യാ ശൈഖ്.. എന്താണ് ഈമാൻ ?
ഈമാൻ എന്നത്
ഭയത്തിൻ്റെയും പ്രത്യാശയുടെയും
ഇടവഴിയാണ്.
മനസ്സിലായില്ല ശൈഖ്, അവൻ പറഞ്ഞു.
നിരന്തരമായ ഭയത്തിലെന്നാൽ,
തൻ്റെ പ്രണയത്തെയും മാഷുഖിനെയും
നഷപ്പെട്ടേക്കുമോ എന്ന വ്യാകുലതയാണ്.
പ്രത്യാശ എന്നത് ഭൗതികമായ സർവ്വ
പ്രതിബന്ധങ്ങൾക്കുമതീതമായി എന്നെങ്കിലും
അവൾ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയാണ് !
ശൈഖ് വിശദീകരിച്ചു.
അങ്ങനെ വരുമ്പോൾ എന്നെങ്കിലും
അവൾ എൻ്റെതാവുമെന്നെനിക്ക്
ആശ്വസിക്കാമോ ?
അവൻ്റെ അക്ഷമയും അസ്വാസ്ഥ്യവും
പുഞ്ചിരിയോടെ ശൈഖ് നിരീക്ഷിച്ചു.
നിൻ്റെതാക്കുക എന്നതാണ് നിയ്യത്തെങ്കിൽ
അവിടെ ഇശ്ഖ് ഇല്ല,ഇസ്സത്തുമില്ല !
ഇശ്ഖും ഇസ്സത്തുമില്ലാത്തിടത്ത്
ഈമാൻ ഉണ്ടാവില്ലല്ലോ !
അല്ലയോ ശൈഖ്,
താങ്കളെന്നെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു.
അപ്പോൾ ഈമാനിന്
ഇവിടെയെന്ത് പ്രസക്തിയാണുള്ളത് ?
യാ ഹബീബ്.. അറിയുക!
ഈമാൻ എന്നാൽ ഇഹ്‌സാൻ ആണ്.
ഇശ്ഖ് ഹയാത്താവുന്നത്
ഈമാനിലും ഇഹ്സാനിലുമാണ്!
ഇവ സ്വന്തമാക്കലല്ല,
അവയുടെ ഉൾക്കാമ്പുകളെ
സനദ് ഭാവത്തിൽ ഉൾക്കൊള്ളൂകയാണ്
യഥാർത്ഥ ഇശ്‌ഖിൻ്റെ മഖ്’സത്ത്.
ഇത്തവണ പുഞ്ചിരി പൊട്ടിമുളച്ചത്
അവൻ്റെ മുഖത്താണ് !
“എൻ്റെ ഇശ്ഖ് എൻ്റെ ഈമാൻ
എൻ്റെ ഇശ്ഖ് എൻ്റെ ഇഹ്‌സാൻ..”
സന്തോഷം കൊണ്ട് ഇങ്ങനെ പാടി
അവൻ നടന്നു മറഞ്ഞു !

By ivayana

Leave a Reply

Your email address will not be published. Required fields are marked *