ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വിഷു ആശംസകൾ !

കണിക്കൊന്നകൾ പൂക്കുന്ന വഴിയരികിൽ
ഒരു സംക്രമപ്പക്ഷി പാടുന്നു വീണ്ടും വിരഹഗീതം
കണിവെള്ളരിപ്പാടങ്ങൾ പുഞ്ചിരി തൂകി നിൽക്കെ
മേടവെയിൽ പൊന്നണിഞ്ഞെത്തുന്നു പിന്നെയും
വെള്ളാരം കണ്ണുള്ളൊരണ്ണാറക്കണ്ണൻ വന്ന്
മാമ്പഴക്കുമ്പിളിൽ മുത്തമിട്ടോടിയകന്നു
മൂവാണ്ടൻ മാവിലെ മറ്റൊരു മാങ്ങക്കായ്-
കനവിലൊരു കുഞ്ഞാറ്റക്കിളി കളിപറഞ്ഞെത്തുന്നു പിന്നെയും
എൻ കരളിലെ കരിമഷിക്കണ്ണുള്ള മൈനപ്പെണ്ണേ
നീ കൈനീട്ടത്തിനായി കൊഞ്ചിക്കുഴഞ്ഞൊരാ കാലം
കസവുചേല ചുറ്റിയീറൻ മുടിയൊന്നുലച്ച്
കാർമുകിൽ വർണ്ണനെ കണികാണാൻ ഒരുങ്ങി നീ
മനസ്സിലെ നിലവിളക്കിൻ തിരികൾ തെളിച്ചു വെച്ച്
വിഷുക്കണി കണ്ടുണർന്ന ആ നല്ല നാളുകൾ
ഇന്നും മിഴികൾ പൊത്തിയെൻ പിന്നിൽ നിൽക്കുന്നു
നിൻ കുപ്പിവളക്കിലുക്കം ഓർമ്മയിൽ തേങ്ങുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *