ചെറിയത്
രചന : താഹാ ജമാൽ ✍ ചെറിയൊരോളം മതികായലിനുകടലിലേക്കെത്തി നോക്കാൻചെറിയൊരു കാറ്റ് മതിമേഘങ്ങൾക്ക്എൻ്റെയകാശത്തെത്താൻചെറിയൊരു ചലനം മതിഭൂമിയ്ക്ക് പലതുംമറിച്ചിടാൻചെറിയൊരു കൊത്തു മതിമരംങ്കൊത്തിക്കൊരുവീടു പണിയാൻചെറിയൊരു ചുംബനം മതിരണ്ടു ബന്ധങ്ങളെവിളക്കിച്ചേർക്കാൻചെറിയൊരാലിംഗനം മതിരണ്ടു രാജ്യങ്ങൾ തമ്മിൽസുഹൃത്തുക്കളാവാൻചെറിയൊരു മൂളൽ മതിബന്ധങ്ങളെ ഊഷ്മളമായങ്ങനെസൂക്ഷിക്കാൻചെറിയ കാര്യങ്ങളിൽചെറിയ തുന്നലുകൾ മതിപല വിടവുകളെയും മായ്ക്കാൻ…….
