Month: September 2025

🌼ഉത്രാടം,ഊഷ്മള വചനങ്ങളോടെ🌻

രചന : കൃഷ്ണമോഹൻ കെ പി ✍️ ഉത്തമന്മാർക്കൊപ്പം ഒത്തൊന്നു വിളയാടിഉത്തരമില്ലാതുള്ള ഉത്രാടപ്പാച്ചിലോടെഉത്തമ ഹൃത്തുക്കളെ ഉന്മാദ പാരാവാരഉത്തുംഗത്തിരകളിലെത്തിക്കാൻ നിമിത്തമായ്ഉത്ഭവിച്ചൂ ഞാനീ ഉലകിന്മടിത്തട്ടിൽഉത്സുകരായീടേണമേവരുംഉണർന്നേല്ക്കൂഉത്തമോത്തമനാകുമ്പൊരുളിൻ്റെയവതാരംഉത്തരത്തോളമൊന്നുമുയരവുമില്ലാത്തവൻഉത്തമഭക്തൻ തൻ്റെ ദർപ്പവുമടക്കിത്തൻഉത്തരവാദിത്വത്തെ ചെയ്തിട്ടാ വാമനനോഉത്സാഹമേറ്റാനായി, ഭക്തന്നു നല്കീ വരംഊനമില്ലാതെയെത്തൂവർഷത്തിലൊരു ദിനംഊഷ്മളചിത്തത്തോടെ ഭക്തനെ വരവേല്ക്കാൻഉത്രാടമിവന്നേകീ പ്രാരംഭകർത്തവ്യങ്ങൾഉത്തമർ മലയാളദേശത്തു വസിക്കുന്നോർഉത്സാഹഭരിതരായ് ഓണത്തെ…

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം 6 ശനി 10:30-ന് എൽമോണ്ടിൽ; എം.എൽ.എ. മാണി സി. കാപ്പൻ മുഖ്യാതിഥി.

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളെല്ലാം ഓണാഘോഷം നടത്തുന്നതിൻറെ തിരക്കിലാണിപ്പോൾ. മുമ്പൊക്കെ ചില സാംസ്കാരിക സംഘടനകൾ മാത്രം ഓണാഘോഷവും ഓണ സദ്യയും സംഘടപ്പിച്ചരുന്നുവെങ്കിൽ ഇപ്പോൾ ക്രിസ്തീയ പള്ളികളും, സാംസ്കാരിക സംഘടനകളും, വിവിധ മത സംഘടനകളും എല്ലാം ഓണം ആഘോഷിക്കുന്നതിനായി…

പെണ്ണ് പെറ്റ പന്തിരുകുലം

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പെണ്ണുടലിൽ നിന്നിരട്ടിച്ചോരു കുലംപെരുകിപ്പേരുംപ്പെരുമയുമാർന്നിന്ന്പൂർവ്വം മറന്നോരു ഗരിമയാലേവരുംപുച്ഛിക്കുന്നതുപൊറുക്കാനാവാതെ. പ്രാണൻ കളഞ്ഞൊരാ കർമ്മമെല്ലാംപൊന്നാണെന്നറിയേണമുന്മയാലെപൊലിപ്പിച്ചൊരു അല്പത്തരത്തിലായിപേരുദോഷമലർപ്പരിമളമില്ലാതെങ്ങും. പോരാളിയായിന്നുദുർഗ്ഗാഭാവത്തിൽപെരുമയിലടരാടാനാമക്കൾക്കായിപ്പോർക്കളത്തിലലറുന്നോരെൻ്റമ്മപെരുമ്പറകൊട്ടി കത്തി നിൽക്കുന്നു. പേടതൊണ്ടന്മാരോയോടിയോളിക്കുംപകയില്ലാത്തവരാശ്രയിച്ചന്ത്യമലിയുംപേടിക്കേണ്ടവൾ ; കാളിയാകിലുമ്മപിശാചാകിയ മാതാവായാലുമുറ്റവൾ. പ്രീതിയേകാനായൊരുമ്പെട്ടിളിയിൽപ്രസാദമേകാനായികരുണാദ്രയായിപ്രഭയായിപരിപാലകയായിയുത്തമപ്രതിദ്ധ്വനിയായൊരുഅഗ്നികുണ്ഡം. പ്രകാശം ചൊരിഞ്ഞോരർക്കനുംപഞ്ചഗുണങ്ങളാകിയ പ്രകൃതിയുംപഞ്ചാലങ്കാരമാകിയ ദേവതകളുംപഞ്ചമഹായജ്ഞാഗ്നിയിലുരുവായി. പഞ്ചമാതാക്കളാണാധാരമുദാത്തംപഞ്ചഭൂതങ്ങൾക്കുത്ഭവോർജ്ജംപഞ്ചവർണ്ണവകാരങ്ങളുമലിഞ്ഞുപഞ്ചശുദ്ധിയുള്ളോരെന്നമ്മയിൽ. പഞ്ചശക്തികൾക്കാധാരമാകിയപഞ്ചാക്ഷരനർദ്ധാംഗിയാകുമംഗനപഞ്ചാഗ്നിക്കുമേലമലമായുള്ളതായിപെണ്ണുപെറ്റുറവയായതുതീർഥമായി. പിറവിക്കായൊരുങ്ങും പെണ്ണിനേപാകമാക്കാനൊരുങ്ങിയുടമ്പിലേപരിശുദ്ധമല്ലാത്തവയെല്ലാമൊഴുക്കിപ്രത്യുൽപ്പാദനത്തിനായുള്ളപാത്രവും.…

കൃത്രിമം*

രചന : ഷിഹാബ് ✍️ മനുഷ്യ മനസ്സിൻചിറകിൽ വിടർന്നുകീറിമുറിക്കാൻസർവ്വവും സ്വന്തമാക്കാൻസ്വമനവും അഭിമാനപൂരം…..ഭൂവിലുംമറുഭൂവിലും….ശാസ്ത്ര മുഖമാകെമാറ്റപെടും…വരുയുഗത്തിൻപാറാവുകാരനായിശരിക്കും ശയിക്കുംവിദ്യതേടും മനങ്ങളിൽ….ചിന്തകൾ കൈമാറുംമനവും മനവുമായിദൂരദേശത്ത്നിന്ന് പോലുമേ….എന്ത് വിദ്യസരസ്വതി പോലുംചിരിക്കും വന്ദിക്കുംവീണ കമ്പിയതിൽവിരൽ തൊടാതെ ….നക്ഷത്ര വാനംഏറെ കൊതിക്കുംതിളങ്ങും ശുക്രനായ്വഴികണ്ണുകൾകഥപറയുംഅടക്കമായിചെവിയിലും മന്ത്രിക്കുംകേളികൾ ചുറ്റും നിന്നും..കണ്ണുനീരൊപ്പുംവെള്ളപ്രാവുകളിലുംആതിരാശാല നാഥനിലുംചേക്കേറി കഴിഞ്ഞുകുടപോൽ ചിറകുവിടർത്തീ…കാലത്തിൻ…

പാർവ്വതി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ കുന്നു വില്ലനെ പ്രണയിച്ചു പ്രണയിച്ച്കുന്നോളം വലുമയിൽ നിന്നുംമൺതരിയോളം ചെറുതായിപ്പോയവളെഅവഗണനകൾ സീമകൾ കടന്നിട്ടുംപരംപുമാനെന്ന ലക്ഷ്യത്തെതനിയ്ക്കായ് നേടിയവളെമലയജപവനനിലും അലിഞ്ഞുചേർന്നിട്ടുണ്ടാകുംനീ വിസരിപ്പിച്ച വിശുദ്ധിയുടെ പരാഗങ്ങൾ !!ഗിരിജയാണു നീയെങ്കിലും നന്ദനവനിയിലെപാരിജാതമായി നിന്നെയെണ്ണുവാനാണ് എനിക്കിഷ്ടംനിൻ്റെ തീവ്രാനുരാഗത്തിനുംമേലെ കഞ്ചബാണശരപീഢയുംചേരേണ്ടി വന്നുമുക്കണ്ണൻ്റെ മനസ്സിളക്കാൻനിന്നിലനുരക്തനാകിലെന്ത്ഹേതുവായവനെ കത്തിച്ചു…

ഓണപ്പൂക്കളങ്ങങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പൊന്നിൻ ചേലയുടുത്തരികത്തൊരുസുസ്മിത സുദിനം നിൽക്കുമ്പോൾവസന്തകൈരളി സുമങ്ങളിൽ നവ-നിറങ്ങൾ ചാലിച്ചെഴുതുന്നു. ശ്രാവണ ചന്ദ്രിക പോൽ പുതു ചിന്തകൾഉള്ളിൽ നിന്നുതുളുമ്പുന്നുഹരിതമനോഹര നാടേ, നിന്നുടെ,തനിമ നുകർന്നേൻ പാടുന്നു. ശാഖികളിൽ നിന്നുയരുന്നൊരുപോൽകുയിലിണകൾതന്നീണങ്ങൾഓണ സ്‌മൃതികളുണർത്താനെത്തു-ന്നൊത്തിരി ചിത്രപതംഗങ്ങൾ. പുലരികൾ വെൺമുകിലാട കളേകവെ,കൈരളിയാഹ്ലാദിക്കുന്നു;തിലകക്കുറിയായ്…

ചിങ്ങത്തോണി

രചന : ബിന്ദു അരുവിപ്പുറം ✍️ ചിങ്ങത്തോണിയിലേറിക്കൊണ്ടീ-നിറപുത്തരിയുണ്ണാൻ വായോ,നല്ലോർമ്മകൾ പൂത്തിരിയായ്ഇടനെഞ്ചിൽ കുമിയുന്നേ…..സ്വപ്നങ്ങൾ മാനസമുറ്റ-ത്തോണപ്പൂക്കളമെഴുതുന്നേ…..ആർപ്പുവിളിയ്ക്കാം, കുരവയിടാംഓണത്തപ്പനെ വരവേല്ക്കാം, !മുക്കുറ്റി, തുമ്പകളൊക്കെതുടികൊട്ടിപ്പാടുകയായ്.പൂത്തുമ്പികൾ രാഗം മൂളിപൂഞ്ചിറകുകൾ വീശുകയായ്.പൂക്കൂട കഴുത്തിൽ തൂക്കിപൂപ്പാട്ടുകൾ പാടി നടക്കാം.പൂ നുള്ളി തൊടികളിലങ്ങുംമോദത്തോടോടിനടക്കാം.ദുരിതങ്ങൾക്കില്ലൊരു പഞ്ഞം,ദുഃഖങ്ങൾക്കറുതിയുമില്ല.വറുതിയ്ക്കില്ലൊരു ദാരിദ്യം,വ്യാധിയ്ക്കും കുറവില്ലാക്കും.ഒരു പുത്തൻ ചേലയുടുക്കാൻപൊന്നോണക്കാലം വേണം.ഉള്ളുതുറന്നാടിപ്പാടാ-നോണത്തെ വരവേല്ക്കേണം.എന്നാലും…

അത്തം പത്ത് പൊന്നോണം.

രചന : ബിനു. ആർ✍️ പൂവിളിയുയരുന്നു, പൂവേ പൊലിപൊലി!പൂന്തിങ്കൾ മാനത്തുദിച്ചപ്പോൾഅത്തം വന്നു നിറഞ്ഞപ്പോൾകുഞ്ഞുമനസിലെല്ലാം വന്നണഞ്ഞുപൂവേ പൊലിപൊലിയെന്നമന്ത്രം!അത്തംപത്തിനു പോന്നോണംചിങ്ങപക്ഷികൾ കുരവയിട്ടനേരംമുറ്റത്തൊക്കെയും ഓണത്തുമ്പികൾതന്നാനമാടിക്കളിച്ചനേരംകുഞ്ഞുമനസ്സിൽ തിരയിളക്കം തുടങ്ങിഓണം വന്നെത്തി,കോടി തരുംഓണത്തപ്പനെകുടിയിരുത്തണംമാവേലിമന്നനെവരവേൽക്കാൻ!മുറ്റംനിറയെ നിരന്നു തുടങ്ങിമുക്കുറ്റിപ്പൂവുകൾ,കൃഷ്ണക്രാന്തിയുംതുമ്പക്കുടങ്ങൾ നിറഞ്ഞുതുടങ്ങിതൊടിയിലാകെയുംചെത്തിയും ചേമന്തിയും മന്ദാരവുംകുലയിട്ടാർത്തുചിരിച്ചുകുഞ്ഞുമനസ്സിൻ തൊങ്ങലുകൾ തേടി!

“കഥയില്ലാത്തവരും, കഥ പറയുന്നവരും.

രചന : ജോസഫ് മഞ്ഞപ്ര.✍️ *-കാലം 1975പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം കൊണ്ട് തുടച്ചു.സഹിക്കാനാകാതെ…

സ്നേഹം

രചന : തോമസ് കാവാലം.✍️ അത്രമേൽ സ്നേഹിച്ചു നിന്നെ ഞാനെങ്കിലുംഇത്രമേൽ തന്നു നീ വേദന മാത്രമാംഅത്രമേൽ വിശ്വസിച്ചന്നു ഞാനെങ്കിലുംഇത്രമേൽവഞ്ചന തന്നതെൻ വേദന പരിഗണനകൾകൊണ്ടു പൊതിഞ്ഞു ഞാൻഅവഗണനകൾതേടി മടുത്തു ഹ!പങ്കുവെച്ചു ഞാനെന്നെയു, മെന്നാകിലുംചങ്കുനൽകിയില്ലെന്നു നിൻ പരിഭവം. നാളുകളെത്രയോ തന്നുപദ്ദേശങ്ങൾനാളിതുവരെയും തന്നില്ല കർണ്ണങ്ങൾകത്തിരുന്നു ഞാനെത്രയോ…