Category: പ്രവാസി

കാണികളെ ആവേശത്തിമിർപ്പിലാക്കി എൻ. കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ മാമാങ്കം; ചിക്കാഗോ കൈരളി ലയൺസ് വിജയികൾ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സ്പോർട്സ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റിൽ കാണികളെ ആവേശത്തിൻറെ മുൾമുനയിൽ നിർത്തി വാശിയേറിയ മത്സരത്തിലൂടെ ചിക്കാഗോ കൈരളി ലയൺസ് വിജയികളായി ട്രോഫി കരസ്ഥമാക്കി. സ്മാഷുകളും ബ്ലോക്കുകളും പ്രതിരോധവും തീർത്ത്…

കിനാവ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ സായാഹ്നത്തിന്റെ നഗരംസ്വർണ്ണപ്പട്ടുടയാട ചുറ്റി,കൊലുസ്സിട്ട് നവോഢയായി,സുന്ദരിയായിചുവടുകൾ വെച്ചതും,മൂവന്തി കണ്ണഞ്ചിക്കുംചെമ്പട്ട് ചുറ്റി മനോഹാരിണിയായി,പശ്ചിമദിക്കിൽ കടലിൽ ചായുംചുവന്ന സൂര്യനെ തോണ്ടിയെടുത്ത്നെറ്റിയിൽ തിലകം ചാർത്തിയതും,നഗരത്തിൽ രാവണഞ്ഞു,നിലാവണഞ്ഞു,പാൽപ്പുഞ്ചിരിയുടെ കണ്ണുകൾ തുറന്നു.കടൽ നിലാവിൽ നക്ഷത്രങ്ങൾവാരിയണിഞ്ഞ നിശാനർത്തകിയായി.ചിലങ്കകൾ ചാർത്തി ഹർഷോന്മാദിനിയായി,താളത്തിൽ, മേളത്തിൽ ചുവടുകൾ വെച്ച്,ദുർഗ്ഗയായി പരിണമിച്ച്രൗദ്രയായി…

മരണം മുന്നിൽനിന്ന് ചിരിക്കുന്നൊരാളുടെ ഡയറിക്കുറിപ്പുകൾ

രചന : സെറ എലിസബത്ത് ✍️ മരണം മുന്നിൽനിന്ന് ചിരിക്കുന്നൊരാളുടെഡയറിക്കുറിപ്പുകൾഎന്റെ എഴുത്തുമേശയിൽ—ഒന്നാം ദിവസംമരണത്തിന്റെ പേരിൽഡോക്ടറുടെ വാക്കുകൾകാതുകളിൽ വീണു.എന്നാൽ ഹൃദയം വിറച്ചില്ല —പക്ഷേ ഒരു മൗനംവിറങ്ങലിച്ചു നിന്നുജീവിതത്തിന്റെ മുഴുവൻ ദൃശ്യങ്ങൾഒരു തിരശ്ശീലയിൽ പതിച്ചു —വേദനകളുടെ ഇടവേളകളിൽഏതോ പ്രകാശം ഉള്ളിൽ നിറഞ്ഞുമൂന്നാം ദിവസംഇനി എന്താണ്…

വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ഓണാഘോഷം അനാഥാലയങ്ങളിൽ വസിക്കുന്ന 5000 ആളുകൾക്ക് ഓണസദ്യ നൽകികൊണ്ട് ആഘോഷിക്കുന്നു.

രചന : ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ഓണാഘോഷം അനാഥാലയങ്ങളിൽ വസിക്കുന്ന 5000 ആളുകൾക്ക് ഓണസദ്യ നൽകികൊണ്ട് ആഘോഷിക്കുന്നു. ന്യൂ യോർക്ക് :അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ…

വൃദ്ധ💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️ വൃദ്ധയിവളിന്ന്വൃദ്ധിക്കായിരക്കുന്നുവാർദ്ധക്യനിഴലുകൾവർത്തമാനത്തിലുംവെറുക്കാതെകോടികോടിപിറവികണ്ടവൾകോമരങ്ങളിൽചകിതയാവാത്തവൾകാഴ്ചമങ്ങിലും മിഴവ്തീർത്തവൾകരുണതരുവിലുംചൊരിഞ്ഞവൾ..മാനവസൃഷ്ടിയെചാരെപൂണ്ടവൾമാലുകളെസ്വയംതപിച്ചവൾമൗനമായ്സഹനയായവൾഇവളല്ലോസർവ്വംസഹയായ ഭൂമി…പരിണാമത്തിലും പാരിന്റെപവിത്രതയ്ക്കകകണ്ണുംകരളുംകൊടുത്തതിൽനിർവൃതിപൂണ്ടവൾമാനവഹൃദയത്തിൻമാറ്റമറിയവേസർവ്വംസഹയാമിവൾകോപാഗ്നിയിൽ നിന്നുംഒരുകോമരമായ് ഉറഞ്ഞുതുള്ളുവാൻ ചിലങ്കയണിയുന്നു..മർത്യതവറ്റിയമർത്തിടങ്ങളിൽദുരമൂത്ത് പ്രകൃതിയെവിഴുങ്ങവെആവാസമിന്നാർത്തിയാൽതീരവെനന്മയും സ്നേഹവുംവറുതിയിലാകവെസഹനത്തിന്റെയവസാന കണ്ണിയുംതകർന്നിതാ കാറ്റായും, മഴയായുംഇടിത്തീയായും ഈ മണ്ണിലവതാരംപിറവികൊള്ളുമ്പോൾ നാമോർക്കുകസർവ്വം സഹിച്ചവൾ… ഇവൾ… ജനനിഇവൾധരിത്രി..സർവ്വംസഹിച്ചവൾ…..ഒത്തിരി സ്നേഹം🙏❤️💐

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് :ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു . ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന്…

യാചകൻ

രചന : രാജു വിജയൻ ✍ ഒന്നിനു വേണ്ടി മാത്രം മണ്ണിൽയാചിക്കരുതേ നിങ്ങൾ… ആയാചക വേഷം കെട്ടുകിലവരുടെകോമാളിച്ചിരിയാകാം….!കരളു പിടഞ്ഞു പുകഞ്ഞെന്നാലുംയാചിക്കരുതേ നിങ്ങൾകടലു കലക്കും കണ്ണീരാലെകോമാളിച്ചിരിയാകാം….!നൊന്തു, വരണ്ടു പിളർന്നെന്നാലുംയാചിക്കരുതേ നിങ്ങൾകരിമുകിൽ പോലെയലറിയുരുകുംകോമാളിച്ചിരിയാകാം….!അഗ്നി പെരുത്തു വിയർത്തെന്നാലുംയാചിക്കരുതേ നിങ്ങൾകാനന സന്ധ്യകൾ ചോക്കും പോലെകോമാളിച്ചിരിയാകാം…..!നീയില്ലെന്നാൽ ഞാനില്ലെന്നതുയാചിക്കരുതേ….നിങ്ങൾഎലിയുടെ മുന്നിലെ…

മതിലുകൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ മതിലുകൾ മതിലുകളെവിടെയുമൊരുപോൽമതിലുകൾ മതിലുകൾമാത്രം!കദനത്തിൻ പടുകുഴികളിലാണ്ടുമനുഷ്യർ പിടഞ്ഞുമരിക്കേ,ഹൃദയംനൊന്തുരചെയ്യുന്നേൻ നിജ-സങ്കടമൊന്നൊന്നായിഅതുകേൾക്കാനായവനിയിലൊരുവരു-മില്ലെന്നതുതാൻ സത്യംപുലരികൾ വീണ്ടുംവീണ്ടുംപുലരു-ന്നിളവേറ്റുണരുന്നീഞാൻ!പലപല വേഷംകെട്ടിമദിപ്പൂ,പലരും ഹാ!കൺമുന്നിൽഇടനെഞ്ചിൽനിന്നോരോനിമിഷവു-മുയരുന്നാത്മഗതങ്ങൾ!പടുതയൊടെങ്കിലുമെഴുതുകയല്ലോ,കവിതകൾ നിരവധിയീഞാൻ!യുഗപരിണാമങ്ങൾക്കങ്ങേപ്പുറ-മുണ്ടൊരു പരമശ്ശക്തി!അതിനെ നിരന്തരമെന്നകതാരി-ലുറപ്പിച്ചീഞാൻ നിൽപ്പൂഅവിടുന്നേകുന്നനിതരമെന്നിൽകവന മഹാസൂക്തങ്ങൾ!അവിടുന്നേകുന്നാത്മീയതതൻധ്വനിതനിനാദശ്രുതികൾ!അവിടുന്നുജ്ജ്വലദീപശിഖയാ-യെന്നിലെരിഞ്ഞേ,നിൽപ്പൂ!അഹന്തപാടേ,യകതളിരിൽനി-ന്നകന്നകന്നേ പോകാൻ,അറിയുക മാനവരറിയുകനിത്യവു-മായതിനെപ്പുനരേവംമതിലുകളില്ലാലോകമതത്രേ,കണികാണേണ്ടൂ നമ്മൾമതിലുകൾ,മതിലുകൾ ജീവിതയാത്രയ്-ക്കതിരുകൾ തീർക്കുകയല്ലോ!

കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ENGAGE 2025 വൻവിജയം

ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ)✍ എൻജിനീയറിങ് പഠനം ആഗ്രഹിക്കുന്ന ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകവെല്ലുവിളികൾ എങ്ങനെ അഭിമുഖീകരിക്കാം എന്ന് മനസിലാക്കുന്നതിന് വേണ്ടി കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ റിസേർച്ച് പ്രോജക്ട്സിന്റെ പ്രസന്റേഷനും ഒക്ടോബർ 18-ാം തീയതി റോയൽ ആൽബെർട്ടിൽ…

കീൻ ടെക്ക് നൈറ്റ് കിക്ക് ഓഫ് ആവേശകരം.

ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ) ✍ കേരള എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക(KEAN )യുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ (Tech Nite 2025)ന്റെ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിലെ എഡിസണിലുള്ള ഷെറാട്ടൺ ഹോട്ടലിൽ വച്ച് ENGAGE…