Month: August 2025

കാണികളെ ആവേശത്തിമിർപ്പിലാക്കി എൻ. കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ മാമാങ്കം; ചിക്കാഗോ കൈരളി ലയൺസ് വിജയികൾ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സ്പോർട്സ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റിൽ കാണികളെ ആവേശത്തിൻറെ മുൾമുനയിൽ നിർത്തി വാശിയേറിയ മത്സരത്തിലൂടെ ചിക്കാഗോ കൈരളി ലയൺസ് വിജയികളായി ട്രോഫി കരസ്ഥമാക്കി. സ്മാഷുകളും ബ്ലോക്കുകളും പ്രതിരോധവും തീർത്ത്…

അച്യുതൻ സൺഓഫ് മോറിസ് വിൻസന്റ്.

രചന : സബ്ന നിച്ചു ✍️ തന്തയാരണന്നറിയാത്തൊരുത്തൻ്റെ കൂടെ നടക്കണ്ടാന്ന് കുടുംബക്കാര്പറഞ്ഞിട്ടുണ്ടെന്നുറ്റ ചങ്ങാതി മോത്ത് നോക്കിപറഞ്ഞപ്പോഴാണ് ഞാൻ നിലവിട്ടു കരഞ്ഞത്.വളർന്നിട്ടിത്രയായിട്ടും ആ ചോദ്യത്തിനു മുന്നിൽ ചൂളിപ്പോയി ഇല്ലാതായപ്പം തൊട്ട് അമ്മയെ വെറുത്തു .. നിങ്ങടെ കൂടെ കിടന്നെന്നേയുണ്ടാക്കിയവൻ്റെ പേര് പറഞ്ഞിട്ടേ എനിക്കിനി…

ഭാഗ്യമുള്ളോർ

രചന : ലാൽച്ചന്ദ് മക്രേരി✍️ അന്ധനും ബധിരനും മൂകനുമായുള്ളോർ –ഇന്നീ പ്രപഞ്ചത്തിൽ ഭാഗ്യമുള്ളോരവർ.ഹൃദയവും മനസ്സും തകർക്കുമാ കാഴ്ചകളുംഅതുപോലെ കേൾക്കുമാ വാർത്തകളും പോലെ –പ്രതികരിക്കാനായി ശബ്ദമുയർത്താനായ് –സാധിക്കാത്തൊരാ തടവറ പോലൊരു ..,ജീവിതമാണല്ലോ ഇന്നിൻ്റെ ജീവിതം.അധികാരത്തിൻ്റെ ഏകാധിപത്യവുംപണാധിപത്യത്തിൻ സർവ്വാധിപത്യവുംജാതീയതയുടെ വികലമാം കാഴ്ചകളും –ലഹരിതൻ കൊടിയോരു…

🌷 മഹാത്മാ .. അയ്യൻകാളി

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ജ്ഞാനബോധത്തെയുണർത്തിയധഃസ്ഥിത-ജനതയ്ക്കൊരാത്മ ധൈര്യത്തിൻ പ്രതീക്ഷയായ്നിലകൊണ്ടൊരാർദ്ര മനസ്സിൻ മഹാ ധർമ്മ-മിന്നും സ്മരിപ്പി താ,യഭിമാന കേരളം.മഹാത്മാ അയ്യൻകാളിതൻ ശ്രമഫലംമഹാത്യാഗ സന്നദ്ധ സന്മാർഗ്ഗ ബോധനംകൈരളിക്കഭിമാന സൂര്യപ്രതീകമായ്നിത്യം നിറയുമാ, ദീപ്ത സ്മരണയും.വഴിവിളക്കായ്, കർമ്മ സവിശേഷ സിദ്ധിയായ്സ്തുത്യാദർശ മനോജ്ഞമാം ചിന്തയാൽ;അവഗണനയ്ക്കറുതിയായെന്നുറപ്പാക്കാൻസദാ ജാഗരൂകമായ് പ്രവർത്തിച്ച…

ഗാനം.

രചന : ഷാനവാസ് അമ്പാട്ട് ✍️ പൊന്നുമോളേ നിന്നെയോർത്തെൻനെഞ്ചകം നീറുന്നുകാണുവാനായ് പൂതി ഖൽബിൽതേങ്ങലായ് നിറയുന്നുനിൻ്റെ കൊഞ്ചൽ കേട്ടുണരാൻമോഹമുണ്ടെനിക്ക്നെഞ്ചിലിട്ടുറക്കിടുവാൻആശയുണ്ടെനിക്ക്പൊന്നുമൊളെ………. നീ ചിരിക്കുമ്പോളെന്നിൽപൂ നിലാ പരന്നുനീ കരയുമ്പോളെൻ്റെമാറിടം പിളർന്നുഞാൻ പറഞ്ഞ കഥകളിൽ നീറാണിയായി മാറിഞാൻ നടന്ന വഴികളിൽ നീചെമ്പനീർ മൊട്ടായിനിൻ്റെ മൊഴി മുത്തുകൊണ്ട്മാല കോർത്തു…

കിനാവ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ സായാഹ്നത്തിന്റെ നഗരംസ്വർണ്ണപ്പട്ടുടയാട ചുറ്റി,കൊലുസ്സിട്ട് നവോഢയായി,സുന്ദരിയായിചുവടുകൾ വെച്ചതും,മൂവന്തി കണ്ണഞ്ചിക്കുംചെമ്പട്ട് ചുറ്റി മനോഹാരിണിയായി,പശ്ചിമദിക്കിൽ കടലിൽ ചായുംചുവന്ന സൂര്യനെ തോണ്ടിയെടുത്ത്നെറ്റിയിൽ തിലകം ചാർത്തിയതും,നഗരത്തിൽ രാവണഞ്ഞു,നിലാവണഞ്ഞു,പാൽപ്പുഞ്ചിരിയുടെ കണ്ണുകൾ തുറന്നു.കടൽ നിലാവിൽ നക്ഷത്രങ്ങൾവാരിയണിഞ്ഞ നിശാനർത്തകിയായി.ചിലങ്കകൾ ചാർത്തി ഹർഷോന്മാദിനിയായി,താളത്തിൽ, മേളത്തിൽ ചുവടുകൾ വെച്ച്,ദുർഗ്ഗയായി പരിണമിച്ച്രൗദ്രയായി…

” മോഹ നിദ്ര “

രചന : ഷാജി പേടികുളം ✍️ മോഹവലയക്കൂട്ടിൽഅടയ്ക്കപ്പെട്ട മനുഷ്യർആ കൂട്ടിലെപരിമിതിയ്ക്കുള്ളിൽലഭിക്കുന്ന സുഖങ്ങളിൽമുഴുകി ജീവിച്ചു.അർഹതപ്പെട്ടതുഔദാര്യമെന്നോർമ്മിപ്പിച്ചുഇടയ്ക്കിടെ ദാനം നൽകിയജമാനൻമാർ അവരെവരുതിയിലാക്കിവാഗ്ദാനമഴയിൽഅവരുടെ കോപതാപനിരാശകളെ തണുപ്പിച്ചു.വരാൻ പോകുന്നസുന്ദര ജീവിതത്തെവാങ്മയ ചിത്രങ്ങളാൽകാട്ടിക്കൊടുത്തവർക്ക്പ്രതീക്ഷയുടെമഴവിൽ വിരിയിച്ചു.മഴവിൽ കൊട്ടാരത്തിൽജീവിക്കുന്ന അവർസ്വപ്നം കാണാൻ മറന്നുചിന്തകൾ മുരടിച്ചുകേട്ടു മാത്രം പരിചയിച്ചകാതുകൾ ജാഗരൂകമായിശബ്ദം മറന്നവർമൂകരായിമൂകസാക്ഷികളായികടമയും കർത്തവ്യവുംമറന്നുപോയവർമൂഢരായി നിദ്രയിലാണ്ടു.

ചോതിയോണം (“ഉണ്ണിക്കുള്ളാേരിണ്ടൽ”)

രചന : മോണികുട്ടൻ കോന്നി ✍️ ചോതിക്കാതെത്തീ…ഇന്നത്തെച്ചോതിപ്പെണ്ണും!ചേലൊത്തൊന്നാെന്നായാല്ലോവന്നേൻ മങ്കമാർ !ചേമന്തിപ്പൂ മുല്ലാ മുക്കുറ്റീതുമ്പപ്പൂ..;ചേരുന്നോരോകാന്തിക്കായിന്നിക്കളത്തിൽ!ചെമ്പട്ടാെട്ടാകെച്ചുറ്റീ,സന്ധ്യത്തുമ്പിപ്പെൺ –ചെന്നിട്ടാരാത്രിക്കാട്ടിൽപ്പെട്ടീടുന്നേരം….;ചെമ്പപ്പട്ടല്ലൊം മാറ്റീട്ടാ ചന്ദ്രക്കൊമ്പൻ;ചേലോടെത്തീ മാനത്തിന്നാവെള്ളിത്തേരിൽ!ചാടേറീട്ടിങ്ങെത്തീ മുറ്റത്തുംതോപ്പെങ്ങും ;ചാടിക്കൂടെക്കൂടീട്ടാടീട്ടൂഞ്ഞാലായാൻ!ചേലുള്ളോരോടൊപ്പം ചാേതിക്കാടാനാവും,ചേലിൽമോഹം!ചെഞ്ചുണ്ടിൻ്റെതേനുണ്ണാനും!ചേച്ചിക്കും ചോപ്പുണ്ടീ ചേട്ടന്നുംനന്നായ്;ചാച്ചമ്മ,യ്ക്കമ്മൂ ,ൻ്റമ്മയ്ക്കുംചേലുണ്ടേറേ !ചോതിക്കാട്ടോം പാട്ടും,അക്കൂട്ടർക്കൊപ്പത്തിൽ;ചോദിക്കാനാളില്ലെൻ്റൊപ്പത്തിന്നീ രാവിൽ….!ചോറുണ്ടിട്ടങ്ങാേട്ടില്ലല്ലോഞാനും കൂടെ-ച്ചാടിക്കൊ’ണ്ടാർപ്പോ…!ഇർറോ.. !ഇർറോ…’ ന്നാർക്കാനും!ചാടിക്കളിച്ചീടും; ഞാനുമങ്ങൊരുനാളിൽ!ചേട്ടൻ്റൊപ്പത്തിൻ പൊക്കത്തിൽഎത്തുന്നേരം!

മലയാളിയുടെ വീട് അബദ്ധങ്ങൾ!

രചന : ഇസ്മായിൽ ✍️ കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി…

കാടിറങ്ങുന്നവർ.

രചന : ബിനു. ആർ. ✍️ കുശുമ്പുകുന്നായ്മകൾ കാട്ടിൽക്കയറുംനേരംകുറുമ്പന്മാരെല്ലാം കുറിക്കുചൊല്ലിനാട്ടിലെത്തി.കുട്ടവഞ്ചിയിലലസരായ് ഊരുചുറ്റിയവർകൂടുംകുടുക്കയുമായ് കാട്ടിൽ പറിച്ചുനട്ടു. സ്വൈര്യവിഹാരം നടത്തിയവർ മൃദുകാടർസ്വൈര്യതയില്ലാതെകാട്ടിൽ കലമ്പലിലായ്സ്ഥയ്ര്യം കിട്ടാതുഴറിയവർ നാൽക്കാലികൾസ്വസ്ഥംതേടി കാടിറങ്ങി നാട്ടിലെത്തിപ്പോയ്. നാടുംകാടും കാടുംനാടുമായ് ഇരുകാലി-ക്കലമ്പലുകൾ ഹരിതംനിറയും ഇരുളിലെത്തിഇരുളിൻപകലുകൾ നേരറിയെ പകച്ചുപോയ്പരമാർത്ഥമറിയാജന്തുജാലം ചിതറിപ്പോയ്. കാടുകയറിയവർ വമ്പർ കാടുകൾ…