ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: June 2025

പ്രകൃതിയും മനുഷ്യനും

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്നവർകാലം പുരോഗമിക്കയാണെന്നു പറഞ്ഞിട്ട്പ്രകൃതിയെ ഇണക്കാൻ ശ്രമിച്ചുതുടങ്ങിശാസ്ത്രമെന്നും വികസനമെന്നും പറഞ്ഞിട്ടങ്ങിനെന്യായീകരണവും നടത്തുന്നുണ്ടവർസന്തുലിതാവസ്ഥ നഷ്ടമാം പ്രകൃതിസൂചനകളേറെ നൽകിക്കൊണ്ടിരുന്നവന്എന്നാലൊതുന്നുമവൻ ഉൾക്കൊണ്ടതേയില്ലമലകളും കുന്നുകളും വനങ്ങളും നശിപ്പിച്ച്വികസനത്തിനാണെന്ന് പറഞ്ഞു നടന്നവൻപേമാരിയായും വെള്ളപ്പൊക്കമായുംചിലപ്പോൾ വരൾച്ചയും അതികഠിനചൂടായുംചെറിയ ഉരുൾപൊട്ടലുകളുമൊക്കെയായ്പിന്നേം പ്രകൃതി സൂചനകൾ നൽകിയവന്നിസ്വാർത്ഥരാം ചില…

പൂങ്കുല (കുട്ടിക്കവിത) മേക്കാച്ചിത്തവളെ-

രചന : എം പി ശ്രീകുമാർ ✍️ മേലോട്ടു നോക്കി നീമഴമേഘത്തോട്പറയുന്നതെന്തെമേക്കാച്ചിത്തവളെ ?മാനം കറുത്തുമഴ പുളകമോടെമണ്ണിതിൽ വന്നിട്ടുതുള്ളിക്കളിപ്പാനായ്കോൾമയിർ കൊള്ളുന്നമനം തുടികൊട്ടികൊതിയോടെ പാടിവിളിക്കും തവളെഇമ്പത്തിലീണത്തിൽപാടി രസിക്കുന്നഈ മഴ നാളുകൾനിന്നുത്സവ കാലംചങ്ങാതിമാരൊത്തുചെളിവെള്ളം തട്ടിചമ്പാവരിപ്പാടംകളിനിലമാക്കിചന്തത്തിലാനന്ദമോടെ വെള്ളത്തിൽചാടി നടക്കുന്നപെരുമഴക്കാലം !ഇന്നീ മഴക്കാലമൊന്നതു പോലെആടിയും പാടിയുംകൂടുവാൻ മോഹം !

‘സംഘബോധം’

രചന : ചാക്കോ ഡി അന്തിക്കാട്✍️ “കുറുക്കന്മാർ,ചെന്നായ്ക്കൾഓരിയിട്ടാൽ,പരുന്തുകൾ,കഴുകന്മാർ,താഴ്ന്നു പറന്നാൽ,കോഴികളും,മുയലുകളും,പ്രാവുകളുംഭയന്ന്നാടുവിടാറില്ല!അവർഒരുമിച്ചുകൂവും…കുറുകും…മരംക്കൊത്തികൾകൊക്കുകൊണ്ട്താളംപിടിക്കും!ഒപ്പം,കുയിൽ പാടും…അപ്പോൾ,വേഴാമ്പൽകരയുംമുൻപേമഴ പെയ്യും…പോരാട്ടചരിത്രംഅങ്ങിനെയുംതുടരും!”-

” ആദ്യരാത്രി ഉച്ചക്കാണ് “

രചന : റഷീദ് എം ആർ ക്കെ – സലാല ✍ സൗദിയിലായിരുന്നപ്പോൾ റൂമിൽ ഏത് നട്ടപാതിരാക്ക് ലൈറ്റ് ഓൺ ചെയ്താലും ഉണരാതെ കൂർക്കം വലിച്ചുറങ്ങുന്ന റൂം മേറ്റ് അഹമ്മദ്ക്ക തന്റെ ഉറക്കം നഷ്ട്ടപെടുത്താനൊന്നും ഇവിടെയുള്ള ലൈറ്റിന് കഴിയില്ല എന്നതിന്റെ കാരണം…

ജൂൺ-5*ലോകപരിസ്ഥിതി ദിനം* *🌳🌿🌾

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഹരിതഗ്രാമീണ സ്മരണകൾ നിറയുമാ,ശാലീനബാല്യമൊന്നോർത്തുണർന്നീടുക!ഉന്മേഷപുലരികളേകിയ ഗ്രാമാർദ്ര-കളകൂജനങ്ങൾ സ്മരിച്ചുവന്ദിക്കുക! സുഖരമ്യകാലങ്ങളേകിയ പ്രകൃതിതൻസുകൃതമാമോർമ്മകൾ നിത്യം നനയ്ക്കുക;ഹരിതഗ്രാമങ്ങൾതൻ ലാവണ്യമനുദിനംതഴുകിയുണർത്തുമരുവിപോലാവുക. പാരിന്റെയനുപമാനന്ദമാം പുഴകൾതൻഹൃദയസംഗീതം നുകർന്നുവസിച്ചനാംഗ്രാമീണതയ്ക്കുയിരേകും പുലരി പോ-ലാസ്വദിച്ചഴകാർന്നയെത്ര തൃസന്ധ്യകൾ. മർത്യതേ, ഹൃത്തുണർത്തീടുക! ലളിതാർദ്രപ്രകൃതിയിലേക്കു മടങ്ങാനൊരുങ്ങുക!സൗന്ദര്യശാസ്ത്ര മുഖവുരയാംഹരിത-ഗ്രാമ്യപരിസ്ഥിതീസൗഹൃദം തുടരുക! ഈ നവലാവണ്യബോധത്തെയിനിയുമീ-മാനവഹൃദയങ്ങളിൽത്തളിർപ്പിക്കുക;പാരിസ്ഥിതിക…

അച്ഛൻ

രചന : രെഞ്ജിത് എസ് നായർ ✍ തലമുതിരുമ്പോൾ,തടിയും താടിയും വളരുമ്പോൾ …മറക്കുന്നു നാം എല്ലാം ആയുസ്സിലൊരുനാൾതന്നെ പേറി നടന്നവനെ,എൻ്റെ ആയുസ്സിനായ് അവൻ്റെ ആയുസ്സ് തീർത്തവനെ.പത്തിലെ നായകനും, ഇരുപതിലെ വില്ലനും,മുപ്പതിലെ പുസ്തകവും,നാല്പതിലെ ദൈവവും നീയാണ് അച്ഛാ.ഇനിയും പഠിക്കേണ്ടിയിരിക്കുന്നു,ഭജിക്കേണ്ടിയിരിക്കുന്നു നിന്നെ അച്ഛാ.കാലങ്ങൾ എത്ര…

പൂർണ്ണം

രചന : ശ്യാം കുമാർ എസ്✍ ഉദരത്തിലൊരുമൊട്ടുവാടുന്നു വീണ്ടുംപൂർണ്ണതയ്ക്കരുമയായ് മാറാൻപുലർകാലവിമലതേ പടരുന്നുനിൻ്റെയീത്തിരുമിഴികൺകോണിളക്കംഉഴറുന്നുഭാവനാലോലമായ്ജീവനിൽവാഗർത്ഥപുണ്യം തിരഞ്ഞ്വിണ്ണണിത്താരത്തിളക്കത്തിലോമലേമന്നിൽ വിരിവു നീ സത്യംതിരിനീട്ടിയാകുലസന്ധ്യകൾതിരുമുമ്പിൽ തിരശീല മാറ്റിത്തരുമ്പോൾഉടൽകായുമഗ്നിക്കുജലഗന്ധപൂവുകൾതൂകിത്തളർന്നിളകൊൾവാൻതിരയുന്നുചിതമേലനേകത്തിലേകമാംജനിമൃതിത്താളത്തിളക്കംവിറപൂണ്ടു കാമനക്കുളിരേകിയാലസ്യമതിയിൽ തപം പൂണ്ടിരിപ്പൂഉരുവായതാരകപ്പൊരുളാകുമാദിത്യനിറവാലിറിഞ്ഞല്ലോ ഞങ്ങൾഅലയുന്നണുക്കളി,ലണയുന്നപാവക പ്പൊരിയിൽ തിരഞ്ഞെത്തി നിൽപ്പൂവിരിയുന്നവൈഖരിത്തെല്ലാൽനിറംമാഞ്ഞ് പിരിയുന്നുപൂർണ്ണാനുമോദം.

🏵️ പരിസ്ഥിതി സംരക്ഷണം 🏵️

രചന : ബേബി മാത്യു അടിമാലി ✍ ഇന്ന് ലോക പരിസ്ഥിതി ദിനം. ഇത് നമ്മുടെ കലണ്ടറിലെ ഒരു ആഘോഷ ദിവസം എന്നതിനുമപ്പുറം പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധം വളർത്തുന്നതിനും അതിനായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോകമാസകലമുള്ള ജനങ്ങൾ ആചരിക്കുന്ന ഒരു പ്രധാന ദിനമാണ്.ആഗോളതാപനം…

നമ്മുടെ ഭൂമി, നമ്മുടെ പരിചരണം”

രചന : ജീ ആർ കവിയൂർ✍ ( ജൂൺ 5 ലോക പരിസ്ഥിതി ദിന ഗാനം )ഭൂമി നമ്മുടെ വീടാണ്പച്ചപ്പും വിശാലവുമാണ്അരികത്ത് മരങ്ങളും നദികളുമുണ്ട്.നാം ശ്വസിക്കുന്ന വായുകഴിക്കുന്ന ഭക്ഷണംപ്രകൃതിതൻ സംഭാവനഅത് ശുദ്ധവും മധുരവുമാണ്.പാടുന്ന പക്ഷികൾ, വിരിയുന്ന പൂക്കൾ,ഹൃദയങ്ങളെ നിറയ്ക്കും,ഇരുട്ടിനെ മറയ്ക്കും.പുകയും മാലിന്യവും,ഈ…

പുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ പുകയില്ലാതൊരു ദിനമുണ്ടോ?തീ ഇല്ലാതൊരു പുകയുണ്ടോ?പുകയ്ക്കുന്നുണ്ടേറെ യുവതകളിവിടെ!പുകയുന്നുണ്ടങ്ങനെ പല മനവും! പുകയിൽ മുങ്ങിയിരിപ്പവരേറെ!പുലരികൾ രാവുകളില്ലാതെ!പുകമറയങ്ങനെയെന്തിനുമേതിനും!പുകയിൽ പൂണ്ടുകിടക്കുംനേരം,പകയേറുന്നു പലവിധമങ്ങനെ! പുകയുടെ വീര്യം തീരും മുമ്പേ,പുകയും ചില ചിതകൾ മുമ്പിൽ!പഠിപ്പുള്ളവരാമവരേറയും,പിടിപ്പുകേടിൻ പഠിതാക്കൾ! പുകയിൽ മുങ്ങിപ്പിന്നെ മങ്ങി മറയുന്നു!പാതകൾനീണ്ടു കിടപ്പുയെങ്കിലും,പാതിവഴിയിൽ പടമാകുന്നു!കനവുകൾ…