ഞാൻ കണ്ട സുന്ദര സ്വപ്നത്തിലൊക്കെയും
നീയെന്ന സുന്ദരിയായിരുന്നു
ഞാൻ കോറിയിട്ട വരികളിലൊക്കെയും
നീയെന്ന സംഗീതമായിരുന്നു..

ഞാനാലപിച്ചൊരു ഗാനത്തിലൊക്കെയും
നീയമൃതമഴയായിരുന്നു
ഞാൻ വരച്ചിട്ടതാം ചിത്രങ്ങൾക്കത്രയും
നീ ജീവൻ നൽകുകയായിരുന്നു..

ഞാൻ പിന്നിട്ട പദമുദ്രകളൊക്കെയും
നീ നൃത്തമാടിയതായിരുന്നു
ഞാനക്കരെപ്പോയ യാത്രയിലൊക്കെയും
നീ കളിയോടം തുഴഞ്ഞിരുന്നു..

ഞാൻ ശവമഞ്ചത്തിലേറിയകന്നതും
നീയശ്രുബിന്ദുപൊഴിച്ചിരുന്നു
ഞാൻ നിന്നോടരുതെന്നുരയ്ക്കുവാനാഞ്ഞതും
നീയെന്നെ ഗാഡം പുണർന്നിരുന്നു..

ഞാനുമെൻ ദേഹവും കത്തിജ്വലിച്ചതും
നീയാ ചിതയോടമർന്നിരുന്നു!
ഞാൻ നിന്നെ നെഞ്ചോട് ചേർത്തുപിടിച്ചതും
നീയുമെന്നോടൊത്ത് ദഹിച്ചമർന്നു!

By ivayana

Leave a Reply

Your email address will not be published. Required fields are marked *