രചന : ഒ.കെ.ശൈലജ ടീച്ചർ.✍
കൂടപ്പിറപ്പാം മമ സോദരപത്നിയ്ക്ക്
സദ്ഗുണസമ്പന്നയാം
മഹിളാമണിക്ക്
വിദൂഷിയാം
പരമഭക്തയ്ക്ക്
ഉത്തമകുടുംബിനിക്കിന്നു പിറന്നാളാഘോഷം !
ഭർതൃപരിപാലനം
ആത്മസംതൃപ്തിയേറി
പതിതൻ തണലിൽ ജീവിതയാത്രയും
പത്നിധർമ്മം നിഷ്‌ക്കർഷയായും.
സപ്തതിതൻ നിറവിൽ
പ്രഭചൊരിയും നിലവിളക്കായും
കുടുംബത്തിൻ നിറദീപമാം പൊൻവിളക്കായും
പൂമുഖവാതുക്കലെന്നും ഐശ്വര്യദേവതയായ്
വിളങ്ങിടട്ടേ!
ജന്മപുണ്യമല്ലോ തവ വാസമെൻ ഭ്രാതാവിൻ സവിധേ! നേരട്ടെയിവൾ
ദീർഘസുമംഗലീഭവ ക്കൊപ്പം ജഗദീശ്വരാനുഗ്രഹവുമാ
സിന്ദൂരരേഖയിൽ!
നേരട്ടിവൾ പ്രാർത്ഥന പുരസ്സരമായിരമായിരം
ആശംസകൾ!
ആശീർവാദത്തിൻ
പൂച്ചെണ്ടുകൾ !

