അങ്കണവാടിയമ്മമാർ
രചന : സതീഷ് ഗോപി ✍️ പിറന്നാളുകളുടെ പടിയിറങ്ങുന്തോറുംഅവർ ശിശുക്കളാകുന്നത് കണ്ടിട്ടുണ്ടോ?അത്ര പെട്ടെന്ന് പൊട്ടിപ്പോകില്ല,ചാച്ചാജിയുടെ പിറന്നാളിന്‌അവർ ജീവശ്വാസം നിറച്ച നീലബലൂണുകൾ.ഒട്ടും കുറയില്ല,സ്വാതന്ത്ര്യദിനത്തിന്‌അവർ തിളപ്പിച്ച പായസത്തിലെ മധുരം.ഉപ്പുമാവ് വേകുവോളംവേവലാതിയുടെ സാരിത്തുമ്പ് വീശുന്നഅങ്കണവാടിയിലെ അമ്മമാർ.കുഞ്ഞുങ്ങൾക്കിടയിലെകുഞ്ഞുങ്ങളായഅവർക്കാണ് എന്നും ശിശുദിനം.അവരുടെ മൊട്ടുകുടയിൽഒരാകാശമുണ്ട്‌അതിൽ നിറയെ നക്ഷത്രങ്ങളുണ്ട്.സാരിവിയർപ്പിലാകെഒരു അമ്മമണമുണ്ട്.അതിനാൽ,ഒരു കുഞ്ഞുപോലുംഅവരെ…
