നിന്നോർമ്മകളുടെ സുഗന്ധം…!
രചന : അബു താഹിർ തേവക്കൽ ✍️ എന്നിഷ്ട്ടങ്ങളുടെപഴന്തുണികളിൽനിന്നോർമ്മകളുടെ സുഗന്ധംനിറയുന്നു…എൻ മനസ്സിന്റെ തുഞ്ചത്ത്മോഹക്കിളിയായ്…കനവുകളുടെ താഴ്‌വരകളിൽപ്രണയമഴയായ്…പ്രളയമായ് തീർന്നൊരാ-സ്‌നേഹമഴയിൽ…വിരഹങ്ങളുടെ കനൽകുറ്റികൾകുതിർന്നുടഞ്ഞും…പ്രണയത്തിന്റെ ഹൃത്തിൽനീ…ഇണയായ് മാറിയും…എൻ വസന്തകാലത്തെ വരവേറ്റ്നീ വാകപോൽ പൂത്തതും…പോക്കുവെയിലേറ്റ് വാടിയ-യെന്മനസ്സിൽനീ…കുളിർത്തെന്നലായ് വീശിയുംവേരറ്റ വിരഹങ്ങൾ പാഞ്ഞൊളിച്ചുംവേരാഴം പൂണ്ടൊരാ…പ്രണയദിനങ്ങൾപ്രണയത്തോപ്പായ് നിറഞ്ഞും…പ്രണയസല്ലാപ മധുവിധു-രാത്രികളിൽനാമെഴുതിയ കനവുകളുടെ-ഈരടികൾമോഹസല്ലാപത്തിന്റെ-ഗസലുകളായ് മുഴങ്ങും…ഒന്നിച്ചദിനങ്ങളിലെ ഓർമ്മകളുടെ-മഞ്ചലിൽകാലംനമുക്കായ് വെഞ്ചാമരവും-വീശും…കാതരയായ…
