രചന : സി. മുരളീധരൻ ✍
വിഷു വരുന്നൂ മേട മൊന്നി- നുഷസ്സിനന്ന്
ദോഷ മകലാൻ കാണണം കണി
കണിയൊരുക്കൽ ഭംഗിയാക്കേണം.
കർണ്ണികാരം ചാർത്തിനിൽപ്പൂ
സ്വർണ്ണവർണ്ണ ശോഭയോടെ
കണ്ണനെക്കാണാനെങ്ങും കിങ്ങിണിപ്പൂക്കൾ
ഓട്ടുരുളിയിൽ അരി മണികൾ കസവുമുണ്ട് കൊന്നപ്പൂക്കൾ
നാട്ടുകൃഷിയിലെ കായ്കനികൾ സ്വർണ്ണഹാരങ്ങൾ
ചന്ദനത്തിൻ്ധൂപ സൗരഭ മെങ്ങുമെങ്ങും പരക്കുമ്പോൾ
നിലവിളക്കിൽ നിറതിരികൾ നിന്ന് കത്തുമ്പോൾ
കൺ തുറക്കെ പ്രഭാപൂരം കണ്ണനുണ്ണി പുഞ്ചിരിപ്പു
കണ്ണിനും മന കണ്ണിനും ഹാ! നിർവൃതി ഘോഷം
നെറുകയിൽ മയിൽപീലിയുണ്ട്
മഞ്ഞപ്പട്ടുടയാടയുണ്ട്
കയ്യിലോടക്കുഴലുമുണ്ട് കണ്ണനുണ്ണിക്ക്!
ലോകമേ, പ്രിയ ലോകരേ ഹാ! സർവ്വ ജീവജാലമേ
കൺ തുറക്കുക കാണുക കണി ഈ പ്രപഞ്ച നാഥനെ!
എവിടെ ധർമ്മം ക്ഷയിക്കുന്നു അവിടെ വന്നവതാരമായി
വിവിധരൂപനാമമോടെ കാത്തുരക്ഷിപ്പു!
പുണ്യഭൂവിതുഭാരതം കണികാൺകയാണ് പ്രപഞ്ചമീ
മണ്ണിലാദ്യമുണർന്നുയർന്നുജയിച്ച ശാശ്വത സംസ്കൃതി!
ഈ വിശാലവിശുദ്ധ ഭൂമിയിലാരചിച്ച അഹിംസയെ
ചേർത്തുനിർത്തുക ലോകമേ, മതി
യുദ്ധ ഭീകര വൈകൃതം!
🙏🏻

