രണ്ട് കവിതകൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍ ഒരു മഴക്കാലത്ത്വേനൽ അവധിയിൽപ്രവേശിക്കുകയായി.നാട്ടിൽ വർഷംപടികടന്നെത്തി.കുട്ടിവീടിനുമ്മറത്തെകസേരയിൽ കാലാട്ടിയിരുന്നു.മഴയുടെ നാന്ദിയായിമാനം കാർവർണ്ണമായി.പകലിരുണ്ടു,സന്ധ്യ പോലെ.കുട്ടിയുടെ കണ്ണുകളിൽകൗതുകം വിടർന്നു.അകത്ത് മുറിയിൽമുത്തശ്ശിയും,അമ്മയും,ചിറ്റമ്മമാരുംമഴക്കാല ചർച്ചകളിലെന്ന്കുട്ടിയറിഞ്ഞു.അവളിൽ ഒരുമന്ദഹാസം വിരിഞ്ഞു.പാടവും, തോടും,തൊടിയുംനീന്തി മുറ്റത്ത്തിമർത്താർത്തു.മന്ദമാരുതൻകുട്ടിയെത്തഴുകികുളിരണിയിച്ചു.മാനത്ത്സ്വർണത്തേരുകൾപായുന്നത് കണ്ട്അവളിൽ വീണ്ടുംകൗതുകം വിടർന്നു.മാനത്തെ തട്ടിൻപുറത്ത്ദേവന്മാർ മച്ചിലേക്ക്തേങ്ങവാരിയെറിയുന്നമുഴക്കത്തിൽഅവൾചെവി പൊത്തി.നിമിഷാർദ്ധത്തിൽഒരു കടലിരമ്പംഅടുത്തണയുന്നത് പോലെതോന്നിയതുംമഴയിരച്ചെത്തി.തിമർത്ത് ചിരിച്ചുമഴ.കുട്ടിയൊപ്പം ചിരിച്ചു.മഴ…
