Month: October 2025

ബിന്ദു മാളിയേക്കല്‍ നിര്യാതയായി

എഡിറ്റോറിയൽ✍ ഓസ്ട്രിയ : വിയന്ന പ്രവാസി മലയാളിയായ ശ്രി ബിജു മാളിയേക്കലിന്റെ പ്രിയ പത്നി ബിന്ദു മാളിയേക്കല് (46) നിര്യാതയായി. രണ്ട് വര്ഷമായി ജോലി ചെയ്തിരുന്നുന്നതു സൂറിച്ചിലായിരുന്നു. ഒക്ടോബര് ഒന്നാം തിയതി ജോലിയ്ക്കു പോകുന്ന വഴിയില് ഉണ്ടായ കാർ അപകടത്തെ തുടര്ന്നാണ്…

ഉമേഷ്‌ക്ക ലിയാനാഗെ

രചന : കാവല്ലൂർ മുരളീധരൻ✍ റിയാദ് എയർപോർട്ടിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനം കാത്തിരിക്കുകയാണ് അയാൾ. പതിവുപോലെ നല്ല തിരക്കുണ്ട്. ശ്രീലങ്ക എന്ന ഒരു കൊച്ചു രാജ്യം, വലിയ വിമാനത്തിൽ അയൽരാജ്യങ്ങളിലെ യാത്രക്കാരെയൊക്കെ കൊളോമ്പോയിൽ ഇറക്കി, ചെറിയ വിമാനങ്ങളിൽ അവരവരുടെ രാജ്യങ്ങളിലേക്ക് കുറഞ്ഞ…

പ്രണയ സ്വകാര്യം

രചന : പ്രസീദ.എം.എൻ ദേവു✍ പ്രണയ സ്വകാര്യംആ ദിനമൊന്നു തൊട്ട്ഈ നിമിഷം വരേയ്ക്കും നമ്മൾപ്രണയിച്ചതായ്ആരും അറിയരുതെ,അതു കുറിച്ചൊന്നും നീഎഴുതരുതെ,ആ കണ്ണിൽ നോക്കി നോക്കിഈ കൺകൾ വായിച്ചെടുത്തകവിതകൾ ആർക്കും നീമൊഴിയരുതെ,ആ ചുണ്ടിൽ ചുംബിച്ചപ്പോൾആകാശത്തോളമുയർന്നനിൻ്റെ ചിറകാർക്കുംനീ പകുക്കരുതെ,ആ മെയ്യിൽ ഉരസ്സിയപ്പോൾഅടിമുടി പൂത്തുലഞ്ഞകാടകം ഇനിയാരുംപൂകരുതെ,ആ കവിൾ…

വിഷം തീണ്ടിയ മഞ്ഞ ലോഹം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മഞ്ഞലോഹത്തിൻ്റെ വില കുതിച്ചുയരുകയാണ്. സമൂഹത്തിൽ അസ്വസ്ഥത മാത്രം വിതക്കുന്ന ഈ ലോഹക്കൂട്ട് വരുത്തി വെക്കുന്ന വിന ഏറെയത്രെ .’ പൊന്നിൽ തിളങ്ങിടും പെണ്ണാണ്പൊന്നെന്ന പൊള്ളത് പാടി പഠിച്ച കൂട്ടം .പൊന്നിന്ന് പൊന്നും വിലയായി മാറുമ്പോൾ‘കണ്ണ്…

പാടൂ…. പൂക്കളെയോർത്ത്.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ പൂക്കടത്തെരുവിൽ,നിർത്താതെപാടിഞാൻ,പൂക്കളെക്കൊണ്ടൊരുഗാനംപൂക്കടത്തെരുവിൽഒറ്റയ്ക്കുപാടിഞാൻപൂക്കളെക്കൊണ്ടൊരുഗാനം(പൂക്കടത്തെരുവിൽ…..)മൊട്ടിട്ടു നിൽക്കുന്നപൂക്കളെ ചേർത്തവർഒട്ടാകെ കൂട്ടിപ്പറിച്ചു,നിർദ്ധയംസൂചിയിൽ കോർത്തുരസിച്ചൂ…..(പൂക്കടത്തെരുവിൽ……)വിട്ടില്ല ഒരുനാളുകൂടിജീവിക്കുവാൻകഷ്ടമാ പൂക്കളിൻ ജന്മം……മഹാ കഷ്ട്ടമാ പൂക്കളിൻ ജന്മം…..(പൂക്കടത്തെരുവിൽ……)പേടിയാണെപ്പൊഴുംലക്ഷാർച്ചനകളുംനിർമ്മാല്ല്യ പൂജകൾ പോലും….പൂക്കൾക്ക്….അമ്പല മണിയടി പോലും…..(പൂക്കടത്തെരുവിൽ……)

ഉള്ളു കള്ളികൾ

രചന : ഡോ:സാജു തുരുത്തിൽ✍ കവിതകൾ അച്ചടിച്ച് വെച്ചതാളുകളിലെ അക്ഷരങ്ങളെപെറുക്കി പെറുക്കി വായിച്ചെടുക്കുമ്പോൾകണ്ണടയിലെ കണ്ണാടിക്കുകനം കൂടിയതോർത്തുഒന്നും ശെരിയാകാത്തതുപോലെതപ്പിയും തടവിയുംകുറെയൊക്കെ ഒപ്പിച്ചെടുത്തുഇതിലെ വരികകൾക്കു ഉള്ളിൽഞാൻ ഒളിപ്പിച്ചുവെച്ച എന്നെതിരഞ്ഞു നടന്നുഓരോ വഴികളിലും എനിക്ക്എന്നെ അറിയാമായിരുന്നുഞാൻ നടന്നുപോയവഴിയിറമ്പിൽഞാൻ അടയാളങ്ങൾ കൊരുത്തുവെച്ചിരുന്നുഓരോരുത്തരും അങ്ങിനെയാണ്കടന്നു പോയിടത്തുഅടയാളങ്ങൾ കൊത്തിവെച്ചവർ‘കല ‘അടയാളമാക്കിയവർ…

വഴിയിലെ തണൽമരം.

രചന : ബിനു. ആർ.✍ കനവുനിറയും കാലയളവിനുപിറകിൽചുവന്നസൂര്യനെപോൽ ജ്വലിച്ചുനിന്നിരുന്നു,മനക്കോട്ടകൾ പുറത്താക്കി, കടപുഴകിഞാൻ നടന്നവഴികളിൽ വിതാനിച്ച തണൽമരംസ്വപ്നത്തിൻ നിറക്കൂട്ടുകൾ.എന്റെ സ്വപ്നത്തിൻ അടിവേരുകൾഎനിക്കായി ആലയിൽ പണിതീർത്തതൂലികയാം എഴുത്താണികളാൽ കൊരുത്തചിന്തിതമാം കാവ്യചിത്രങ്ങൾ ചിതറിക്കിടക്കുന്നു,തൂവൽക്കൊട്ടാരമാംഎൻ മനസ്സിന്നകക്കോണിൽ.എല്ലാ ജന്മസിദ്ധികളും പുറത്തെത്തിക്കുവാൻഎന്റെയാത്മാവിനെതൊട്ടുണർത്തിയതുംആ ബോധിച്ചുവട്ടിലിരുന്നു ധ്യാനിച്ചതിൻപടിഎനിക്കു കൈവന്ന ദീപ്തസ്മരണകളിൽതപിച്ചിരുന്നു ജന്മംനൽകിയതാതനെപ്പോൽ,കൽമഷചിത്തനാമെന്നെകാരുണ്ണ്യ-മോടെയെന്നുംചേർത്തുന്നിറുത്തിതഴുകിതലോടിയിരുന്നെന്നുമീ തണൽമരം.

അങ്കുരം

രചന : കെ.ആർ.സുരേന്ദ്രൻ✍ ചില പ്രണയങ്ങളുണ്ട്.കൊടിയ ഗ്രീഷ്മത്തിൽ പൊട്ടിമുളക്കും.തളിർക്കും.മൊട്ടിട്ട് പൂക്കാലം കാഴ്ചവെക്കും.തീക്ഷ്ണ സൂര്യനിലും വാടാതെ,കൊഴിയാതെ വസന്തങ്ങൾ തീർക്കും.ചില പ്രണയങ്ങളുണ്ട്.ശിശിരത്തിലെഇലപൊഴിയും നാളുകളിലും, കൊഴിയാതെ,പൊട്ടിമുളക്കുന്ന, തളിർക്കുന്ന,പ്രണയത്തിൻ്റെ പൂക്കാലം തീർക്കും.തമ്മില്‍ത്തമ്മിൽ കൈകോർത്ത്,മഞ്ഞിൻ സൂചികളോടെതിരിട്ട്,നക്ഷത്രഖചിതമായ,ആകാശത്തിൻ ചുവട്ടിൽ,ജീവിതത്തിൻ്റെരാജവീഥികളിലൂടെ,ഇടനാഴികളിലൂടെ,ചിരിച്ചുല്ലസിച്ച്,രഹസ്യങ്ങൾ പങ്കിട്ട്,പ്രണയം പങ്കിട്ട് നടന്ന് നീങ്ങും.നക്ഷത്ര വിളക്കുകളും,കരോൾ സംഘങ്ങളും,സാൻ്റാക്ലോസുംഅവരെ ഉന്മത്തരാക്കും.ചില പ്രണയങ്ങളുണ്ട്.വസന്തർത്തുവിൽ…

ഭ്രാന്ത് ……

രചന : ഉള്ളാട്ടിൽ ജോൺ✍ മനുഷ്യന്റെ ഇന്നത്തെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന വരികളിലൂടെ ഒന്ന് കണ്ണോടിക്കുമല്ലോ.. ഭ്രാന്തമീ ലോകത്ത് ഭ്രാന്തരാണെങ്ങുമെൻചുറ്റിലും കാണു ന്നു ഭ്രാന്ത് ,ഭൂമിയിൽ മണ്ണിനും വിണ്ണിനും ഭ്രാന്ത് .ഏരിയും നെരിപ്പോടിൽ ആളിപടർന്നെങ്ങുംഉയരുന്ന സ്വാർത്ഥമാം അഗ്നി നാളങ്ങളിൽഉരുകുന്ന മനസിൻ്റെ ഭ്രാന്ത്…

യുദ്ധത്തിന്റെ മുറിവുകൾ: അലി എന്ന ബാലന്റെ കഥ.

രചന : മധു നിരഞ്ജൻ✍ ആമുഖം.യുദ്ധവും തീവ്രവാദവും ആർക്കുവേണ്ടിയാണ്? ആരാണ് ജയിക്കുന്നത്?. തലമുറകളോളം ഉള്ള സർവ്വനാശം അല്ലാതെ അതിന്റെ ബാക്കി പത്രം എന്താണ്?. അധികാര കൊതി പൂണ്ട ചില മനുഷ്യർ ഒരു സമൂഹത്തെ തന്നെ ഇല്ലാതാക്കുന്നു.ഒടുവിൽ സർവ്വനാശമാണ് എല്ലായിടത്തും, ആരും ജയിക്കുന്നില്ല.…