ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

പട്ടി പുല്ലു തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്ന് പറയാറുണ്ടല്ലോ.

രചന : ജെറി പൂവക്കാല✍ പട്ടി പുല്ലു തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്ന് പറയാറുണ്ടല്ലോ. നമ്മടെ നാട്ടിലെ ചില മനുഷ്യന്മാർ അങ്ങനെയാണ്. അവർ ഒരു മനുഷ്യന് ഗുണം ചെയ്യത്തുമില്ല , ഗുണം ചെയ്യുന്നവരെ കൊണ്ട് ചെയ്യിപ്പിക്കത്തുമില്ല. അതായത് സമൂഹത്തിന് ഗുണം ചെയ്യുന്നവനോടു അസൂയ.…

ദുഃഖവെള്ളിയിലെ രൂപം

രചന : ജീ ആർ കവിയൂർ✍ ക്രൂശിലെ കഠിന വേദന സഹിച്ചുവോ കർത്തനെപാപികളുടെ രക്ഷയ്ക്കായ് ആത്മാവ് തന്നെ ചമച്ചുമണിമേഖലയുള്ള സ്വർഗതലത്തിലേക്ക് പോയല്ലോമണ്ണിൽ പാപികളുടെ മോചനത്തിനായ് വന്ന ദൈവപുത്രാരക്തം ചീന്തിയ ജീവിതം പകർന്നു മനുഷ്യർക്കായ്വാക്കുകളിൽ ശാന്തിയുടെയും സ്നേഹത്തിന്റെയും സുഗന്ധംക്രൂശിനു മുന്നിൽ മറിയം കരഞ്ഞു,…

സ്മരണാർദ്രമാം..ദുഃഖവെള്ളി ✝️

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ക്രൂരതയ്ക്കിരയായതാംദിവ്യതാരമേ,കാൽവരിക്കുന്നിലെ സഹനാർദ്രസൂനമേ,മുപ്പതുവെള്ളിപ്പണത്തിന്റെയൊറ്റലിൽകനിവാർന്ന ജീവൻപൊലിഞ്ഞ വെൺതാരമേ,ദുഃഖസ്മരണയിലുരുകും മനസ്സുമായ്പ്രാർത്ഥനാ നിരതമായ്നിൽക്കുന്നു പാരിടംത്യാഗസ്നേഹത്തിന്റെയാർദ്രമാം തിരുമുഖംഓർത്തു നീറുന്നിതായു ലകിന്റെ ഹൃത്തടം.മുപ്പതു വെള്ളിപ്പണത്തിന്റെയൊറ്റലിൽകനിവാർന്ന ജീവൻ പൊലിഞ്ഞ വെൺതാരമേ,കാൽവരിക്കുന്നിലെ കുരിശു മരണമേ,മാതാപിതാക്കൾതൻ വിശ്വാസ സൂനമേ,കനിവിൻ സ്വരങ്ങളായ് നിറയേണ്ട സമയവുംമൗനമായ്ത്തീർന്നതിലുരുകിയോരാർദ്രതേ,മനനത്തിലൂടെവന്നെത്തിയ മൗനമേ,അണയാതെ നിൽക്കുമെൻപാരിൻവെളിച്ചമേ,അതിശോകസാന്ദ്രമനുസ്മരിക്കുന്നതാംകാൽവരിക്കുന്നിലെ…

ദു:ഖവെള്ളിയിലെ കനൽനാദം

രചന : ലിൻസി വിൻസെൻ്റ്✍ സ്വന്തം ഹൃദയത്തിലേയ്ക്ക്, പ്രവേശിച്ച് ,മറ്റൊന്നും ചെയ്യാനില്ലാതെ, ഭവനത്തിലോ, ദേവാലയത്തിലോ,കണ്ണുംപൂട്ടിയിരിക്കുന്ന ഒരു പകൽ, ഓരോ ധ്യാനവും സ്നാനമാകുന്ന പകൽ… വാഴ് വിലെ ഏറ്റവും ദു:ഖിതനായ, പുരുഷനെ വലം ചുറ്റുന്ന ദിനം,പഞ്ചക്ഷതങ്ങളുടെ സങ്കടം, പാദങ്ങളിൽ, കൈവെള്ളയിൽ, നെഞ്ചിൽ, ഇറ്റുവീഴുന്ന…

യൂദാസ്

രചന : എം പി ശ്രീകുമാർ✍ യൂദാസ്മുപ്പത് വെള്ളിക്കാശിന് വേണ്ടി,സ്വന്തം വിശ്വാസത്തെയുംആദർശത്തെയും ഒറ്റുകൊടുത്തവൻ !പ്രലോഭനത്തിന് അടിമപ്പെട്ട്സ്വയം നഷ്ടപ്പെടുത്തിയവൻദൈവപുത്രനെയുംഅതുവഴി ദൈവത്തെയുംലോകത്തെയും ഒറ്റിയവൻയൂദാസ് .വിരാമമില്ലാതെഅതിപ്പോഴും തുടരുന്നു.മുപ്പത് വെള്ളിക്കാശല്ലഅളവറ്റ സമ്പത്ത്അധാർമ്മികമായി നേടുകയുംഅവസാനം അത്അനിഷ്ടഫലമുളവാക്കുകയും ചെയ്യുന്നു.സ്വയം ചതിച്ചവർകൂടെയുള്ളവരെ ചതിച്ചവർഅന്നം തരുന്ന തൊഴിലിനെ ചതിച്ചവർബന്ധുക്കളെയും സുഹൃത്തുക്കളെയുംചതിച്ചവർജനങ്ങളെയും ജനവിശ്വാസത്തെയുംചതിച്ചവർനാടിനെയും രാജ്യത്തെയുംചതിച്ചവർഅതുമൂലം…

എബ്രഹാം പി ചാക്കോയിക്ക് ഫൊക്കാനയുടെ ആദരാഞ്ജലികൾ.

ശ്രീകുമാർ ഉണ്ണിത്താൻ , ഫൊക്കാന ജനറൽ സെക്രട്ടറി✍ ഫൊക്കാന ലീഡർ എബ്രഹാം പി ചാക്കോയുടെ (കുഞ്ഞുമോൻ )നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ . ഫൊക്കാനയുടെ സന്തതസഹചാരിയും, പല കൺവെൻഷനുകളുടെയും സ്ഥാനങ്ങളും, വഹിച്ചിട്ടുള്ള വ്വെക്തികൂടിയാണ് അദ്ദേഹം . ഫൊക്കാനയുടെ മിക്കവാറും എല്ലാ കൺവെൻഷനുകളിലും പങ്കെടുക്കാറുള്ള…

വിഷുപ്പുലരിയിൽ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ വിഷുവന്നുപുലർന്നു ജീവിതം,ഉഷസ്സെന്നതു പോലുയിർക്കുവാൻ!ദിശതെറ്റി നടന്നിടുംനര-ന്നുശിരാർന്നു,സമൃദ്ധിയേകുവാൻ! കണികണ്ടു,കരങ്ങൾ കൂപ്പിഞാൻമണിവർണ്ണനു മുന്നിലാദരാൽഅവിടുന്നു കനിഞ്ഞു നൽകണേകവനങ്ങൾ നിരന്തരംവിഭോ ഒരു ദുഃഖവുമാർക്കുമേകിടാ-തൊരുമയ്ക്കു നിദാനമായി ഹേ,ഹരികേശവ മാധവാ,തെളി-ഞ്ഞരുളൂ,സുഖമേതുനേരവും ഇടതൂർന്നുവളർന്നു കൊന്നകൾചുടുവേനലിൽ വാടിടാതഹോ,നറുപൂക്കൾ വിടർത്തി,കണ്ണനെനിറവോടെ വിളിപ്പുസദ്രസം വിരുതോടു വരൂവരംതരാൻ മുരളീധര,മുഗ്ധഹാസനായ്കരളിൽ നിജ രൂപമൊന്നിതേനുരയിട്ടുയിർകൊൾവു,നിത്യവും! കളനൂപുര…

വിഷു

രചന : തോമസ് കാവാലം✍️ വസന്തം വന്നെന്ന ദൂതുമായിവർണ്ണങ്ങൾ വാരി വിതറി ഭൂമികർണ്ണികാരത്തിന്റെ ചേലുമായികാലം വന്നെത്തുന്നു മണ്ണിലെങ്ങും. മേടപ്പെണ്ണെത്തിയുടുത്തൊരുങ്ങിനാടകെ കണിയായ് കർണ്ണികാരംവിഷുക്കൈ നീട്ടത്തിനായി മക്കൾഉഷസ്സിലെത്തി പടി തുറന്നു. കണ്ണന്റെയോടക്കുഴലു പോലെതിണ്ണമങ്ങൂതുന്നു പുള്ളിക്കുയിൽതാരുകൾതോറുമാവൃന്ദ വാദ്യംതാളത്തിൽ പാടുന്നു തത്തമ്മയും. മഞ്ഞയുടുപ്പിട്ട മഞ്ഞക്കിളിമഞ്ഞു മാഞ്ഞീടുവാൻ കാത്തുനിന്നുംകുഞ്ഞു…

മേടപ്പുലരിയിൽ

രചന : ജോൺ കൈമൂടൻ. ✍️ കൊന്നയല്ലേ, മരംപൂക്കാതിരിക്കുമോ?പൂവന്നതല്ലെ, കണിവെക്കാതിരിക്കുമോ?വെള്ളരിസ്വർണ്ണമായ് തന്നതല്ലേനിറം?വെള്ളരിയുള്ളകണി വെക്കാതെയാകുമോ! കണ്ണിനുകണ്ണായ കണ്ണന്റെകാർവർണ്ണ-കായംമിനുങ്ങുന്ന രൂപവുംദൃശ്യമാം,കിണ്ണത്തിൽചിട്ടക്കടുക്കിയാ ഫലഗണംകണ്ണുതുറക്കവേ കാണുമാറാകണം. മേടമല്ലേ ചൂടതില്ലാതിരിക്കുമോ?മോടിയിൽകണ്ടകണിയിൽ കുളിരായില്ലേ.വേണുനാദത്തിൻ ഒലിതന്നലകളെകേണുഞാൻനില്കുന്നു കാതോർത്തുനമ്രനായ്. മേടംപുലർന്നതല്ലോ മാനംപ്രസന്നംനേരംപുലർന്നതാൽ അർക്കനുംശോഭിതംപേരക്കിടാങ്ങളും നേരവുംസ്മേരമായ്മേടപ്പുലരിയിൽ തങ്കക്കിരണങ്ങൾ! തുട്ടുനിറഞ്ഞൊരു തട്ടത്തിൽലക്ഷ്മിയുംതുട്ടുതരും തിട്ടമായിട്ടു മുത്തച്ഛൻകണ്ണടച്ചാനയിച്ചീടുവാനമ്മയുംതുട്ടുകൾകിട്ടണം കട്ടായമായിട്ടും.…

ഗ്രാമത്തിലെ വിഷുക്കാലം

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ പ്രിയതര സ്മരണയായണയുന്ന ഗ്രാമീണചിത്രപദംഗമായ്; നിറവാർന്ന പുലരിയായ്,ചാഞ്ചാടിയാടുന്ന ഗ്രാമീണലത കളായ്,ഭക്ത്യാദരങ്ങളുണർത്തുന്ന പൂക്കളായ്,ചാറ്റൽമഴകൊണ്ടയതിവർണ്ണ പറവയായ്,വറ്റാത്ത സ്നേഹ,സൗഹാർദ്ദ നളിനങ്ങളായ്,നാട്ടിടവഴികളിലുയരുന്നയീണമായ്കമനീയ സ്വപ്നച്ചിറകുകൾക്കുയിരുമായ്വന്നണയുന്ന യെൻ പൊൻവിഷുക്കാലമേ,ഈശ്വരചൈതന്യമറിയുമീ പുലരിയിൽനിറയുന്ന പ്രിയരമ്യ മലരുപോലെൻ മകൾതൊഴുതു വണങ്ങിയനുഗ്രഹംവാങ്ങുമീ,കമനീയരൂപനെൻകരളിലേയ്ക്കേകുന്ന ദിവ്യകാരുണ്യമേ,യെൻ ഗ്രാമ്യകാവ്യമേ,ഉദയത്തിലുയരുന്നു തിരുരവംപോലെയെൻമുത്തശ്ശിയമ്മതൻ പ്രാർത്ഥനാ മന്ത്രണംഓരോ തലമുറകൾക്കു…