വാക്കുമാല
രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ വാക്കിൽ നിന്നും മൗനത്തിലേക്ക്ഞാൻ ഒരുയാത്ര പോയിരുന്നു,അത് പക്ഷേ നിന്നെ അകറ്റാനല്ലപ്രിയേ നിന്നെ അറിയാനായിരുന്നുവാക്കിന്റെ ചില്ലകളിൽനീ നമുക്കായിവർണ്ണ പുഷ്പങ്ങൾവിരിയിച്ചിരുന്നു,വേദനയുടെ വെയിലിൽഎന്റെ മനതാളുകളിൽപക്ഷേ ഞാൻഅവ കണ്ടതേയില്ലശൂന്യതയുടെ മാനത്ത്നീ വീർപ്പുമുട്ടികരിമേഘങ്ങൾ തീർത്ത്,മഴയായി പെയതടങ്ങാൻഅകലുമ്പോൾ,കണ്ണാടി ചില്ലിന്റെ ഇപ്പുറത്ത്വീർപ്പുമുട്ടി കണ്ണീർ രേഖകളായിഉതിർന്നു…
