ഏകാന്തത..
രചന : തുളസിദാസ്, കല്ലറ ✍️. ഏകാന്തതെ,നീ,തടവറയാണോ,ഏതെങ്കിലും മരീചികയാണോ,അലസമായ് പാടും,രാക്കിളിപോലും,അലിയുകയാണോ, നിൻ നിഴലിൽ,അലിയുകയാണോ,നിൻ നിഴലിൽ..വഴിവിളക്കിമചിമ്മി,ഇരുൾപടർന്നൊഴുകുംഈറൻ, പടവുകളിൽഓർമ്മകൾ വിടചൊല്ലി,പിരിയും മനസ്സിന്റെഓടാമ്പലല്ലെ,നീ..ഓടാമ്പലല്ലെ നീഅകത്തു നിന്നാലും,പുറത്തുനിന്ന് ആരുംതുറക്കാത്ത വാതിൽപ്പടിയോ,നീ..അകലേക്കൊഴുകും,പുഴപോലെ,അരുകിലേക്കണയും,തിരപോലെ,നനുത്ത യാമങ്ങളിൽ..വിരൽ തൊടലായ്,തഴുകിപ്പോകുകയോ,നീ…തൊട്ടുണർത്തീടുകയോഏകാന്തതയെ,നീ, തടവറയാണോ,ഏതെങ്കിലും,മരിചികയാണോ….
