കിനാവളളി
രചന : കെ.ആർ.സുരേന്ദ്രൻ ✍ വിരസതകാലങ്ങളായികെട്ടിക്കിടക്കുന്നഒരു ജലാശയമാണ്.പായൽ പടർന്ന്,അഴുക്കലിഞ്ഞ്,സോപ്പലിഞ്ഞ്,എണ്ണപ്പാടകളുമായിമനംപുരട്ടുന്ന ദുർഗ്ഗന്ധംപുറത്തേക്ക്തുപ്പി മലർന്ന്കിടക്കുന്ന ജലാശയം.വിരസതഒരു കിനാവള്ളിയാണ്.വരിഞ്ഞ് മുറുക്കിശ്വാസം മുട്ടിച്ച്വിഷാദത്തിന്റെആഴക്കയങ്ങളിലേക്ക്വലിച്ചുതാഴ്ത്തിഅത് നമ്മെക്കൊല്ലുന്നു.വിരസതയുടെആകാശങ്ങൾഏത് നിമിവുംപെയ്യുമെന്ന്തോന്നിപ്പിക്കുന്ന,ഒരിക്കലും പെയ്യാത്തവിഷാദത്തിന്റെകറുത്ത മേഘക്കൂട്ടങ്ങളാണ്.വിരസത പലപ്പോഴുംകാട് കയറുന്നചിന്തകളുടെമരഞ്ചാടികളുടെവിഹാരകേന്ദ്രങ്ങളാണ്.വിരസതയുംഒരു ഘട്ടം കഴിയുമ്പോൾരസകരമായഒരു അവസ്ഥാവിശേഷമാകുമോ?ഏത് പ്രതികൂലസാഹചര്യങ്ങളുംകാലക്രമേണസൗഹൃദത്തിന്റെആയിരം കരങ്ങൾനീട്ടിപ്പുണരുന്നു……