവിരിഞ്ഞു പരിലസിക്കേ നിന്നുടെസുഗന്ധമെന്നെപ്പൊതിഞ്ഞിടുന്നുഈ വസന്തത്തിൻ പൊലിമയിൽകോരിത്തരിക്കുന്നു ഞാൻ.അറിയാത്ത ശ്രുതിയിലെൻ മുന്നിലൊരുതെന്നലാർദ്രയായി പാടിവന്നുകനവുകൾ പൂക്കുന്ന മേടുകളിൽമഴയൊന്നു ചാറിവന്നുമ്മവച്ചു.പതിവുപോൽ കാലത്തിന്നലസനോവിൽഞാൻ…
