Month: May 2025

ശുനകപ്രേമം (തുള്ളൽ പാട്ട്)

രചന : മംഗളൻ. എസ് ✍ പട്ടണമധ്യേ തട്ടുകടക്കാർപട്ടിക്കിട്ടോരു എല്ലിൻകഷണം .. (2)പട്ടിയെടുക്കുമ്മുമ്പേ മറ്റൊരുപട്ടിയെടുത്തു കടന്നാനേരം .. (2)പട്ടിക്കരിശം മൂത്തതിനാലേപട്ടി കുരച്ചു മദിച്ചാനേരം .. (2)പട്ടണമധ്യേ വഴിപോക്കൻ്റെപൃഷ്ടം പട്ടി കടിച്ചുപറിച്ചു! .. (2)പട്ടികടി കൊണ്ടരിശം പൂണ്ടോൻപട്ടിയെ വാലിൽ തൂക്കിയെറിഞ്ഞു .. (2)പട്ടി…

കുഞ്ഞിളം കാറ്റുപോലെ 🥰

രചന : പ്രിയ ബിജു ശിവകൃപ ✍ അഞ്ചു വർഷം മുൻപ് ഒരുരാത്രിഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്..സമയം നോക്കിയപ്പോൾ 12.30…ഈ അസമയത്ത് ആരാണാവോ?നോക്കിയപ്പോൾ രാഖി ആണ്.. ആന്തലോടെ ഫോൺ പെട്ടെന്ന് കയ്യിലെടുത്തുആദ്യം കേട്ടത് ഒരു പൊട്ടിക്കരച്ചിലാണ്..എന്താടി…ഞാൻ വിഹ്വലതയോടെ ചോദിച്ചു..” ഞാൻ…

ശബ്ദം ഒരു പക്ഷിയാകുന്നു

രചന : സ്മിത സി ✍ ശബ്ദം ഒരു പക്ഷിയാകുന്നുമധുരമായി പാടുന്നുവിശന്ന് കുറുകുന്നുചിറകെന്ന് ഓർമ്മിപ്പിക്കുന്നുകൂടെന്ന് കണ്ണുരുട്ടുന്നുആകാശമെന്ന് അസൂയപ്പെടുത്തുന്നുപൊടുന്നനെപക്ഷിയെ ആരോ കല്ലെറിയുന്നുമുറിഞ്ഞിട്ടാവണംകറുപ്പിനെ കൊത്തിയെടുത്ത്മേഘങ്ങളിലേക്ക് കൊരുക്കുന്നുജാതി വിത്തുകളെ റാഞ്ചിയെടുത്ത്ചിതയിലേക്ക് കുടഞ്ഞെറിയുന്നുചരിത്രത്തെ ഒളിപ്പിച്ച തിരശ്ശീലകൊത്തിപ്പറിക്കുന്നുഒറ്റലോകത്തിൻ്റെ കൂട്ടിലെനാനാത്വത്തിൽ അടയിരിക്കുന്നുലോകമേലോകമേ എന്നുപ്രാർത്ഥിക്കുന്നുസ്നേഹത്തിൻ്റെ ചൂടിൽആയിരം കിളിക്കുഞ്ഞുങ്ങൾആകാശം കാണുന്നുഇതൊരു റിയലിസ്റ്റിക്കവിതയായി വായിക്കും…

മഴ

രചന : ശിവദാസൻ മുക്കം ✍ ഒരു നുള്ളുപ്പു പോൽ പൊടിഞ്ഞുനീ യൊരു വേർപ്പുതുളളിയായിപടർന്നു ഊർജ്ജമായിഭൂമിയെ നമിക്കുന്നുകർഷകർ വിത്തിട്ടു നവമുകുളങ്ങളെ നമിക്കുന്നു.കറുത്ത കൊറ്റികൾ നിറയുന്നുവരണ്ട ഭൂമി രജസ്വലയായിമയിൽ പീലി വിടർത്തിനടനമാടി പാരിലാകെതുകിലുണർത്തു പാട്ടുമായിമലമുഴക്കി വേഴാമ്പൽ പ്രാണേശ്വരനെപുണർന്നു.കൂടുപിളർന്നു പുതിയൊരു മലമുഴക്കിതലയുയർത്തി വൻമരങ്ങൾവൻമര കൊമ്പുകൾ…

കൂട് മാറ്റം

രചന : ശ്യാം കുമാർ. എസ് ✍ ഒട്ടുറങ്ങിയുണർന്നെണീക്കുന്നു ഞാ-നിദ്ര പെട്ടെന്ന്നേരംപുലർന്നുവോകൂട്ടിലില്ലെൻ്റെ പൈതങ്ങൾ രാത്രിയിൽചെറ്റുണർന്നുപറക്കുവാൻപോയതോകൂടിയതില്ല കൂടൊന്നു കൂട്ടുവാൻപോയതില്ലകതിർമണികൊത്തുവാൻനീളെവാനിൽപറന്നൊന്നുചുറ്റുവാൻനേരമില്ലപോലാകുലം മാനസംചൊല്ലു കേൾക്കാതെ ചേലെഴും ജീവിതചില്ലവിട്ടുപറന്നുല്ലസിച്ചവൻകൊത്തിയാട്ടിഞാനുറ്റബന്ധുക്കളെചേന്നുചേക്കേറിമറ്റൊരുകൂട്ടിലായ്കൂട്ടിനായി പരിത്യക്തയായൊരു കൊച്ചുകണ്ണീർ കിളിയെ കരുതി ഞാൻചിറകുചീർക്കാത്തരണ്ടിളംകുഞ്ഞുമായ്ചിറകു വീശിപ്പറക്കുകയാണു ഞാൻഅരികിലീ ശാന്ത കാനന വീഥിതന്നതിരുകൊത്തിപ്പൊളിച്ചുപറന്നിടാംഒടുവിലേതോതരുശാഖിതന്നിലായ്അരിയപക്ഷംതളർന്നൊന്നിരുന്നിടാംഅതുവരേയ്ക്കീ നിയതി നമുക്കായിനയമൊരല്പംപുതിക്കിനൽകീടുമോ

രസം… മഴക്കാല കവിത

രചന : വല്ലേത്തോടാ.പിസികെ പിസി ✍ മഴയും കാറ്റും വന്നു പോകുന്നത്കാണാനെന്ത രസംഇടിവെട്ടുന്ന പടഹധ്വനികൾകേൾക്കുവതെന്തു രസംപതിവായ് ജൂണിൽ പെയ്യുന്നൊ-രുമഴ കാണാനെന്തു രസംപുതുമഴയത്തു കുടയും ചൂടിപോകുവതെന്തു രസംഇടിമിന്നലുകൾ പാളിയിറങ്ങണകാണാനെന്തു രസംമഴയിൽനനഞ്ഞുകുളിർന്നുസ്കൂളിൽപോകാനെന്തു രസംകാർമുകിൽവാരിതൂകിയൊരിരുളിൽപകലാകാൻ മോഹംകാർമുകിൽവാനിൽവരഞ്ഞൊരുമഴ-വിൽ കാണാനൊരു മോഹംകാതരശബ്ദത്താൽ വേഴാമ്പൾകരയുവതൊരു മോഹംകാതരദാഹത്താൽകവിയുംകരൾകരയുവതൊരു മോഹംപുത്തനുടുപ്പിൻ വാസനമിയലുംപoനമുറിക്കുള്ളിൽപരിചിതരപരിതർപലവകകലപിലകൂടണഴിക്കുള്ളിൽകരയണു തേടണു…

*പ്രണയാക്ഷരങ്ങൾ

രചന : ജോസഫ് മഞ്ഞപ്ര ✍ മൗനം വാചാലമാണ് സഖിമനസ്സിന്റ ഉൾ കൂടിനുള്ളിലുറങ്ങുന്നയെൻപ്രണയാക്ഷരങ്ങൾ തേങ്ങുന്നുഈ ഇഴ പൊട്ടിയ തംബുരു നാദം പോൽഎങ്ങോ എവിടെയോ കളഞ്ഞുപോയ സ്വപ്നങ്ങൾ തൻനിറമില്ലാത്ത കുപ്പിവള പൊട്ടുകൾഹൃദയത്തിൽ തറയ്ക്കുന്നു കാരമുള്ളുപോലെഎന്റെ തൂലികയിൽഒഴുകുന്നു ഹൃദയരക്തംഒരു നദി പോൽ അനസ്യൂതം.എങ്കിലുമെൻ ഏകാന്ത…

അതിമാനസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ പറ്റിച്ചതായിരു,ന്നുവ്വോ?പറഞ്ഞു പലകാലമായ്ഏവവുമൊന്നാണന്നിതുമാനുഷരൊന്നാണെന്നതുംപലപല ദേശത്തുള്ളപലപല കാലത്തുള്ള,സസ്യജാലത്തെ നോക്കുകജന്തുജാലത്തെ നോക്കുകആരു പറഞ്ഞു ഒന്നെന്ന്രുപത്തിലും ഭാവത്തിലുംഒരിടം, നീതിനിയമംമറ്റൊരിടത്തെയനീതിഭാഷകളനവധിയുംവേറിട്ട സങ്കല്പങ്ങളുംവിവിധ പുരാവൃത്തവുംവല്ലാത്ത ദർശനങ്ങളുംഇതുവരെക്കാണാപ്പൊരുൾഇനിയുമറിയാപ്പൊരുൾകണ്ണിൽ പെടാത്ത ചേതനഎത്രെത്ര കോലാഹലങ്ങൾഎന്തിനീ കഠിനശ്രമംഇതു ജീവഭാഷയല്ലഇതുജീവ പാതയല്ലഭാഷയില്ലാ ജീവജാലംതന്നുടെ ജീവിതം ഭാഷഅമ്മഹാ വാചാലമൗനംഇല്ല പണ്ഡിതഗർവ്വങ്ങൾഎന്തിനീ മാനവഭാഷധ്യാനത്തിൻ,ധ്യാനത്തിനുള്ളിൽഅശരീരി…

വീട്ടിൽ നിന്നുള്ള മെലഡി

രചന : ജോര്‍ജ് കക്കാട്ട്✍ വർഷങ്ങൾക്ക് മുമ്പ് വേനൽക്കാല കാറ്റിൽഅവളുടെ ശബ്ദത്തിൽ അവൻ പ്രണയത്തിലായി,കടലിലെ തിരമാലകൾ അവനിൽ ഒരു ഗാനം ആലപിച്ചു.അഭിനിവേശത്തിന്റെ വയലിൻ ഉപയോഗിച്ച്അവൾ അവന്റെ ഹൃദയം കവർന്നെടുത്തു,അവൻ കടൽത്തീരത്ത് ഇരുന്നു,അവന്റെ ആഗ്രഹം അനുഭവിച്ചു,അവളെ കെട്ടിപ്പിടിച്ച് അവളുടെ ഹൃദയമിടിപ്പിനെഅവന്റെ ഹൃദയമിടിപ്പുമായി ബന്ധിപ്പിക്കാൻ,കണ്ണുകളിൽ…