രചന : ശ്രീക്കുട്ടൻ ✍
ഞാനൊന്നു കണ്ടൊരു നേരം
മെല്ലെ തഴുകിയ കാറ്റ്
നിന്നെ തഴുകിയ നേരം
താളത്തിൽ ആടണ കണ്ടോ.
തൂമഞ്ഞിൻ തുള്ളി കണക്കെ
ഉള്ളിൽ പകർന്ന കുളിരിൽ
മെല്ലെ വിരിഞ്ഞൊരു മോഹം
മെല്ലെ പറന്ന് നടന്നേ.
ഇന്ന് ഞാൻ കണ്ടൊരു പെണ്ണ്
അവൾ ആയിരം പൂന്തേൻ കനവ്
ഇതുവരെ കാണാഞ്ഞതെന്തേ
ഇനി കാണാൻ മറന്നതോ നിന്നെ.
മറവിക്കു മേലെ പറന്നെ
ഇന്ന് ഞാൻ കണ്ടൊരു പെണ്ണ്.
മോഹങ്ങൾ കൂട്ടി കുറച്ചു ഗുണിച്ചപ്പോൾ
കിട്ടിയ സ്വപ്‌നങ്ങൾ ബാക്കി.
കണ്ടൊരു സ്വപ്നത്തിൽ എല്ലാം
നീ തന്നെ നായിക പെണ്ണെ
ഇനിയൊരു വില്ലൻ കടന്നു വരും മുൻപേ
സ്വന്തമാക്കീടാം ഞാൻ നിന്നെ.
വിരഹത്തിൻ വേദന ചാലിച്ച
പേനക്ക് വിശ്രമമേകി ഞാൻ ഇന്ന്.
ഇനിയുള്ള നാളുകൾ വിശ്രമിച്ചീടുക
നഷ്ടപ്രണയമേ നീയും.
