Month: October 2025

ഹാലോവീൻ

രചന : ജോർജ് കക്കാട്ട് ✍. ഇരുളിന്റെ മൂടുപടം, നക്ഷത്രങ്ങൾ മിന്നി,കുഞ്ഞുമക്കൾ ഇറങ്ങുന്നു, കൂടൊരുക്കി.ചെറിയ പ്രേതങ്ങൾ, മന്ത്രവാദികൾ, ചിരി തൂകി,” trick or treat” ചൊല്ലി, വാതിലുകൾ തേടി. മത്തങ്ങ വിളക്കുകൾ കണ്ണിറുക്കി നോക്കി,നിഴലുകൾ നൃത്തം ചെയ്യും, മെല്ലെ മെല്ലെ.മിഠായികൾ നിറയും…

ഫൊക്കാന ന്യൂ യോർക്ക് (അപ്പ്സ്റ്റേറ്റ്) റീജണൽ കൺവൻഷൻ കിക്ക് ഓഫിൽ ഒരു ലക്ഷത്തിൽപരം ഡോളർ സമാഹരിച്ചു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു യോർക്ക്:ഫൊക്കാന ന്യൂ യോർക്ക് (അപ്പ്സ്റ്റേറ്റ് ) റീജിയന്റെ കൺവെൻഷൻ കിക്കോഫിൽ അടുത്ത വര്ഷം ജൂലൈയിൽ പോക്കനോസിലെ കൽഹാരിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനു സ്പോണ്സറാമാരായി നിരവധി പേർ. ഒരു ലക്ഷത്തിൽപരം ഡോളർ ഫൊക്കാന ന്യൂ യോർക്ക്…

കാൾസനും എനിക്കുമിടയിലെ മരണക്കളി

രചന : അനുമിതി ധ്വനി ✍ ഞാനും മാഗ്നസ് കാൾസനും ഒരു കൊലയാളി സംഘത്തിൻ്റെ പിടിയിലാണ്.നേതാവ് ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു:“നിങ്ങൾക്കിടയിലെ ചെസ്സുകളിയിൽ തോൽക്കുന്നയാളെ ഞങ്ങൾ കൊല്ലും. ജയിക്കുന്നയാളിനെ സ്വതന്ത്രനാക്കും. “കാൾസൻ സഹാനുഭൂതിയോടെ എന്നെ നോക്കി. കളി തുടങ്ങും മുമ്പ് എൻ്റെ…

ആകാശം മുഴുവൻ

രചന : അനിൽ മാത്യു ✍ നഗരത്തിന്റെആകാശം മുഴുവൻശബ്ദം കൊണ്ടാണ്പണിതിരിക്കുന്നത്.കെട്ടിടങ്ങൾ,..കത്തുന്ന വാക്കുകൾ.വാതിലുകൾ,..അടച്ച നിലവിളികൾ.പാതകൾ,..ഉറക്കം മറന്നപ്രാർത്ഥനകൾ.ഞാൻ നടന്ന്പോകുമ്പോൾതറയിൽ വീണ്കിടക്കുന്നഒരു വാക്ക്എന്റെ ചെരുപ്പിൽഒട്ടുന്നു.അത് വിറയ്ക്കുന്നു,മൊഴിയുന്നു..“എന്നെ ഉച്ചരിക്കരുത്!”ഓരോവഴിയമ്പലത്തിലുംവില്പനയ്‌ക്ക് വച്ചശബ്ദങ്ങൾ.ചിരികൾകരച്ചിലുകൾ,തടവറകളിൽഅടച്ചുപൂട്ടിയമൗനങ്ങൾ.ഞാൻ വാങ്ങിയത്ഒരു ചെറിയ മൗനം.എൻ്റെ പോക്കറ്റിൽവെക്കുന്നു.അത് പിന്നെപൊട്ടിത്തെറിക്കുന്നു.ആകാശംമുഴുവൻ ചാരമായിമാറുന്നു.ഒരു പഴയറേഡിയോയിൽ നിന്ന്ഞാൻ കേൾക്കുന്നുഎന്റെ സ്വന്തം ശബ്ദം.തടഞ്ഞു നിൽക്കുന്ന,പൊട്ടിപ്പോയ,അർത്ഥം…

ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നു

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നുതിരകൾക്ക്ഒരു കളിയേ അറിയൂകുളം – കരകര – കുളംകടൽ വളരുന്നുണ്ട്തകർന്ന വീടിൻ്റെ വലുപ്പത്തിൽഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽഎല്ലാവർഷത്തിലുംഞങ്ങളത് അളന്നെടുക്കാറുണ്ട്.കടൽ കണ്ട്വെയിൽ കൊണ്ട്മുടി കൊഴിഞ്ഞ്കാറ്റാടികാറ്റൊളിപ്പിച്ച്ചട്ടംപഠിപ്പിച്ച്മദപ്പാടൊഴിപ്പിച്ച്കാഴ്ച പോയ കാറ്റാടി.ഒരു പേക്കാറ്റ്പോണ പോക്കിൽകഴുത്തൊടിച്ചു.ഇനി പിന്നാലെ…

വേട്ടയ്ക്കൊരുനാട്

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വീരന്മാരുടെ വീറേറിയ ദേശംവാളും പരിചയും പടച്ചട്ടയുമായിവിരോധമേറിയടരാടുമ്പോൾവരേണ്യരായവരർച്ചിസ്സായി.വീരപ്രസൂതിയാലാവിർഭവിച്ചുവീര്യമോടവർ ധീരന്മാരായിവാണിയിലാകെ ഉഗ്രതയാർന്നുവേട്ടയാടുവാനുറച്ചുറച്ചെങ്ങും.വിനായകനായണികളിലാദ്യംവജ്രായുധനായി നെഞ്ച് വിരിച്ച്വിലങ്ങുകളെല്ലാം തല്ലി ഉടച്ച്വിസ്മയമായായുലകത്തിൽ.വ്യാധനായുത്ഭവഗോത്രത്തിൽവാഹിനിയുടെ മേധാവിയായിവംശത്തിന് ദുഷ്ക്കരമായത്വെട്ടി മാറ്റാൻ വാളേന്തുന്നു.വാഴുന്നിടമെല്ലാമടക്കിഭരിച്ച്വംശത്തിന്നഭിവൃത്തിക്കായിവാജിയിലേറി പായും നേരംവേദിയിലാകെ ഹവനമോടെ.വീറുംവാശീംപോർക്കുവിളിയുംവകവെയ്ക്കാതുളളവരേറെവകതിരിവില്ലൊട്ടും ചില നേരംവക്കത്തെത്തുമഹങ്കാരവും.വീരനു ചേരും വീരാംഗനയുംവിശംസനത്തിലടരാടാനുറച്ച്വാശിയോടെ പൊരുതി ജയിച്ച്വായുവേഗം…

കൂട്ട്

രചന : രാജേഷ് ദീപകം. ✍ പഴമക്കാര് പറയുംകഥകളിൽപഴഞ്ചൊല്ലുകളിൽചിരിയും ചിന്തയുമുണ്ടാകും.ഒന്നിച്ചുണ്ടുകളിച്ചുരസിച്ചൊരുകാലം,കൗമാരം.അവനില്ലെങ്കിൽഞാനില്ലവാക്കുംപൊരുളുംഒന്നല്ല.മെല്ലെവളർന്നുകൗമാരംചിന്തകൾപലവഴിമാറിപ്പോയി.ഉള്ളുതുറന്നുപറഞ്ഞകഥകൾപലതുംവാളായിശിരസ്സിൻമുകളിൽ നിൽക്കുന്നു.സ്വർണ്ണംകായ്ക്കുംമരമുണ്ടെങ്കിൽ,പുരയ്ക്ക്മുകളിൽവളർന്നെങ്കിൽ“വെട്ടീടേണംപുരയുംകൊണ്ടത്പോയേക്കാം.”ലഹരിനുരഞ്ഞസദസ്സുകളിൽഅറിയാതൊരുനാൾപറഞ്ഞകഥഗ്രാമംമുഴുവൻപാടുന്നു.‘കുടി’യുണ്ടെങ്കിൽപെണ്ണില്ലപെണ്ണിന്റച്ഛൻകട്ടായം.ഒരുനാളവനുംപെണ്ണുംപോകുന്നുമുട്ടിയുരുമ്മിനടക്കുന്നു.ഒളികണ്ണിട്ട്നോക്കുന്നുചുണ്ടിൽകള്ളപുഞ്ചിരികാണുന്നു.ആകള്ളന്റെനോട്ടവുംഭാവവുംകണ്ടുഞാൻആ കൂട്ട്വേണ്ടന്നങ്ങ്വെച്ചു.നന്നായകണ്ണാടിപൊട്ടിച്ചിതറിതകർന്നല്ലോ!!!

പ്രണയമരം.

രചന : ബിനു. ആർ✍ പ്രണയം തീമഴയായ് പെയ്തൊരുനാൾപ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതംനിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്. ആകാശക്കോണിലായ് അന്നുനീ വന്നുനിന്നുആശാമരം പോലൊരുപവിഴമല്ലി പൂച്ചെടികാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ലകന്നിയായ് വളർന്നൊരു കന്യകാമരം. നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻനാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരംപൂവായ് വരും കായായ് വരും നറുമണമാവുംപൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.…

തിരിച്ചെടുക്കേണമേ….

രചന : രാഖി റാസ് ✍ പ്രണയത്തിന്റെ തുടലഴിച്ച്കാർഡ് ബോർഡ് പെട്ടിയിലടച്ച്അവളെന്നെ തെരുവിൽ തള്ളിയപകൽ മുതൽക്കാണ് ഞാൻ ഞാനായത്.‘ദുർബലർക്ക് അവരെത്തന്നെഅലക്കിയെടുക്കാനുള്ള കല്ലല്ലാതെമറ്റെന്താണ് പ്രേമം?’എന്നുപ്രണയ കവിതകളെ വെറുത്തു.“സിനിമകളിലെ രതിരംഗങ്ങൾഎത്ര ജുഗുപ്ത്സാവഹം “രഹസ്യമായി ഞാനവ പലവട്ടംകണ്ടെന്നത് ആരറിയാനാണ്.തോളോട് തോൾ ചേർന്നു നടക്കുന്നകൊച്ചാൺകുട്ടികളുടെയുംപെൺകുട്ടികളുടെയും നേർക്ക്മാലിന്യം വലിച്ചെറിയാൻഎനിക്കിപ്പോൾ…

അപരിചിതർ.

രചന : ദിവാകരൻ പികെ ✍ ഉറ്റുനോക്കിയ മിഴികളിൽ,നിശബ്ദത തളം കെട്ടുന്നു,മുടിപ്പുതച്ച അപരിചിതത്വം,ചുറ്റിലും ഇരുട്ട്നിറയ്ക്കുന്നു.ശ്വാസനിശ്വാസങ്ങളുള്ളിൽ,വീർപ്പുമുട്ടി പിടയുന്ന വേളയിൽ,അഴിയാ കുരുക്കായി,കെട്ടു,പിണയുന്നോർമ്മകൾ.കുളിർകോരുമരുവിതൻകള,കളാരവമു ള്ളിലലയടിക്കുന്നു,ആലസ്യം വിട്ടൊഴിഞ്ഞ,സിരകളിൽഊർജ്ജ പ്രവാഹം.മിണ്ടാൻ തുടിക്കും നാവുകൾ,ചുംബനം കൊതിക്കും ചുണ്ടുകൾ.വിരൽതുമ്പിലൊന്നറിയാതെ തൊട്ട്പരിഭവം പറഞ്ഞൊന്ന് കരയാൻ….മരിക്കാത്ത പ്രണയത്തിൻ മുമ്പിൽ,പ്രണയിച്ചു തോറ്റുപോയവരുടെ,നെടുവീർപ്പിലൊളിപ്പിച്ച കൊടുങ്കാറ്റും,കണ്ണുകളിൽ പെയ്യാൻ തുടിക്കുംകാർമേഘമായ്,അ…