ഭൂമിയെത്ര വലുതായിരുന്നു !
രചന : ഗഫൂർകൊടിഞ്ഞി ✍. പണ്ട്,ഭൂമി കടലോളംവലുതായിരുന്നു.താണ്ടാനാവാത്തവഴിദൂരങ്ങളായിരുന്നു.എത്തിപ്പിടിക്കാനാവാത്തഎത്രയെത്ര കൊമ്പുകളായിരുന്നു.ചിറകടിക്കുന്ന പറവകളുടെഅതിരുകളില്ലാത്ത ആകാശമായിരുന്നു.പിന്നെയാണ് ,ദിഗ്വിജയികളുടെകാൽക്കീഴിലേക്ക്ലോകം ചുരുങ്ങിച്ചുളുങ്ങിത്തുടങ്ങിയത്.വാൾമുനകളാൽ വെട്ടിപ്പിടിച്ച മണ്ണിൽസ്വാർത്ഥതയുടെ ധ്വജങ്ങളുയർന്നത് .അതിർത്തികളിൽ മുൾമരങ്ങൾ വളർന്നത്.വാഴുന്നിടം വിഷ്ണുലോകമായത്.അപദാനങ്ങളുടെ വാഴ്ത്തുപാട്ടുകൾഇതിഹാസങ്ങളും ഐതിഹ്യങ്ങളുമായത്.വിജിഗീഷുമാരുടെ തേർതട്ടുകളുംയാഗാശ്വങ്ങളുടെ കുതിപ്പും കിതപ്പുംപിന്നേയും എത്രയോ കഴിഞ്ഞാണ്ചരിത്രത്തിന്റെ ചിതൽ പുറ്റുകളായത്.മുമ്പ്,ലോകത്തിനെത്രവലുപ്പമായിരുന്നു.മിന്നാമിനുങ്ങുകൾവെളിച്ചം കാണിച്ച വഴികളിൽവേലികളും കഴലുകളുമില്ലാത്ത,അതിരുകളും…
