Month: March 2025

അഹല്ല്യാ മോക്ഷം

രചന : ഉള്ളാട്ടിൽ ജോൺ ✍ കൽപാന്ത കാലം മുൻപേ ഭൂമിയിൽ പുതഞ്ഞാണ്ട്ശപ്തയാ യഹല്ല്യേ സ്ത്രീ രൂപമാം ശിലയായി-ശാപ മോക്ഷവും കാത്തിട്ടെത്രയോ യുഗങ്ങൾ നീരാമനേ തപം ചെയ്തു ഭൂമിയിൽ കിടക്കുന്നു .ആഞ്ഞടിച്ചീടും കാറ്റിന്നാരവം നാരീ നിൻറെ-ആർത്തനാദമായെന്റെ ചുറ്റിലും മുഴങ്ങുന്നു .ആർത്തലച്ചോരം തേടി…

എന്റെ വിസ്മയക്കാഴ്ചകൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ ഗഗനചുംബികളുടെനരിമാൻ പോയിന്റ്‌,നീയെന്നുമെനിക്കൊരുവിസ്മയമായിരുന്നു,ആഹ്ലാദമായിരുന്നു.നിന്റെ വിശാലമായ,പല കൈവഴികളായൊഴുകുന്നകറുത്ത പുഴകളും,കോൺക്രീറ്റ് നടപ്പാതകളും,സിഗ്നലുകൾ വരക്കുന്നലക്ഷ്മണരേഖകൾമുറിക്കാതെഅച്ചടക്കം പാലിച്ചൊഴുകുന്നവാഹനങ്ങളും,അതുപോലെഎവിടെ നിന്നോ വന്ന്എവിടേക്കോ ഒഴുകുന്നബഹുസ്വരതകളുമായിനീ എനിക്ക്ലോകത്തിന്റെഒരു പരിച്ഛേദംകാഴ്ച വെച്ചു എന്നും.ഒരു പൂന്തോപ്പിലെവർണ്ണപുഷ്പങ്ങളായിഅവർ എനിക്ക്.ജോളീമേക്കർ ഭവന്റെപതിമൂന്നാം നിലയിലെഓഫീസുംവിശ്രമവേളകളിൽകണ്ണാടി ജനാലയിലൂടെനീയെന്റെകൺമുന്നിലേക്കാനയിച്ചകാഴ്ചകളുംഇന്നും മായാതെഎന്നിലുണ്ട്.എരിയുന്ന സൂര്യനിൽതിളക്കുന്ന നഗരവും,എറുമ്പുകളായലയുന്ന മനുഷ്യരും,കടലയക്കുന്ന കാറ്റും,തികച്ചുംവിജനമെന്ന് തന്നെവിളിക്കാവുന്നമറീൻ…

പ്രഭാത കിരണം ..

രചന : ജീ ആർ കവിയൂർ✍ പ്രഭാതകിരണങ്ങൾ തിളങ്ങിതുഷാര കിരണം മുത്ത് പോലെകണ്ടു ഉള്ളിൽ തോന്നി ആനന്ദം(പ്രഭാത ) പ്രകാശമെങ്ങും പടരും പകലിന്‍പ്രഭവം നീയല്ലോ – പകലിന്‍പ്രഭവം നീയല്ലോ(പ്രഭാത ) പ്രകാശരൂപന്‍ പ്രപഞ്ച സ്വരൂപൻഎരിഞ്ഞുയര്‍ന്നു കിഴക്കൻചക്രവാളത്തിൽ ജ്യോതിയായ് (പ്രകാശ )വെയിലില്‍ നീര്‍മണി…

അമ്മയ്ക്കുമുന്നിൽ

രചന: സുദർശൻ കാർത്തികപ്പറമ്പിൽ✍ ആറ്റുകാലമ്മയ്ക്കു പൊങ്കാലയർപ്പിക്കാ-നൂറ്റംവെടിഞ്ഞത്യുദാരരായി,എത്തുന്നു മങ്കമാരായിരമായിര-മത്തിരു സന്നിധിതന്നിലായി!അമ്മയെന്നാ,ലാത്മസത്തയൊന്നല്ലയോനന്മതൻ നൽപൂങ്കിനാവല്ലയോഉൺമതന്നുദ്ദീപ്ത സൗഭാഗ്യമല്ലയോനിർമ്മലസ്നേഹസൗഗന്ധികവും!വ്യാധികളേതുമകറ്റുന്നൊരമ്മയ്ക്കുജാതിഭേദങ്ങളൊന്നൊന്നുമില്ലആദിമധ്യാന്തരഹിതയായങ്ങനെവേദാന്തവേദ്യ,നിൽക്കുന്നിതേവം!ജന്മാന്തര സുകൃതങ്ങൾകൊണ്ടല്ലിനാ-മമ്മതൻ പാദത്തിലെത്തിടുന്നുധർമ്മസപര്യ തെളിച്ചുമുന്നേറുവാൻചെമ്മേ,യനുഗൃഹമാർന്നിടുന്നു!സൃഷ്ടിതൻ പര്യായശബ്ദമായ്,സത്യമായ്,വ്യഷ്ടിസമഷ്ടികൾക്കാധാരമായ്ശിഷ്ടജന്മത്തിലുമുണ്ടാകണേയമ്മ,തുഷ്ടിപൂണ്ടദ്ധ്യത്മസാരമാവോഎത്രപാടിപ്പുകഴ്ത്തീടിലു,മായതിൻസത്തയാരൊന്നറിയുന്നു പാരിൽ!നിത്യാനുരാഗപ്രമോദിനീ,ത്വൽപാദ-മത്യാദരവോടെ കുമ്പിടുന്നേൻ.

ഒരു പുരുഷൻ്റെ മനോവ്യസനം പലർക്കും മനസ്സിലായെന്ന് വരില്ല.

രചന : ദേവിക നായർ ✍ ഒരു പുരുഷൻ്റെ മനോവ്യസനം പലർക്കും മനസ്സിലായെന്ന് വരില്ല. അവൻ മിക്കവാറും കരയാറില്ല, അവൻ്റെ മുഖത്ത് ഭാവങ്ങൾ വന്നെന്ന് വരില്ല, പോയി കട്ടിലിൽ കമിഴ്ന്ന് കിടന്ന് തേങ്ങാറില്ല, പ്രശ്ന പങ്കില നിമിഷങ്ങൾ വന്നാൽ ഒരു നെടുവീർപ്പിട്ടെന്നു…

കനവ്

രചന: ബി സുരേഷ്കുറിച്ചിമുട്ടം✍ കാണുന്നുണ്ടൊരുപുതു കനവ്,കാലവും കോലവും മാറേണം!മാറ്റമനിവാര്യമായിടേണം,ഗുണമാകണമെന്നുമീ മാറ്റം. കഴിഞ്ഞകാലങ്ങളെ മറന്നിടാം,കൊഴിഞ്ഞദിനങ്ങളും മറക്കാം.ഇനിയൊരു പുതുയുഗം പിറക്കട്ടെ,പാടിയുണർത്തിടാനാവട്ടെ മാറ്റം. അന്യൻ്റെ നിണരുചി തുലയട്ടെ,അപരൻ്റെ ജീവനു വിലയേകട്ടെ.നല്ലൊരുനാളിൻ കാഹളം മുഴങ്ങട്ടെ ,മർത്യനെന്നും മറ്റൊരുവനുതുണയാവട്ടെ. ലഹരികളൊഴിഞ്ഞൊരു നാളണയട്ടെ,രക്തബന്ധങ്ങളെ തിരിച്ചറിയട്ടെ.രാക്ഷസ്സജന്മങ്ങളിനി പിറക്കാതിരിക്കട്ടെ,രാവോപകലോ ഭയമില്ലാതിരിക്കട്ടെ. പിറക്കും നവ…

ഗമകം

രചന : ഹരിദാസ് കൊടകര✍ പ്രത്യക്ഷ ചര്യയിൽസ്പന്ദങ്ങളില്ലാതെനിഴൽ..വസ്തുശുദ്ധിയിൽമാഞ്ഞുപോകുന്നു. ഇടയിളക്കത്തിൽപ്രതിഫലിച്ചതെല്ലാംഭൗമാശയത്താൽപ്രതിഗമിക്കുന്നു. ഉൾവിഷയികൾവിസ്തരിക്കാതെവിശ്രമിയ്ക്കുന്നു. കാണാതെ..കാതിന്നു ഖേദംകേൾക്കാതെ..കണ്ണിന്നു ദുഖംനിദ്രാസുമങ്ങളാൽഎല്ലാം സമപ്പെടുന്നു. അണിമയിൽഎല്ലാം..അടുത്ത് നില്ക്കുന്നു. മൗനസമമെന്നവാക്കുകൾപ്രതിബിംബിക്കാതെഅകത്തു കയറുന്നു. ആഗ്രഹം, വെറുപ്പ്മുഖാമുഖം തല്ലി-തല പൊളിക്കുന്നു. പകൽക്കീറയിൽദൃഷ്ടി..ധാതുഹേതുക്കളാൽശമദമാദി കൈവിട്ടുമരുയാത്ര ചേരുന്നു. നേത്രകാലത്തിനായ്ഉടലേന്തി നില്ക്കുന്നു. ഗമകം..ഒരു കാട്ടുഞാവൽപ്പടംഒരുതരം ശംഖ്.ഒരിടത്തെ ജപമാല സഞ്ചി.

ദാമ്പത്യം ഒരു മഹാകാവ്യം..

രചന : റസാഖ്‌ വഴിയോരം‌ ✍ മൂന്നു‌‌ദിവസം‌ നീണ്ടുനിന്ന‌ വിവാഹാഘോഷമായിരുന്നു‌ അവരുടേത്‌. ‌‌മംഗള‌കർമ്മ‌ത്തിന്‌‌ സാക്ഷികളാവാൻ‌ ആയിരങ്ങൾ‌ ഒത്തുകൂടി‌. ‌ആഘോഷപരിപാടികൾ‌ കഴിഞ്ഞ്‌ ആളുകൾ‌ സന്തോഷത്തോടെ‌ പിരിഞ്ഞുപോയി‌. ‌പക്ഷെ‌ മൂന്നു‌ മാസം‌ പോലും‌ അവരുടെ‌ ദാ‌മ്പത്യജീവിതം‌ സന്തോഷകരമായി‌ മുന്നോട്ടുപോയില്ല‌. സങ്കൽ‌‌പ‌ത്തിലെ‌ പങ്കാളിയല്ല‌ ജീവിതത്തിലേക്ക്‌ കടന്നുവന്നതെന്ന‌റിയാൻ‌…

തന്ത വൈബ്.

രചന : രാജു വിജയൻ ✍ ഞങ്ങൾക്കുമുണ്ടായിരുന്നെടാ മക്കളേഞാറ്റുപൂ പോലത്തൊരക്കാലം…നാട്ടുമാഞ്ചോട്ടിലെ പൂത്തൊരാ കൊമ്പിന്മേൽഞാണ്ടു കളിയ്ക്കണൊരക്കാലം…ഫ്രീക്കന്മാർ നിങ്ങളെ വെല്ലുന്ന മോഡലിൽഅപ്പാച്ചെ സ്റ്റൈലുള്ളോരക്കാലം..ബാഗി ജീൻസുമിട്ട് ഹൻഡ്രഡ് സി സി ബൈക്കിൽകേറി പറക്കണൊരക്കാലം….കൊട്ടകക്കുള്ളിലായ് കടലേം കൊറിച്ചുംകൊണ്ടിഷ്ട്ട പടം കണ്ടൊരക്കാലം…കഷ്ടപ്പാടുണ്ടേലും നാട്ടു കവലയിൽകൂട്ടരോടൊത്തിരുന്നക്കാലം…ചെമ്പകപ്പൂമൊട്ട് കൈയ്യിൽ കരുതി –കൊണ്ടാരെയോ…

ചൂരലും ചൂരൽ മാഷും.🌟

രചന : കാ കാ ✍ ചൂരൽ ആദ്യം കൈപ്പായിരുന്നു,കണ്ണുനീരും, വേദനയുമായിരുന്നു.തുടയിലും കൈവണ്ണകളിലുംകരിവാളിച്ച പാടുകളായിരുന്നു …ഗുരുവിനോടുള്ള വെറുപ്പുംപകയുമായിരുന്നു…..!പരീക്ഷ കഴിഞ്ഞ്വിജയമാർക്കുകൾപരീക്ഷ ക്കടലാസിൻ്റെതലപ്പത്ത് നക്ഷത്രത്തിലകമായപ്പോൾചൂരൽപ്പഴമധുരംനുണച്ചിലായ്,ഹരമായ്,ഹാരമായ്…..!അഭിമാനവുംആഹ്ലാദവുമായി …!ചൂരൽഒരു പേടിയും പൊല്ലാപ്പുമായിരുന്ന കാലംചൂരൽ മാഷ് ശത്രുവുംക്രൂരനുമായിരുന്നു !ചൂരൽ തിരുത്ത്വിമുകതയും വിമ്മിഷ്ടവുമായിരുന്നു.ചൂരലില്ലാതെകൈവീശി…വികൃതികൾക്ക് തിരുത്ത് പറയാതെ,പതച്ചും പതപ്പിച്ചും സുഖിപ്പിച്ചുംവിദ്യാലയത്തിലലഞ്ഞ മാഷന്ന്…