കൂട്ടം കൂടിയിരുന്നൊരു നേരത്തായി
കൂനിക്കൂടിയിരുന്നൊരുയെഴുത്തിൽ
കൊട്ടിപ്പാടിസേവകരണിയണിയായി
കളകളരവമൊരു ഭജനപ്പാട്ടായൊഴുകി.
കാതുകൊടുത്തൊരു കാണികളൊത്തു
കൈകൊട്ടി പാടി കൂടെ ചേരുമ്പോളാകെ
കണ്ണടച്ചവരൊത്തൊരാസ്വാദനക്കേളി
കാലം പോയൊരു പാച്ചിലിലന്ത്യമാകെ.
കെട്ടവരയ്യയ്യോകിട്ടിയ വരികളുമായി
കടും കൈയ്യാലെ സൃഷ്‌ടിയൊരുക്കി
കണ്ടും കേട്ടതും പാട്ടായി ചെരുവിൽ
കെട്ടപ്പഴക്കക്കാരൊത്തുകോലംതുള്ളി.
കാപ്പു കെട്ടിയ കൊച്ചനിയന്മാരെല്ലാം
കാലത്തായിട്ടലഞ്ഞുത്തിരിയുമ്പോൾ
കൊട്ടി പഠിച്ചൊരു മേളപ്പെരുമകളേറി
കുട്ടിക്കളിയതുയുയരുമ്പോളുജജ്വലം.
കൂടികൂടിയിരുന്നവർ കൈകൊട്ടിപ്പാടി
കൊട്ടിക്കയറിയസേവക്കാരമ്പമ്പോ
കിടിലമായി തരംഗത്തിരയണിയായി
കൊട്ടിഘോഷത്തോടുലകിലെങ്ങും .
കൊട്ടിക്കയറിയ ആട്ടക്കളരിയിൽ
കുടുകുടുകുടുകുടുയുടുക്കു കൊട്ടി
കാടുമ്പിരി കൊണ്ട കൊണ്ടാട്ടത്തിൽ
കേട്ടവരെല്ലാം അടിമകളായടിയിൽ.
കോറം തികയാനെണ്ണം കൂടി കൂടി
കോലം കെട്ടി നിരനിരയൊത്തിരുന്ന്
കണ്ടിടമെല്ലാം പടപ്പോലൊഴുകുമ്പോൾ
കതിരായി മാറിയ കാലത്തൊരുനാൾ .
കൊല്ലം തോറും ചിറപ്പുകളാലാഘോഷം
കീർത്തിയേറിയ അമ്പലച്ചുറ്റിത്തിരിയെ
കൊട്ടും മേളത്തിൽ ഭജനപ്പാനയിലായി
കണ് ധ്വനിയാലപരസ്തുതിപാടുന്നയ്യോ .
കളഭാഷണിയായതു വിവാദക്കടലായി
കേട്ടവരൊക്കെ എതിരായീടുമ്പോൾ
കുണ്ടാമണ്ടികൾ കൂനിന്മേൽ കുരുവായി
കളങ്കത്താലവരെല്ലാം പാതാളത്തോളം.
കാക്കളെല്ലാം പടക്കൂടും പോലായി
കൂകിവിളിച്ചവർപൊങ്കാലയിടാനായി
കലാചൂഢന്മാരെയാക്ഷേപിച്ചപ്പോൾ
കശപിശയായൊരു നീരസമൊഴുകി.
കാലക്കേടിൽ കൈയ്യടിയെല്ലാമന്യം
കൊടുമ്പിരി കൊണ്ട കൊടുക്കാറ്റായി
കേസെടുക്കാൻപോലീസെത്തുമ്പോൾ
കഴുവേൽ കേറ്റാൻ ആരേച്ചാരൊരുങ്ങി.
കഥയറിയാതെകഥകളിക്കണ്ടപ്പോൽ
കേങ്കേന്മാരെല്ലാമൊത്തുവർണ്ണിച്ചീടാൻ
കൃതാന്തമാരോ കൂകി കൂകി തെളിഞ്ഞു
കുരങ്ങുകളേപ്പോൽ കളിയാക്കീടാനായി.
കുറുക്കന്മാരോലിയൊഴുക്കീടുമ്പോൾ
കണ്ടവരൊക്കെതട്ടിക്കയറിയടിപ്പിടിയായി
കുത്തിപ്പൊക്കിയവിദ്വേഷമുറഞ്ഞുറഞ്ഞ്
കെട്ടുപ്പിണഞ്ഞതുപാണപാട്ടിന്നീണമായി.
കൊന്തയുമായവർപള്ളിപാനയൊരുക്കി
കയറിയിറങ്ങി കുരിശായിത്തീരുമ്പോൾ
കേൾപ്പോരുമാകേൾവിക്കാരുമൊത്ത്
കലാപക്കൊടിയെങ്ങുമുയരെയുയർന്നു.
കൊന്തക്കാരായോരവസരവാദികൾ
കുരിശുമണിഞ്ഞു ഭജനക്കാരാകാൻ
കൊട്ടിപ്പാടിയസ്തുതി അലയലയായി
കൂറുപുലർത്താനണിയണിനിരയായി.
കെട്ടും മട്ടും മാറ്റി മറിച്ചവരെന്തിനുമുന്തി
കൊട്ടിക്കയറിയയധിനിവേശക്കാരായി
കാലം കെട്ടൊരു കലിവിളയാടുമ്പോൾ
കോപ്പി അടിച്ചവർ കൊടിയേറ്റക്കാരായി.

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *