ഉദാഹരണം ഊമപോലെ മൗനം
ഉള്ളിൽ ചോദിക്കപെടുന്നുണ്ട്
ഉലയുന്ന ഓരോ വാക്കിലും
ഉദാഹരണങ്ങളെഴുതിവെക്കുന്നുണ്ട്.

ഉലയുടെ തീജ്വാലയിൽ വെന്ത് നീറി
ഉരച്ച് തേച്ച് മിനുക്കിയെടുത്ത
ഉറ്റവരുടെ ഉദാഹരണങ്ങൾ മതി
ഉടക്കിനിന്ന ഉന്മാദത്തെയറിയാൻ.

ഊതിക്കാച്ചിയ,പൊന്നിലും ചില
ഉദാഹരണങ്ങളുണ്ട് പെണ്ണിന്റെ
ഊതിവീർപ്പിച്ച പരിഹാസത്തിന്റെ
ഉടഞ്ഞുപോയ സ്വപ്‌നങ്ങളുടെ.

ഉള്ളുരുകിയ ഉദാഹരണങ്ങൾ
ഉടമയാരെന്നറിയാത്ത ജന്മങ്ങളിൽ
ഉടലുകീറി വേർതിരിക്കുന്ന രാസ
ഉദാഹരണങ്ങൾ സത്യത്തിലേയ്ക്ക്.

ഉടയോൻ മറഞ്ഞിരുന്നു ചിരിക്കുന്നു
ഉന്മൂലനം ചെയ്യാൻ വിഷം ചേർക്കുന്ന
ഉയിരെടുത്ത വയറ്റാട്ടികൾപോരടിച്ചു
ഉപ്പന്റെ കണ്ണിന്റെ കട്ട രക്തംവാങ്ങി.

ഊരും പേരുമില്ലാതെ, തെരുവിലലയും
ഉച്ചനും ഓച്ഛനും ഓർമ്മപുതുക്കാൻ
ഉദാഹരണങ്ങളേറെയുണ്ട് ഈ മണ്ണിൽ
ഉത്തമനായ വർഗ്ഗ പോരാളികൾ പലരും.

ഉണ്ടുകീറി മണ്ണിൽ പുതഞ്ഞുചാരമായി
ഉണ്മതേടി തണ്ടപേരില്ലാത്തോരായി
ഊര് വിട്ട് പോകേണ്ടവസ്ഥലാണിപ്പോൾ
ഊടും പാവും പാകി ജനിതകം തിരക്കി.

ഉദാഹരണപെരുമയിൽ മുറവിളികൂട്ടി
ഊതിക്കാച്ചിയ ജല്പ്നങ്ങളിൽ സ്വന്തം
ഉടലുമുറിച്ചുനോക്കാൻ പ്രഖ്യാപിത
ഊരാളന്മാർ വരുന്നുണ്ടീ ഭൂമിയിൽ.

ഉടനറിഞ്ഞു കൊള്ളു പൗരത്വത്തിന്റെ
ഉടഞ്ഞ കടലാസുമായി വേട്ടയാടാൻ
ഉണ്മയറുത്തുമാറ്റിയ കൈകൾ നീട്ടി
ഉലകിന്റെ കള്ളപോരാളികൾ വരും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *