Month: October 2025

നിലയ്ക്കാത്ത ചൂളംവിളികൾ.

രചന : ബിനു. ആർ.✍ കാണാകാഴ്ചകളിൽ അകലെ കാണാംകേൾവികളിൽ കാതങ്ങൾക്കലെകേൾക്കാം, കാലംപോൽ നീണ്ടുകിടക്കുംജീവിതവണ്ടിതൻ നിലയ്ക്കാ ശബ്ദ-മുഖരിതമാം ചൂളംവിളികൾ, പ്രതിരോധമില്ലാ ,പ്രതിരോധംതീർക്കും ആരോഗ്യകുന്നായ്മകൾ മാറ്റി വളഞ്ഞുപുളഞ്ഞവഴികൾ നേർരേഖയാക്കുവാൻ.എന്തിനോവേണ്ടിയലഞ്ഞയറംപറ്റിയജീവിതക്ലേശങ്ങൾ,പൊട്ടിച്ചിരി പൊട്ടിക്കരച്ചിൽ കലമ്പൽവഴിയിൽ കളഞ്ഞീടാൻ ചിന്തകളിൽതന്മയത്വ സമാധാനം ഇനിയെങ്കിലുംചന്തമോടെപുലർന്നീടാനീഘോഷഘോഷം.അനന്തമജ്ഞാതമവർണനിയമാംപദസഞ്ചയങ്ങളിലറിവിൻ മൂർത്തീദമാംതൂലികസഞ്ചരിച്ചീടവേ,ദൈവികസങ്കല്പംമനസ്സിൽ വിരിയവേ, കാലാതിർത്തികൾവഴിയേപിന്നിട്ടുപുറകോട്ടു പോകുന്നു.നിന്റെ പേരിന്നാശയ…

തൊട്ടാവാടി

രചന : ബിന്ദു അരുവിപ്പുറം✍ തൊടിയിലെ പെണ്ണൊരു തൊട്ടാവാടി,യിവൾപുഞ്ചിരിച്ചീടുമ്പോളെന്തഴക്!ഇടനെഞ്ചിൻ താളത്തിലകലാത്ത നോവുണ്ടോ,മിഴിയെന്തേ കൂമ്പുന്നു, ചൊല്ലിടാമോ?സ്നേഹത്തോടെൻ വിരൽ നിന്നെ തലോടുമ്പോ-ളിത്ര ചൊടിയ്ക്കുന്നതെന്തിനാവോ?കാഴ്ച്ചയിലേറെ മനോഹരിയെങ്കിലുംമുള്ളു പുതച്ചു നീ നിൽക്കയല്ലോ!മധുരിതമാകും കിനാവുകളൊക്കെയുംആ മയിൽപ്പീലിയിൽ മൂടിവെച്ചോ?ഇല്ല പരിമളമൊട്ടുമെന്നാകിലുംമലരുകളെത്രമേൽ മോഹനങ്ങൾ!അറിയാതെയാരാനും തൊട്ടുപോയെന്നാകി-ലാകെ പിണങ്ങിയപോലെയാവും.മൃദുലയാണെങ്കിലും സുന്ദരി നീ,മണ്ണി-ലോഷധിയാണെന്നറിഞ്ഞിടുന്നോൾ.

ഗാനം

രചന : ഷാജി പേടികുളം✍ ഇരവിൻ്റെ കൂട്ടിലെരാപ്പാടി പാടുന്നുരാപ്പൂക്കൾ മിഴിതുറക്കുമ്പോൾഏകാന്ത തീരത്തെശുന്യമാമിരുളിൽപ്രതിധ്വനിപ്പൂയക്ഷഗാനം പോലെരാപ്പാടിപ്പാട്ടിലലിഞ്ഞു രാത്രികരിമുകിൽ കാട്ടിൽവെൺ ചേലയുടുത്തൊരുചേലുള്ള പെണ്ണു നടപ്പൂഅവളുടെ ചെഞ്ചുണ്ടിൽപുഞ്ചിരി വിരിയുമ്പോൾവിരഹത്താൽ രാപ്പാടി പാടീരാവിൻ്റെ നെഞ്ചകം തേങ്ങിഇളങ്കാറ്റു വന്നു മെല്ലെനിശാഗന്ധിതൻ കാതിൽകിന്നാരം ചൊല്ലി മെല്ലെമുത്തമേകുമ്പോൾരാപ്പാടിപ്പാടീ വിരഹത്താൽ തേങ്ങീഇരവിൻ കയങ്ങളതേറ്റുപാടി

നന്മാർദ്രമാംഗ്രാമസ്മരണകൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജീവിതംപോ,ലിറ്റുനേർത്തതാണെങ്കിലുംഗ്രാമീണ വീഥികളേകുന്നൊരു സുഖംഎൻ സ്വച്ഛ സ്വപ്നകം വർണ്ണമാക്കുംവിധംപച്ചപ്പിനാൽ രമ്യമാക്കുന്നു ഗ്രാമ്യകം. താളത്തിലൊഴുകുന്നയോരോ സ്മരണയായ്വന്നെത്തിടുന്നു സ്വർഗ്ഗാർദ്രമാം കാഴ്ചകൾകുയിൽനാദമായിന്നുണരുന്നു കരളിലുംഅറിയുന്നതില്ലേ; നിറവാർന്ന മുകിലുകൾ ? തിടുക്കമില്ലാതെ, വളർന്നയാ നന്മകൾതുടിക്കുംകരളിൽ കുറിക്കുന്നു കവിതകൾചിറകുകളേകുന്നുവോ ഗ്രാമ്യപുലരികൾതളിർത്തുണർത്തുന്നില്ലേ-യാ, നല്ല സ്മരണകൾ…

സോപാനഗീതം

രചന : എം പി ശ്രീകുമാർ ✍ പടിഞ്ഞാറെകൊട്ടാരംതന്നിലമരുംപരബ്രഹ്മരൂപിണിപരമേശ്വരിപരമകാരുണ്യഭഗവതി തൃപ്പാദപത്മങ്ങൾ വണങ്ങിനടയ്ക്കൽ നില്ക്കെചന്ദ്രികപ്പുഞ്ചിരിപ്പൂമുഖമംബികെനെഞ്ചകത്താകെനിറയുന്നു.ചന്ദനചർച്ചിതെചാരുഗുണാംബുധെചെമ്പനീർശോഭിതെജഗദീശ്വരിചിന്തയിൽ വാക്കിലുംകർമ്മത്തിലുമമ്മെഅവിടുത്തെയിച്ഛകൾവിരിയേണംചന്തത്തിലൊഴുകുന്നജീവിതനൗകയെചന്ദ്രമുഖീ ദേവീനയിക്കേണം.പടിഞ്ഞാറെ കൊട്ടാരംതന്നിലമരുംപരബ്രരൂപിണിപരമേശ്വരി

ലേഖനം. (അരങ്ങുണരുമ്പോൾ)

രചന : ഷാനവാസ് അമ്പാട്ട് ✍ തെന്നിന്ത്യൻ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുകയാണ്.2026 മെയ് മാസമാണ് ഇരു സഭകളുടെയും കാലാവധി അവസാനിക്കുന്നത്.അടുത്ത തെരഞ്ഞെടുപ്പ് 2026 ൽ തന്നെ നടക്കാൻ സാധ്യതയുമുണ്ട്.തുടർ ഭരണമാണോ പുതു ഭരണമാണോ വരാൻ…

രണ്ടു കവികൾ

രചന : അനിൽ നീണ്ടകര ✍ പ്രിയകവി ഇടശ്ശേരിയുടെ ഓർമ്മ ദിനമാണ് ഇന്ന്. ഇടശ്ശേരിയെയും വൈലോപ്പിള്ളിയെയും ഓർത്തു കൊണ്ടെഴുതിയ ചില വരികൾ ഇന്ന് ഇവിടെ കുറിക്കട്ടെ.🌹🌹🌹 ചേനയും കാച്ചിലും പോലെയാണ്ഇടശ്ശേരിയുടെയുംവൈലോപ്പിള്ളിയുടെയും കവിത.കുഴിച്ചുമൂടിയാലുംമുളച്ചുപൊന്തും.നൊമ്പരങ്ങളെപച്ചിലക്കുട ചൂടിച്ച്‘കണ്ണീരുപ്പു പുരട്ടാതെഎന്തിനു ജീവിതപലഹാരം?’എന്നു ചേർത്തുപിടിക്കും.സംഭ്രമക്കണ്ണിൽഅലിവോടെ നോക്കി‘ഇരുൾക്കുഴിമേലെ രഥയാത്രഎന്തു രസ’മെന്നു…

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ശ്രീകുമാർ ഉണ്ണിത്താൻ✍. ന്യൂ യോർക്ക് : ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കലഹരി ഇന്റർനാഷണൽ കൺവെൻഷൻ കിക്ക്‌ ഓഫ് തുടങ്ങിയ നിരവധി…

ഭാരിച്ച കടം

രചന : സബ്‌ന നിച്ചു ✍ ഏഴുലക്ഷത്തി മുപ്പത്തിരണ്ടായിത്തിൻ്റെ ഭാരിച്ച കടമീ ഇരുപത്തിരണ്ടാം വയസ്സിലുണ്ടാക്കിയതിനാണ് അച്ഛനെന്നെ വീട്ടിൽ നിന്നിറക്കിവിട്ടത്. കടമങ്ങേര് എനിക്കുള്ള ഓഹരി വിറ്റ് വീട്ടിക്കോളാമെന്നുംകുരുമുളക് ചാക്കിനു വീണ തുളപോലെ നിന്നെയീ കുടുംബത്തിനു വേണ്ടായെന്നും പറഞ്ഞ് മുഖമടച്ചു പൊട്ടിച്ചിട്ടാണങ്ങേര് വാതിലടച്ചത്.പെറ്റതള്ളയായിട്ടു പോലും…

ഇരകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഇരുളിൻ മറവിൽ കണ്ണീർക്കണംപൊഴിഞ്ഞു,പൊലിയുന്ന ജീവന്റെ വേദനകൾ.തെരുവോരങ്ങളിൽ നിദ്രപൂകി,അനാഥരായ് മാറും പാവമീ ഇരകൾ! ചതിയുടെ കുഴികളിൽ വീണുപോയവർ,ദുരയുടെ കൈകളാൽ ഞെരിഞ്ഞമർന്നവർ.അധികാരത്തിൻ കോട്ടകൊത്തളങ്ങളിൽഅലയുന്നവർ അവകാശങ്ങളിരന്ന്! മനുഷ്യന്റെ ക്രൂരത ഏറ്റുവാങ്ങിയവർ,മനസ്സിലെ മുറിവുകൾ മാറാത്തവർ.ഉണങ്ങാത്ത നോവായി കൂടെ നടപ്പൂ,ഭൂതകാലത്തിൻ കയ്പ്പുള്ള…