Month: May 2025

ഡെൽമക്ക് നവ നേതൃത്വം പ്രസിഡന്റ് ജിപ്‌സൺ ജോസഫ്.

അജിത് ചാണ്ടി✍ ഡെലാഡെയർ: മെയ് 17 തീയതി കൂടിയ ഡെൽമ (DELMA – Delaware Malayalee Association) ജനറൽ ബോഡിയോഗം 2025-ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ജിപ്‌സൺ ജോസഫ് , വൈസ് പ്രസിഡന്റ് രാജി മാത്യു , സെക്രട്ടറി സുജിത് മുരുകൻ, പ്രവീൺ…

മച്ചിപശുവിൻ്റെ തൈര് (കഥ)

രചന : ഷീബ ജോസഫ് ✍️. കാടിവെള്ളവും പഴത്തൊലിയും ചുമ്മിക്കൊണ്ട് തുളസി, അമ്മിണിയുടെ തൊഴുത്തിനടുത്തെത്തി. അവളെ കണ്ടതും അമ്മിണി നീട്ടിയൊന്നു കരഞ്ഞു.ങാ.. നീ എന്നെനോക്കി ഇരിക്കുവാരുന്നോ? “കഞ്ഞി വേവാൻ ഇത്തിരി താമസിച്ചു, അതാ വരാൻ വൈകിയത്. ““നിനക്ക് കഞ്ഞിവെള്ളം വലിയ ഇഷ്ടമല്ലേ?…

കണ്ണാടി

രചന : കെ.ആർ.സുരേന്ദ്രൻ✍️. പക്ഷികളും പറവകളുംനിന്നിൽനിന്നെന്നേദൂരെ ദൂരെഗ്രാമാന്തരങ്ങളിലേക്ക്പറന്നു പോയി ?വൃക്ഷനിബിഡതകൾ,നിന്നിൽനിന്നെന്നേ,വനാന്തരങ്ങളിലേക്കുംപർവ്വതസാനുക്കളിലേക്കും,ഈർച്ചവാളുകളുടെവായ്ത്തലകളിലേക്കുമായിമറഞ്ഞുപോയി?നിന്നിലെ ആർദ്രതയുടെഉറവുകൾഎന്നേ വറ്റി,നിരാർദ്രതസ്ഥിരതാവളമാക്കി?സ്നേഹവും, പ്രണയവുംനിന്റെ കമ്പോളങ്ങളിൽഎന്നേവില്പനച്ചരക്കുകളായിമാറി?മിഴിവാർന്നസ്വപ്‌നങ്ങളും,സങ്കല്പങ്ങളുംനിന്നിൽനിന്നെന്നേകൂടൊഴിഞ്ഞ് പോയിപേക്കിനാക്കൾക്കിടം കൊടുത്തു?നിശ്ശബ്ദതയുടെസംഗീതപ്പക്ഷികൾനിന്റെ നിലക്കാത്തഗർജ്ജനങ്ങളെപ്പേടിച്ച്പല കൈവഴികളായൊഴുകിഗ്രാമങ്ങളുടെശാലീനതയിലേക്ക്എന്നേമടങ്ങിപ്പോയി?എന്നിട്ടും നിന്റെഅനുദിനംപെറ്റുപെരുകുന്നകോൺക്രീറ്റ്കാടുകളിലേക്ക്,തരിശുനിലങ്ങളിലേക്ക്പല കൈവഴികളായിതീവണ്ടികളിൽകാലവർഷങ്ങിലെകവിയുന്നജലാശയങ്ങൾ പോലെനിറഞ്ഞ് കവിഞ്ഞ്മനുഷ്യർ നിന്നിലേക്ക്‌ഒഴുകിയെത്തുന്നു!

രാജഗാഥ

രചന : കമാൽ കണ്ണിമറ്റം✍️. ഞാൻമലനാടിൻ്റെ പൂർവ്വ കാലത്തിൻ പിൻമുറ!തൊലിക്കറുപ്പിന് വരേണ്യത യേകിയ,രാജകുലാധികാരചരിത്രത്തുടർച്ച!വയനാടൻപ്രജാപതിമാരെന്നൊരഭിമാന കുലീനത!ആര്യാവർത്ത വാസികളിലെശ്യാമവർണപ്പകർച്ച !അനാര്യനുമൊരാര്യനെന്നപുകൾകഥാകഥനം !കുറുമ്പ്രനാടിന്നധിപതിമാരുടെ ചതിയിൽ,കുലം മുടിഞ്ഞ ചരിതത്തിന്,കണ്ണീരുപ്പിൻ്റെവിലാപതാളം!വേടരാജാക്കളെന്ന പദത്തിനെതല്ലിപ്പൊളിച്ച് അതിന്സവർണാഖ്യാനം നൽകിവീരഗാഥയാക്കിയ,ദ്രാവിഡപതനആര്യാധികാരാധിനിവേശ ക്രൂരത!തോട്ട്മീൻ പിടിക്കുവാൻ ഒറ്റാലെറിഞ്ഞവരും,കാട്ടുമാംസത്തിൻ്റെ ചുട്ട ഗന്ധം നുണഞ്ഞ് പശിമാറ്റുവാൻനായാടിയവരുമുണ്ട,വരില-വരുമെൻ്റെ, മുൻമുറ!മേത്തനാം ടിപ്പുവിനവർപട്ടാളനായകർ, പോരാളികൾ!രാജാസ്ഥാനപദവികൾപതക്കങ്ങൾ…

തൊട്ട വീട്

രചന : ടിഎം നവാസ് വളാഞ്ചേരി✍️. പണ്ടത്തെ കാലത്ത് കാൽ തെറ്റിവീണവർക്കാശ്വാസമായെത്തി തൊട്ട വീട്അന്തിക്ക് അമ്മൂമ കൂകി വിളിച്ചത്രെഅത്താഴ പട്ടിണി ആരുണ്ടെന്ന്കൊണ്ടും കൊടുത്തും സ്നേഹിച്ച നാളൊക്കെഓർമയായ് മാറുന്ന കാലമിന്ന്വീണോന്റെ കയ്യിൽ പിടിക്കുന്നോർ പോലുംനോക്കുന്നെനിക്കെന്ത് നേട്ടമെന്ന്വൻമതിൽ പണിതിട്ട് കൂട്ടിലിരുന്നിട്ട്കണ്ണീരു വാർക്കുന്ന കൂട്ടരാണെമതിലിനടുത്തുള്ള ഓടിട്ട…

ഇടവപ്പാതി

രചന : ദിവാകരൻ പികെ.✍️. തോരാമഴയിൽ തോരാതൊഴുകുന്നുകലങ്ങിയ കുത്തൊഴുക്കു പോൽ കണ്ണുനീർഇതുപോലിരിടവപ്പാതിയിലായിരുന്നല്ലോപേമാരിവന്നെല്ലാം കവർന്നത്.എന്നേക്കുമായ്നഷ്ടമായെനിക്കെല്ലാംകയ്യെത്തും ദൂരത്തു നിന്നും കണ്ണെത്താദുരത്തേയ്ക്കൊഴുകി പോയ ഉറ്റവരുടെനില വിളികൾകാതിലിപ്പോഴു മിരമ്പുന്നു.ഉള്ളിലൊളിപ്പിച്ച ചതി യുമായി ചാറ്റൽമഴകുളിരുമായി പതിയെ തഴുകിത്തലോടിപതിയെ കനിവില്ലാ കണ്ണിൽകണ്ടെതെല്ലാംനക്കി തുടക്കവെ നിലവിളികൾകേട്ടതേഇല്ല.പ്രളയഭീകരന്റെഅഴിഞ്ഞാട്ടത്തിനോടുവിലായിയുദ്ധക്കളത്തിലവശേഷിച്ചവർക്കുള്ളതിരച്ചിൽനഷ്ടക്കണക്കിലാദ്യത്തെ പേരെന്റെത്ജീവിച്ചിരിക്കുന്നെന്ന് ഓർമ്മപ്പെടുത്തൽ.അതിജീവനത്തിന്റെ നാൾ വഴികളിൽകുത്തൊഴുക്കിൽ…

🌈 ഓർക്കുകയോരോമനുഷ്യനും📚🦜♥️

രചന : അൻവർ ഷാ ഉമയനല്ലൂർ✍️. ഓരോന്നുമേറേ വിശിഷ്ട,സുവിശേഷമായ്ഓർക്കേണ്ടതാണിന്നനുഗ്രഹവർഷങ്ങൾഓതുന്നതിൻ മഹത്വം മർത്യമിഴികളുംഓരോ ഹൃദയത്തുടിപ്പും പരസ്പരം. ഓട്ടപ്രദക്ഷിണമല്ലിതെന്നുള്ളിലായ്ഓങ്കാരനാദമുണർത്തിയ ഭൂതലംഓമൽപ്രഭാതമായേകുന്ന സുസ്മിതംഓജസ്സോടെന്നു മുണർത്തുന്ന ചിന്തകം. ഓർക്കേണ്ടതാണേതു മർത്യനുമനുദിനംഓതിരത്താലൊഴിഞ്ഞീടാൻശ്രമിക്കിലുംഓർക്കാപ്പുറത്താണ് ജീവന്റെ സ്പന്ദനംഓതിനിർത്തുന്നതാ മഹനീയഹൃത്തടം. ഓമനത്തം തുളുമ്പുന്നെത്ര ശൈശവംഓരോ നിമിഷവും പൊലിയുമിപ്പാരിടംഓർമ്മപ്പെടുത്തു ന്നുലകിലീ,ജീവിതംഓരാതിരിക്കുവോർക്കാ,മൂല്യബോധകം. ഓഷ്ഠകത്താലുണർത്തേണ്ടത,ല്ലാ ദിവ്യ-ഓജസ്യഭാവമേ കുന്നതാം…

മാറ്റൊലി

രചന : എം പി ശ്രീകുമാർ✍️. കാലം തെറ്റിവന്നകാലവർഷത്തിന്റെ കൈകൾ,കനത്തൊരു കെട്ടുമായികഴുത്തിൽ തൂക്കിയിട്ടിരിയ്ക്കുന്നു !അതിമോഹം മൂത്തആധുനിക മനുഷ്യന്റെഅറിവില്ലായ്മകളാൽഅപായപ്പെട്ടതാണത്രെ !അക്ഷയപാത്രം പോലെഭൂമിയ്ക്കുസമൃദ്ധി പകർന്നുതന്നകാലാവസ്ഥവിറങ്ങലിച്ചു നില്ക്കുന്നു !തന്നിൽ ഭീതിപ്പെടുത്തുന്നഎന്തൊക്കെയൊ മാറ്റങ്ങൾസംഭവിയ്ക്കുന്നതായിവിറയാർന്ന ശബ്ദത്തിൽപുലമ്പുന്നു !ഇങ്ങനെയെങ്കിൽവൈകാതെ തനിയ്ക്ക്ഭ്രാന്തു പിടിയ്ക്കുമത്രെ !ഹർഷപുളകിതയായിമക്കളെ മാറോടണച്ചുപാലൂട്ടിയിരുന്നഭൂമിയുടെ മുഖംകരുവാളിച്ചു വിവർണ്ണമായിരിയ്ക്കുന്നു !സഹോദരജീവികളെഅകറ്റി ആധിപത്യം…

വിവാഹിതയായ ഒരു സ്ത്രീ – അവളുടെ പ്രായം കണക്കിലെടുക്കാതെ – സുന്ദരിയായി കാണപ്പെടുന്നുണ്ടെങ്കിൽ.

രചന : ജോര്‍ജ് കക്കാട്ട്✍️ വിവാഹിതയായ ഒരു സ്ത്രീ – അവളുടെ പ്രായം കണക്കിലെടുക്കാതെ – സുന്ദരിയായി കാണപ്പെടുന്നുണ്ടെങ്കിൽ – അവളുടെ ഭർത്താവിന്റെ കൈ കുലുക്കുക.ഗൗരവമായി പറഞ്ഞാൽ. നാല്പതുകൾ കഴിഞ്ഞിട്ടും, പുതുമയുള്ളവളും, നന്നായി പക്വതയുള്ളവളും, സന്തോഷവതിയും ആയി കാണപ്പെടുന്ന, സുന്ദരിയും, ശാന്തയും,…

മുറിവ്

രചന : രേഷ്മ ജഗൻ✍️. അത്രമേൽപ്രിയപ്പെട്ടൊരാളാൽ ഉപേക്ഷിക്കപ്പെടുമ്പോൾസ്നേഹത്തിന്റെ എല്ലാതുരുത്തുകളിലുംവേദനയുടെമുൾവേലികളുണ്ടാവും.എന്റേതെന്നു മാത്രംപറഞ്ഞ എല്ലാനേരങ്ങളെയുംമറവികൊണ്ടവർമായ്ച്ചു കളയും..സ്നേഹത്തിന്റെവിത്തുകൾക്കൊപ്പംഇറങ്ങിപോവാനൊരുവഴിയവർ വരച്ചിട്ടിട്ടുണ്ടാവും..ഉപേക്ഷിക്കാനാത്ത വിധത്തിൽ നമ്മളൊരാളിൽകുരുങ്ങി കിടക്കുമെന്ന്തിരിച്ചറിയുന്നിടത്ത്.തിരപോലെയവർഅകന്നകന്ന് പോവും.പിന്നീട് സ്നേഹമെന്ന്പറയുമ്പോൾനമുക്ക് തൂവലുപേക്ഷിച്ചൊരുപക്ഷിയുടെ ചിറകടി കേൾക്കാം.ഒറ്റത്തുള്ളിപോലുംഉപേക്ഷിക്കാനാവാത്തമേഘങ്ങളുടെ വിങ്ങലറിയാംകൊടുങ്കാടിനുള്ളിൽ ഒറ്റപ്പെട്ടു പോയൊവരുടെതേങ്ങലു കേൾക്കാംതിരികെ വരാമെന്നൊരുതിരയുടെ വാക്കിൽ കുരുങ്ങിയതീരത്തിന്റെ നോവറിയാം.എല്ലാ വേദനകളുംഒരാളിലേക്ക് മാത്രം ആഴ്നിറങ്ങേ,നനയാൻ…